വേങ്ങര പനിച്ച് വിറക്കുന്നു. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയായ അൽ സലാമയിലും മറ്റു ആശുപത്രികളും ഗവ: ആശുപത്രിയും കഴിഞ്ഞ് സമീപ പ്രദേശത്തെ മുഴുവൻ ആശുപത്രി ക ളി ലും വേങ്ങരയിലും പരിസര ത്തു മുളള നൂറുകണക്കിന് ആളുകൾ ഡെങ്കി പനി മൂ ലം അഡ്മിറ്റ് ചെയ്യപെട്ടിരിക്കയാണ്. ആരോഗ്യ വകുപ്പ് അധികതരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അവരുടെ കടമയെന്ന നിലക്ക് ഇത് പരത്തുന്ന കൊതുകുകൾ വളരുന്ന ത് തടയാൻ വേണ്ട മുന്നറിയിപ്പുകൾ രണ്ടു മാസം മുമ്പെ നടത്തിയിട്ടുണ്ട്. അതൊന്നും സമൂഹത്തിൽ തീരെ ഏശിയില്ല എന്നാണ് ഈ പനി വ്യാപനം കാണിക്കുന്നത്. ചെറിയ ഉപദേശങ്ങളിലും തങ്ങളുടെ മുമ്പിലെത്തു ന്നവർക്ക് ക്ലാസ് നടത്തുന്നതിലും പനി ബാധിച്ച് ഗവ: ആശുപത്രിയിലെത്തിയവരുടെ പരിസരത്തും ആരോഗ്യ വകുപ്പ് അധികൃതർ എത്തി ബോധവൽക്കരണം നടത്തുന്നതിലും മാത്രം ശ്രദ്ധി ച്ചതു കൊണ്ടു മാത്രമായില്ല' സർക്കാരിനെ ഇതിന്റെ അതീവ ഗൗരവം ബോധ്യ പെടുത്തി അടിയന്തിരമായി മറ്റു ഭാഗങ്ങളിൽ നിന്നും ആരോഗ്യ വകുപ്പ് ജീവനക്കാരെയും സന്നദ്ധ സംഘടനകളെയും രംഗത്തിറക്കി കൊതുകു നശീകരണത്തി നും പനി വ്യാപനത്തിനു മെതിരെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിക്ക് തുടക്കം കുറിക്കണം. പ്രചണ്ഡമായ പ്രചരണം ഒരു പ
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി