റോഡിൽ പൊലിഞ്ഞ ജീവനുകളെ ഓർമ്മിച്ച് മലപ്പുറത്ത് "ലോക റോഡ് അപകടങ്ങ ളിലെ ഇരകളുടെ ഓർമ പുതു ക്കൽ ദിനം' ആചരിച്ചു. മലപ്പുറം ജില്ലയിൽ റോഡപകടങ്ങളിൽ മരി ച്ചവരുടെ കുടുംബങ്ങളും, സുഹൃത്തുക്കളും, രക്ഷാപ്രവർത്തകരും, അപകടത്തിൽപ്പെട്ടവരും ജില്ലയിലെ വിവിധ സ്റ്റേഷൻ യൂണി റ്റുകളിൽ നിന്നുള്ള ട്രോമാകെയർ പ്രവർത്തകരും, ഓട്ടോ ടാക്സി ഡ്രൈവർമാരും പരിപാടിയിൽ പങ്കെടുത്തു. യുനൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി എല്ലാവർഷവും നവംബറി ലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ട്രാഫിക്ക് വിക്റ്റിംസ് ഡേയാ യി ആചരിക്കുന്നത്. ഇത് ഏറ്റെടുത്താണ് മോട്ടോർ വാഹന വകുപ്പും ജില്ലാ ട്രോമാക്കർ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യ ത്തിൽ കോട്ടക്കുന്നിൽ പരിപാടി നടത്തിയത് .മലപ്പുറം നഗര സഭ കൗൺസിലർ പി എസ് എ ഷബീർ ഓർമ ദിനത്തിൽ തി രി തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു എൻഫോഴ്സ്മെന്റ് MVI പി കെ മുഹമ്മദ് ഷഫീഖ് റോഡപകടങ്ങളിൽ മരിച്ചവരെ അനു സ്മരിച്ചുകൊണ്ട് സുരക്ഷിത യാത്രയുടെ ബോധവൽക്കരണം നൽ കി . മലപ്പുറം AMVI മാരായ പി പ്രജീഷ്, പി സെന്തിൽ, അബിൻ ചാക്കോ, ട്രോമാകെയർ ജില്ലാ സെക്രട്ടറി കെ പി പ്രതീഷ് എന്നിവർ സംസാരിച്ചു. ക