കോട്ടക്കലിൽ മൂന്നംഗ മോഷണ സംഘം അറസ്റ്റിൽ

കോട്ടക്കൽ: ഇന്നലെ രാത്രികാല പരിശോധനക്കിടെ കോട്ടക്കല്‍ പൊലീസിന്റെ പിടിയിലകപ്പെട്ടത് വിവിധ മോഷണക്കേസുകളിലെ പ്രതികള്‍. ആനക്കയം പാണായി കണ്ണച്ചതൊടി ഹരീഷ് (24), പൂക്കോട്ടുംപാടം പാറക്കല്‍ അനില്‍കുമാര്‍ (21), മറ്റത്തൂര്‍ നടുതൊടി അജിത്കുമാര്‍ (21) എന്നിവരെയാണ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.കെ. ഷാജി അറസ്റ്റ് ചെയ്തത്.പിടിയിലായ സ്കൂട്ടറിന്റെ രജിസ്ട്രേഷന് നമ്പര്‍ തിരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവർ അറസ്റ്റിലായത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഒതുക്കുങ്ങലില്‍ രാത്രികാല പരിശോധനക്കിടെയാണ് സംഭവം. മൂന്നുപേരുമായി ഓടിച്ച് വന്ന സ്കുട്ടറിന്റെ രജിസ്ട്രേഷന് നമ്പര്‍ തിരുത്തിയതായി കണ്ടെത്തി. തുടർന്ന് ചോദ്യം ചെയ്തതില്‍ കളവ് മുതലാെണന്ന് വ്യക്തമായതോടെയാണ് അറസ്റ്റ്. സ്കൂട്ടർ കൊപ്പത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. പുത്തൂരില്‍നിന്ന് നേരത്തെ ബൈക്ക് മോഷ്ടിച്ച