പോസ്റ്റുകള്‍

ഒക്‌ടോബർ 7, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേങ്ങര ബസ് സ്റ്റാന്റ് നവീകരണത്തിന് ലെൻസ്ഫെഡ് മാസ്റ്റർപ്ലാൻ സമർപ്പിച്ചു.

ഇമേജ്
വേങ്ങര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റും,  അനുബന്ധ കെട്ടിടങ്ങളും നവീകരിക്കുന്നതിന് വേണ്ടി ലെൻസ്ഫെഡ് വേങ്ങര യൂണിറ്റ് മാസ്റ്റർ പ്ലാൻ സമർപ്പിച്ചു. ലെൻസ്ഫെഡ് യൂണിറ്റ് പ്രസിഡന്റ് ദുൽഖിഫിൽ ടി.ടിയുടെ അധ്യക്ഷതയിൽ  വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് *കെ.പി ഹസീന ഫസൽ* ഉൽഘാടനം ചെയ്ത ലെൻസ്ഫെഡ് വേങ്ങര യൂണിറ്റ് കൺവെൻഷനിൽ വെച്ച് മാസ്റ്റർ പ്ലാനിന്റെ സമർപ്പണം ലെൻസ്ഫെഡ് ജില്ലാ സെക്രട്ടറി *വി കെ എ റസാഖ്* ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്  നൽകി  നിർവ്വഹിച്ചു.   ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ സലിം , ലെൻസ് ഫെഡ് ഏരിയാ പ്രസിഡന്റ് റിയാസലി ലെൻസ്ഫെഡ് ഏരിയ സെക്രട്ടി സക്കീർ ,ഗ്രാമ പഞ്ചായത്ത് മെമ്പർ കുറുക്കൻ മുഹമ്മദ്, ലെൻസ് ഫെഡ് യുണിറ്റ് സെക്രട്ടറി സഹീർ അബ്ബാസ് നടക്കൽ, ട്രഷറർ സ്വാലിഹ് ഇ വി ,എം ഡി രഘുരാജ്, അബ്ദുൽ മജീദ്, അഫ്സൽ പി.പി, മുഹമ്മദ് കെ എന്നിവർ പ്രസംഗിച്ചു. ലെൻസ്ഫെഡ് നൽകിയ മാസ്റ്റർ പ്ലാനിന്റെ അവതരണം ലെൻസ് ഫെഡ് മാസ്റ്റർ പ്ലാൻ  സമിതി അംഗം ഇസ്മയിൽ കെ സി നിർവ്വഹിച്ചു.

today news

കൂടുതൽ‍ കാണിക്കുക