വലിയോറ കടലുണ്ടിപുഴയിൽനിന്ന് പാറേ കൂരി മത്സ്യത്തെ ലഭിച്ചു കഴിഞ്ഞ ദിവസം വലിയോറ കടലുണ്ടിപുഴയിലെ മഞ്ഞാമട് കടവിലെ പാലത്തിന്റെ അടിയിലെ പാറകെട്ടുകളിൽനിന്ന് കടലുണ്ടി പുഴയിൽ അപ്പൂർവമായി കാണുന്ന പാറേ കൂരിയെ ലഭിച്ചു. പാലത്തിന്റെ അടിയിലെ കരിങ്കൽ കൂട്ടത്തിൽ നിന്ന് റഹൂഫ്,സിനിയാസ്, ഇർഫാൻ എന്നിവർ ചേർന്ന് കൈകൊണ്ട് പിടിക്കുകയായിരുന്നു. മത്സ്യത്തെ മത്സ്യഗവേഷകൻ മാത്യുസ് പ്ലാമുട്ടിൽ മത്സ്യത്തെ തിരിച്ചറിഞ്ഞു.മീനിന് കറുത്ത നിറവും ചിറകുകലുടെ അവസാനം മഞ്ഞ നിറവും കാണപ്പെടുന് നു,
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.