🅾➖🅾➖🅾➖🅾➖🅾 *പ്രഭാത വാർത്തകൾ* *17-06-2017* 🅾➖🅾➖🅾➖🅾➖🅾 🅾 *കേരളം കാത്തിരുന്ന ആ ദിനം ഇന്ന്.കൊച്ചി മെട്രോ ഇന്ന് കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൽഘാടനം ചെയ്യും.കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം. വൻ സുരക്ഷ.കേരളത്തിനിത് അഭിമാന നിമിഷം.* 🅾 *മെട്രോയുടെ ഉദ്ഘാടനം: കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു* 🅾 *കശ്മീരില്‍ അനന്ത്നാഗില്‍ പൊലീസ് വാഹനത്തിനു നേരെ ഭീകരരുടെ ആക്രമണം; സബ് ഇന്‍സ്പെക്ടര്‍ അടക്കം അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; ലഷ്കര്‍ ഭീകരന് ജുനൈദിനെ വധിച്ചതിന്റെ പ്രതികാരമെന്ന് സൂചന* 🅾 *രാഷ്ട്രപതി സ്ഥാനത്തിലേക്കുള്ള മത്സരത്തിലേക്ക് ഒരു മലയാളി കൂടി; ലോകം ആദരിക്കുന്ന കൃഷി ശാസ്ത്രജ്ഞന് എം എസ് സ്വാമിനാഥനെ രാഷ്ട്രപതിയാക്കണം എന്ന ആവശ്യവുമായി ശിവസേന രംഗത്ത്; ഇന്ത്യന്‍ ജനതയുടെ വിശപ്പകറ്റിയ ഹരിത വിപ്ലവത്തിന്റെ പിതാവിനെ പ്രഥമ പൗരനാക്കാന്‍ ബിജെപി പിന്തുണയ്ക്കുമോ?* 🅾 *രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപിയുമായി സമവായ ചര്‍ച്ചയില്ല; പ്രതിപക്ഷത്ത് ഇരുന്നപ്പോഴും ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി