വേങ്ങര: ഇന്നുച്ചയ്ക്ക് വേങ്ങരയിൽ നടു റോട്ടില്‍ ചേറൂർ സ്വദേശിയും കെട്ടിട നിർമാണ കരാറുകാരനായ കാളങ്ങാടൻ സുഭാഷ് (48)നെ വടിവാൾ കൊണ്ട് വെട്ടിയത് മുൻ വൈരാഗ്യം മൂലമാണെന്ന് പ്രതി ചേറൂർ അടിവാരം സ്വദേശി കാളം പുലാൻ മുഹമ്മദലിപോലീസിനോട് പറഞ്ഞു. വേങ്ങര അങ്ങാടിയിൽ ബ്രദേഴ്‌സ് ഫാബ്രിക്‌സിനു മുന്നിൽ വച്ചായിരുന്നു ഉച്ചക്ക് ഒരു മണിക്ക് മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി വരികയായിരുന്ന സുഭാഷിനെ പ്രതി വെട്ടിയത്. കൈക്കും മുഖത്തിനും പരിക്കേറ്റ സുഭാഷിനെ തൊട്ടടുത്ത സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിൽസക്ക് ശേഷം സുഭാഷിനെ കോട്ടക്കലിലേക്ക് മാറ്റി. വെട്ടാൻ ഉപയോഗിച്ച കൊടുവാൾ സംഭവ സ്ഥലത്ത് നിന്ന് പൊലിസ് കണ്ടെടുത്തു. അവിടെ വച്ച് തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു. തന്നെ മുമ്പ് സുഭാഷ് തലയിൽ തല്ലി പരിക്കേൽപ്പിച്ചതിന്റെ പ്രതികാരമായാണ് വെട്ടിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ