വലിയോറ ഈസ്റ്റ് എ. എം. യു. പി. സ്കൂളിൽ ഗൈഡ് യൂണിറ്റിന് തുടക്കം കുറിച്ചു. പി. ടി. എ. പ്രസിഡന്റ് പറമ്പൻ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിഷണർ (പ്ലാനിങ് )സ്കൗട്ട്സ് കെ.അബ്ദുൽ സലാം ഉദ്ഘാടന കർമം നിർവഹിച്ചു. ജില്ല സെക്രട്ടറി അൻവർ കള്ളിയത്ത്, വേങ്ങര ലോക്കൽ അസോസിയേഷൻ സെക്രട്ടറി ബഷീർ കെ ,വാർഡ് മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, യൂസഫലി വലിയോറ,മാനേജർ പ്രതിനിധി ഏ. കെ. അബ്ദുൽ ഗഫൂർ ,ലോക്കൽ അസോസിയേഷൻ അസിസ്റ്റന്റ് സെക്രട്ടറി മുസ്തകിമുന്നിസ,ജില്ല ട്രെയിനിഗ് കൗൺസിലർ ലൈല,പി. ടി. എ വൈസ് പ്രസിഡന്റ് ഗംഗാധരൻ,എം. പി. വിജയൻ, ഏ. കെ. ഷമീർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രധാനധ്യാപകൻ ഏ. കെ. സോമനാഥൻ സ്വാഗതവും, ഗൈഡ് ക്യാപ്റ്റൻ ലീഷ്മ നന്ദിയും പറഞ്ഞു.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.