അടക്കാപുര ഫുട്ബാൾ ലീഗിന് തുടക്കം കുറിച്ചു . വലിയോറ പാടം മിനി സ്റ്റേഡിയത്തിൽ പത്തുദിവസങ്ങളിലായി നടക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് അടക്കാപുര ഏരിയയിലെ കളിക്കാരെ ഉൾപ്പെടുത്തി കുഞ്ഞിപ്പ,ലാലു ,ശശി ,വിഷ്ണു (കണ്ണൻ ),മാലൂഫ് എന്നിവർ സ്പോൺസർ ചെയുന്ന അഞ്ചു ടീമുകൾ കളത്തിലിറങ്ങും. മത്സരങ്ങൾ എല്ലാദിവസവും വൈകുംനേരം 4 മണിക്ക് തുടങ്ങുന്നതാണ് അടക്കാപുര ഫുട്ബാൾ ലീഗിന് ഗ്രീൻവോയിസ് അടക്കാപുര സ്പോൺസർ ചെയ്ത ട്രോഫികൾ ഗ്രീൻ വോയിസ് ചെയർമാൻ എ കെ അലവി സംഘടകർക് കൈമാറുന്നു
കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക