ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

തേർക്കയം പാലത്തിന്റെ അപകടാവസ്ഥ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു

  വലിയോറ: വലിയോറ തേർക്കയം പാലത്തിന്റെ ശോചനീയ സ്ഥയെ കുറിച്ച് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനിയ റോട് (മഞ്ചേരി) വകപ്പ്മന്ത്രി ജി.സുധാകരൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.പാലത്തിന്റെ അവസ്ഥയെ കുറിച്ച് യൂസുഫലി വലിയോറ നൽകിയ നിവേദനത്തെ തുടർന്നാണിത്

14-ാം വാർഡ് മുസ്ലിം ലീഗ്🇵🇰  കമ്മിറ്റി പൂകുളം ബസാറിലെ ഡിസ്കോ ക്ലബ്ബിന് LCD Tv നൽകി

14-ാം വാർഡ് മുസ്ലിം ലീഗ്🇵🇰  കമ്മിറ്റി പൂകുളം ബസാറിലെ  ഡിസ്കോ  ക്ലബ്ബിന്   LCD Tv സമ്മാനികുന്നു

ഇ.അഹമ്മദ് സാഹിബ് സ് മാരക സ്നേഹഉപഹാരം നൽകി

വലിയോറ:കേരള യൂണിവേഴ്സിറ്റി B Sc നഴ്സിംഗ് പരീക്ഷയിൽ മികച്ച വിജയം നേടിയ വലിയോറ പാണ്ടികശാല നാരായണൻ ന്റെ മകൾ  കെ.ജിത്തു വിനുള്ള 17-ാം വാർഡ് വികസന സമിതിയുടെ ഇ.അഹമ്മദ് സാഹിബ് സ് മാരക സ്നേഹ സർപ്പണം 17ാം  വാർഡ് വികസന സമിതി കൺവീനർ യൂസുഫലി വലിയോറ സമ്മാനിച്ചു

ബാസ്‌ക് ഫുട്ബോൾ ട്യുർലമെന്റിനു തുടക്കം കുറിച്ചു

വലിയോറ:ബ്രദേഴ്‌സ് ആർട്സ്‌  &സ്പോർട്സ്  ക്ലബ്‌ സംഘടിപ്പിക്കുന്ന 31 മത് അകില കേരള  സെവെൻസ് ഫുട്ബാളിനു  തുടകം കുറിച്ചു. വലിയോറ മനാട്ടിപ്പറമ്പ് ഫെഡ്‌ലൈറ് സ്റ്റേഡിയത്തിൽ  10ദിവസങ്ങളിലായി 16 ടീമുകൻ പങ്കെടുക്കുന്ന മത്സരത്തിന്റെ ഉൽഘടന മത്സരത്തിന്  യു.ഷറഫലി .പി കെ അസ് ലു.വി കെ കുഞ്ഞാലൻകുട്ടി, എ കെ  മുഹമ്മദലി,വേങ്ങര പഞ്ചായത് വാർഡ്‌ മെമ്പർമാർ യൂസുഫലി വലിയോറ എന്നിവർ സനിതരായി ട്യുർലമെന്റിലെ ഫസ്റ്റ് റൌണ്ട് മത്സരങ്ങൾ  ദിവസവും  7:30pm ,8:30pm  നും  മറ്റു റൌണ്ട് മത്സരങ്ങൾ 8 :00 Pm തുടങ്ങും  വിശിഷ്ട്ട അതിഥികൾ കളി കാണുന്നു 

Quest എലിമിനേഷൻ റൌണ്ട് അടക്കാപുര സ്കൂളിൽ നടന്നു

വലിയോറ:അടക്കാപുര എ എം യൂ പി സ്കൂൾ ഗ്രൗണ്ടിൽ വേങ്ങര പഞ്ചായത് എം സ് ഫ്  കമ്മറ്റി  'Quest' എന്ന പേരിൽ    സംഘടിപ്പിച്ച മെഗാ ക്വിസ് ഇവെന്റിന്റെ എലിമിനേഷൻ  റൗണ്ടിന്റെ ഉൽഘടനം മലപ്പുറം ജില്ല പഞ്ചായത്ത്‌ പ്രസിഡണ്ട്‌  എ പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു വലിയോറ അടക്കാപുര എ എം യൂ പി സ്കൂളിൽ പ്രതേകം സജ്ജികരിച്ച വേദിയിൽ  ഒന്നാം പാതത്തിൽനിന്നും വിജയികളായ 12 ടീമുകൾ പങ്കെടുത്ത മത്സരത്തിന് ജഹ്ഫർ ഓടക്കൽ ,നൌഫൽ എന്നിവർ നേത്ര്ത്വം നൽകി .അനസ് അദ്ധക്ഷത വഹിച്ച പരിപാടിയിൽ കുഞ്ഞാലൻകുട്ടി , സാഹിർ അബാസ് ,എന്നിവർ സംസാരിച്ചു

Quest എലിമിനേഷൻ റൌണ്ട് അടക്കാപുര സ്കൂളിൽ

വേങ്ങര പഞ്ചായത് എം സ് ഫ്  കമ്മറ്റി  'Quest' എന്ന പേരിൽ സംഘടിപ്പിച്ച മെഗാ ക്വിസ് ഇവെന്റിന്റെ എലിമിനേഷൻ  റൌണ്ട് 09/02/2017 ന് വെള്ളിയാഴ്ച  രാത്രി 7 മണിക്ക്  വലിയോറ അടക്കാപുര എ എം യൂ പി സ്കൂളിൽ വെച്ച് നടക്കുന്നു

ടിഷ്യൂ കൾച്ചർ വാഴതൈ വിതരണോൽഘാടനംചെയ്തു

ടിഷ്യൂ കൾച്ചർ വാഴതൈ വിതരണോൽഘാടനം വേങ്ങരഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കദീ ജാബി നിർവ്വഹിക്കുന്നു .വേങ്ങര കൃഷി ഓഫീസർ  നജീബ് സമീപം 

കേരളത്തില്‍ കാണപെടുന്ന മത്സങ്ങള്‍ വിവരങ്ങള്‍ സഹിതം KERALA FISH

മത്സ്യങ്ങളുടെ ഫോട്ടോ കളക്ഷൻ മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). അണ്ടിക്കള്ളി(Malabar catopra). ( ശാസ്ത്രീയനാമം:Pristolepis marginata). കല്ലടമുട്ടി Anabas Testudineus /Climbing perch ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാൽ വരാ ൽSnakehead murrel ശാസ്ത്രനാമം :Channa striata. ആരകൻ(Malabar spinyeel). ( ശാസ്ത്രീയനാമം:Macrognathus malabaricus). കരിമീൻ. (Green chromide / (Pearl spot) എന്നിങ്ങനെയും അറിയപ്പെടുന്ന ഇവയുടെ ശാസ്ത്ര നാമം എട്രോപ്ലുസ് സുരടെന്സിസ് ( Etroplus suratensis) എന്നാണ്. പുള്ളിവരാ ൽ(Bullseye snakehead). ശാസ്ത്രീയനാമം:(Channa marulius ) ഏട്ട പേരിൽ അറിയപ്പെടുന്ന ഒരു സമുദ്രജലമൽസ്യമാണിത് English Name : Blacktip Sea Catfish പൂളാൻ(Tank goby).( ശാസ്ത്രീയനാമം:Glossogobiusgiuris).തവിട്ടുനിറത്തിലുള്ള ഈമത്സ്യത്തിന്റെ ശരീരത്തിൽ കറുത്ത ചെ പാമ്പിനോടുസമാനമായ ഒരിനം മത്സ്യമാണ്മലഞ്ഞീൽ( ശാസ്ത്രീയനാമം:Anguilla ബംഗാളിൻസിസ്

വലിയോറയിൽ നാളെ കറന്റ് മുടങ്ങും

11 കെ.വി ലൈനിൽ  മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ വേങ്ങര ഫീഡറിൽ പാറമ്മൽ, മുതലമാട്, തേക്കിൻകാട് സിറ്റി,                               പുത്തനങ്ങാടി 1, 2 , ക്രസന്റ്, മഞ്ഞേമാട്, ഐഷാബാദ് ,മനാട്ടിപ്പറമ്പ് ,ചിനക്കൽ 1,2, ആശാരിപ്പടി, ഇല്ലിപ്പുലാക്കൽ, 1, 2, ചുള്ളിപ്പറമ്പ് ട്രാൻഫോർമർ പരിധിയിൽ 6.2 2017 ന് തിങ്കളാഴ്ച രാവിലെ 9 മുതൽ 5മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും

കിടപ്പിലായ രോഗികൾക്കു സാന്ത്വനമായി സ്കൂൾകുട്ടികൾ

വേങ്ങര : വേങ്ങര ഗവ . വൊക്കേഷണൽ ഹയർ സെക്കൻററി സ്ക്കൂൾ ( ബോയ്സ് ) വിദ്യാർത്ഥികൾ , വേങ്ങര പാ ലിയേറ്റിവ് സെന്ററിലെ  കിടപ്പിലായ നിത്യ രോഗികൾ ക്ക് സാന്ത്വനമായി സമാഹരിച്ച  അര ലക്ഷത്തോളം രൂപ  സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സ്ക്കൂൾ ഹെഡ്മാസ്റ്റർ കുഞ്ഞാലി പാലി യേറ്റീവ് സെൻറർ പ്രസിഡ . പുല്ലമ്പലവൻ ഹംസക്ക് തുക കൈമാറി .

വേങ്ങര ബോയ്സ് സ്കൂൾ ഹൈടെക് ആകുന്നു

വേങ്ങര :വേങ്ങര ഗവ. വൊക്കേഷണൽ ഹയർ സെക്കൻററി സ്ക്കൂൾ ( ബോയ്സ് ) സർക്കാർ ഉത്തരവ് പ്രകാരം പൊതുജന പങ്കാളി ത്തത്തോടെ 25 . ക്ലാസ് റൂമുകൾ ഹൈടെക് ആക്കുന്നതിനു സ്പോൺസർമാരെ ലഭിച്ചതായും അതിൻറെ വർക്ക്‌ ഏപ്രിൽ മാസത്തിൽ ആരംഭിക്കാനും സ്ഥലത്തെ പ്രമുഖ വ്യക്തികളുടെ                                       യും ,PTA .എക്സിക്യു്ട്ടിവ്അംഗങ്ങളുടെയും സംയുക്ത യോഗം തീരുമാനിച്ചു യോഗത്തിൽ അബ്ദുറഹി മാൻ മാസ്റ്റർ സ്വാഗതം ആശംസിക്കുകയും കെ. മുഹ മ്മദലി മാസ്റ്റർ അധ്യക്ഷത വഹി ക്കുകയും PAT പ്രസിഡ. KT അബ്ദുൽമജീദ് നന്ദി രേഖപ്പെടുത്തു                            കയും ചെയ്തു . ഹെഡ് മാസ്റ്റർ കുഞ്ഞാലി , പോക്കർ ഹാജി , ഹംസഹാജി പുല്ലമ്പ ലവൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെ                                      ടുത്തു സംസാരിച്ചു .

ഇ അഹമ്മദ്‌ സാഹിബ്‌ അന്തരിച്ചു

 മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എം.പി അന്തരിച്ചു. 78 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ പാര്‍ലമെന്‍റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ന്യൂഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.20ഓടെ മരണം സംഭവിച്ചു. മരണ സമയത്ത് മക്കളായ നസീര്‍ അഹമ്മദ്, റഈസ്, ഡോ. ഫൗസിയ മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവര്‍ സമീപത്തുണ്ടായിരുന്നു. മരുമകനാണ് മരണ വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. 12മണിക്കൂറോളം വെന്‍റിലേറ്ററിന്‍െറ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ അഹമ്മദിനെ ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ബുധനാഴ്ച ഡല്‍ഹിയിലും കോഴിക്കോടും പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം തുടര്‍ന്ന് സ്വദേശമായ കണ്ണൂരിലേക്ക് ഖബറടക്കത്തിനായി കൊണ്ടുപോകും.

SKJM ഇസ്ലാമിക് കലാമേള 2017 വലിയോറ റൈഞ്ച് മത്സരങ്ങളിൽ ഇർഷാദുസ്സു ബ്യാൻ മനാട്ടിപ്പറമ്പ് മദ്രസ ഒന്നാം സ്ഥാനം കരസ്ഥമാക്കി

സ് കെ ജെ എം  ഇസ്ലാമിക് കലാമേള 2017 ചെള്ളിത്തോട് ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്ന വലിയോറ റൈഞ്ച് മത്സരങ്ങളിൽ 262 പോയിന്റുമായി ഇർഷാദുസ്സു ബ്യാൻ  മനാട്ടിപ്പറമ്പ്   മദ്രസ ഒന്നാം സ്ഥാനവും 129 പോയിന്റുമായി മൻസൂറുൽ ഹിദായ  ചുള്ളിപ്പറമ്പ്  മദ്രസ രണ്ടാംസ്ഥാനവും 95 പോയിന്റുമായി അടക്കാപുര മുനീറുൽ ഇസ്ലാം മദ്രസ മുന്നാം സ്ഥാനവും കരസ്ഥമാക്കി വിജയികൾക്ക് വേങ്ങര പഞ്ചായത് പ്രസിഡണ്ട്‌ വി  കെ കുഞ്ഞാലൻ കുട്ടി സാഹിബും വാർഡ്‌ മെമ്പർ പറങ്ങോടത് അബ്ദുൽ അസീസും  സമ്മാനങ്ങൾ നൽകി

എക്സലൻസി ടെസ്റ്റ്‌ സെക്ടർതല ഉദ്ഘാടനം യൂസുഫലി വലിയോറ നിർവഹിച്ചു

വലിയോറ :എക്സലൻസി ടെസ്റ്റ്‌ സെക്ടർതല ഉദ്ഘാടനം പാണ്ടികശാല KRHS ൽ  യൂസുഫലി വലിയോറ നിർവഹിച്ചു ഇന്ന് രാവിലെ 9:00 മണിക്ക് പുത്തനങ്ങാടി പരപ്പിൽപാറ  അടക്കാപുര കാളിക്കടവ് യൂണിറ്റിലുള്ളവർ വലിയോറ ഈസ്റ്റ്  A.M.U.P സ്കൂളിലും പാണ്ടികശാല മണ്ണിൽപ്പിലാക്കൽ കൂരിയാട് യൂണിറ്റിലുള്ളവർ പാണ്ടികശാല KRHS  ലും പരിക്ഷഎഴുതി

എക്സലൻസി ടെസ്റ്റ്‌ സെക്ടർതല ഉദ്ഘാടനം പാണ്ടികശാല KRHS ൽ യൂസുഫലി വലിയോറ നിർവഹിക്കും

വലിയോറ :എക്സലൻസി ടെസ്റ്റ്‌ സെക്ടർതല ഉദ്ഘാടനം പാണ്ടികശാല KRHS ൽ  യൂസുഫലി വലിയോറ നിർവഹിക്കും 2017 ജനുവരി 29  ഞായർ രാവിലെ 9:00 മണിക്ക് പുത്തനങ്ങാടി പരപ്പിൽപാറ  അടക്കാപുര കാളിക്കടവ് യൂണിറ്റിലുള്ളവർ *വലിയോറ ഈസ്റ്റ്  A.M.U.P സ്കൂളിൽ വച്ചും പാണ്ടികശാല മണ്ണിൽപ്പിലാക്കൽ കൂരിയാട് യൂണിറ്റിലുള്ളവർ പാണ്ടികശാല KRHS  ലും പരിക്ഷ നടക്കുന്നതായിരിക്കും

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

പാക്കടപ്പുറായയിൽ വാക്കത്തോൺ-പ്രഭാത നടത്തവും ടൗൺ ശുചീകരണവും നടത്തി

വേങ്ങര : ഗാന്ധി ജയന്തി ദിനത്തോടാനുബന്ധിച്ചു ആരോഗ്യത്തിനും ശുചിത്വത്തിനും വേണ്ടി ഒരു പ്രഭാതം എന്ന തലക്കെട്ടിൽ വേങ്ങര പഞ്ചായത്തിലെ പാക്കടപ്പുറായയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച  വാക്കത്തോൺ ശ്രദ്ധേയമായി. രാവിലെ ആറു മണിക്ക് പാക്കടപ്പുറായ  എസ്. യു. എൽ. പി സ്കൂളിൽ നിന്ന് തുടങ്ങിയ പ്രഭാത നടത്തം, പ്രദേശത്തെ പഴയ കാല ഫുട്ബോൾ താരം പി. എ അബ്ദുൽ ഹമീദ്   ഫ്ലാഗ് ഓഫ്‌ ചെയ്തു.  പാക്കടപ്പുറായ ടൗണിൽ നടന്ന സമാപന ചടങ്ങ്   മെക് സെവൻ  വേങ്ങര കുറ്റൂർ ചാപ്റ്റർ ചെയർമാൻ   കാമ്പ്രൻ  ഹസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റഹീം ബാവ, പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ, പി. ഇ നസീർ , പി. പി അഹമ്മദ് ഫസൽ,  സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ പാക്കട പുറായ ടൗൺ വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക്  പി. പി  അബ്ദുൽ റഹ്മാൻ, എം. എൻ മുഹമ്മദ്,  പി.പി നിഹാദ്,  വി. പി അഷ്‌റഫ്‌,  പി. പി ബാസിത്ത് , വി.  പി ഷരീഫ്, ടി. സുബൈർ, വി. പി...