കേരളത്തിലെ ജലാശയങ്ങളിൽ അപൂർവ്വമായി കാണപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത് ഈ മത്സ്യത്തെ അമ്പട്ടൻ വാള (Grey featherback) (Indian Knife Fish) എന്ന് വിളിക്കുന്നു .ഇതിന്റെ ശാസ്ത്രീയനാമം: Notopterus notopterus)എന്നാണ്. ചാലിയാർ, ഭാരതപുഴ കബനി നദിയിൽ നിന്നെല്ലാം ഈ മത്സ്യത്തെ കിട്ടിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ശരീരം പരന്നതാണ്. ക്ഷുരകന്റെ കത്തിപോലുള്ള ആകൃതി ആയതിനാലാണ് ഇതിനെ ഈ പേരിൽ വിളിക്കുന്നത്. ചെതുമ്പലുകൾ വളരെ ചെറുതാണ്. ഭക്ഷ്യയോഗ്യമായ മത്സ്യംമാണ് ഇതിന്റെ ശരാശരി നീളം 25 സെന്റിമീറ്ററൂം പരമാവധി നീളം 60 സെന്റിമീറ്ററുമാണ്
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.