ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ 20, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

KSRTC ജീവനക്കാരുടെ അഴിഞ്ഞാട്ടം ; മകളുടെ മുന്നിലിട്ട് മർദിച്ചു, ബന്ദിയാക്കി ; കേസെടുത്ത് പോലീസ്.

KSRTC ജീവനക്കാരുടെ അഴിഞ്ഞാട്ടം ; മകളുടെ മുന്നിലിട്ട് മർദിച്ചു, ബന്ദിയാക്കി ; കേസെടുത്ത് പോലീസ്. തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കൺസഷനുമായി ബന്ധപ്പെട്ട തർക്കത്തിൽ അച്ഛനെയും മകളെയും ജീവനക്കാർ മർദിച്ച സംഭവത്തിൽ റിപ്പോർട്ടു തേടി ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആർടിസി എംഡിയോടെയാണ് റിപ്പോർട്ടു തേടിയത്. ഇന്നു തന്നെ റിപ്പോർട്ട് തരണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ലഭിച്ചശേഷം കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കയ്യൂക്ക് കാണിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നു മന്ത്രി വ്യക്തമാക്കി. മകളുടെ കൺസഷൻ ടിക്കറ്റ് എടുക്കാൻ വന്ന കാട്ടാക്കട ആമച്ചൽ സ്വദേശി പ്രേമനനെ (53) ആണ് കെഎസ്ആർടിസി ജീവനക്കാർ മകളുടെ മുന്നിലിട്ട് മർദിച്ചത്. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിച്ചു. പ്രേമനന്റെ മൊഴി ഡിവൈഎസ്പി രേഖപ്പെടുത്തി. ഗാർഡായ സുരേഷ്, ജീവനക്കാരായ മിലൻ, അനിൽകുമാർ, ഷെറീഫ് എന്നിവരാണ് മർദിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മകളുടെ കൺസഷൻ പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രേമനൻ ഡിപ്പോയിലെത്തിയത്. കോഴ്സ് സർട്ടിഫിക്കറ്റ് വീണ്ടും നൽകാതെ കൺസഷൻ തരാൻ കഴിയില്ലെന്ന...

മലപ്പുറത്ത് ലഹരി മരുന്ന് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി; 3 പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് 5 കാറുകളും 7 സെന്റ് ഭൂമിയും

മലപ്പുറത്ത് ലഹരി മരുന്ന് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി; 3 പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് 5 കാറുകളും 7 സെന്റ് ഭൂമിയും കഞ്ചാവ്, എം ഡി എം എ കേസുകളിൽ പ്രതികളായവരുടെ സ്വത്താണ് സർക്കാരിലേക്ക് ചേർത്തത് മലപ്പുറം: ജില്ലയിലെ മയക്കുമരുന്ന് കേസുകളിൽ പ്രതികളായ മൂന്ന് പേരുടെ സ്വത്തുവകകൾ പോലീസ് സർക്കാരിലേക്ക് കണ്ടുകെട്ടി. 2021 ൽ പെരിന്തൽമണ്ണ പോലീസ് 52.2 gm എം ഡി എം എ പിടിച്ചതിന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ മുഹമ്മദ് ഷാഫി യുടെ KL 09 AG 9995 നമ്പർ റെനോൾട്ട് നിസാൻ കാർ ആണ് കണ്ടുകെട്ടിയത്. മലപ്പുറം ഇരുമ്പുഴി പറമ്പൻകാരെ കടവത്ത് വീട്ടിലെ അബ്ദുൽ ജാബിറിന്റെ സ്വത്ത് വകകളും പിടിച്ചെടുത്തു. ഇയാളുടെ KI 10 BC 9414 നമ്പർ മാരുതി സെലേറിയോ കാറാണ് കണ്ട് കെട്ടിയത്. 2020 ൽ മലപ്പുറം പോലീസ് 318 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും മലപ്പുറം പോലീസ് പിടിച്ചെടുത്തിരുന്നു. 2021 ൽ കാളികാവ് പോലീസ് 20 ഗ്രാം എം ഡി എം എ പിടിച്ചെടുത്ത  കേസിലെ പ്രതിയായ മലപ്പുറം ചോക്കാട് സ്വദേശി  ജിതിന്റെ സ്വത്ത് വകകളും  കണ്ടു കെട്ടി. ഇയാളുടെ ഉടമസ്ഥയിലുള്ള 7 സെന്റ് ഭൂമിയും 3 വാഹനങ...

ട്രാഫിക് നിയമലംഘനങ്ങള്‍ കൈയോടെ പിടികൂടാൻ ഗതാഗതവകുപ്പ് 235 കോടി രൂപ ചെലവാക്കി സ്ഥാപിച്ച ക്യാമറകളുടെ പ്രവർത്തനം അനിശ്ചിതത്വത്തിൽ

 ഫയലിൽ തർക്കം; ഗതാഗതവകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളുടെ പ്രവർത്തനം അനിശ്ചിതത്വത്തിൽ. ട്രാഫിക് നിയമലംഘനങ്ങള്‍ കൈയോടെ പിടികൂടാൻ ഗതാഗതവകുപ്പ് 235 കോടി രൂപ ചെലവാക്കി സ്ഥാപിച്ച ക്യാമറകളുടെ പ്രവർത്തനം അനിശ്ചിതത്വത്തിൽ. കെൽട്രോണുമായി ഗതാഗത വകുപ്പുണ്ടാക്കിയ കരാറിൽ സുതാര്യതയില്ലെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി ഫയൽ പിടിച്ച് വച്ചത്. ഏപ്രിൽ മാസം മുതൽ ക്യാമറകൾ പ്രവര്‍ത്തന സജ്ജമായിരുന്നെങ്കിലും ഉദ്ഘാടനം നടത്താനോ ക്യാമറകൾ പ്രവര്‍ത്തിപ്പിച്ച് തുടങ്ങാനോ ഗതാഗത വകുപ്പിന് ഇത് വരെ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് 726 ഇടങ്ങളിലാണ്  235 കോടി ചെലവിട്ട് സ്ഥാപിച്ച് ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഗതാഗതവകുപ്പ് സ്ഥാപിച്ചത്. എന്നാൽ ഈ ക്യാമറകൾ എപ്പോൾ മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് ചോദിച്ചാൽ ഗതാഗതവകുപ്പിന് ഉത്തരമില്ല.  കേരളം നീളെ ക്യാമറ സ്ഥാപിക്കാൻ കെൽട്രോണുമായി കരാറുണ്ടാക്കിയത് 2019-ൽ. 235 കോടി കെൽട്രോൺ മുടക്കും. ക്യാമറ പ്രവര്‍ത്തിച്ച് തുടങ്ങി അഞ്ച് വര്‍ഷത്തിന് ഉള്ളിൽ റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്ന് പണം തിരിച്ചടക്കണം. ട്രയൽ റൺ നടത്തി ഗതാഗത വകുപ്പ് ഉദ്ഘാടനം നിശ്ച...

കുഞ്ഞിനെ ദേഹത്ത് കെട്ടി പുഴയില്‍ ചാടി; ഉമ്മയും മകനും മരിച്ചു

തൃശൂര്‍: കേച്ചേരി ചിറനെല്ലൂര്‍ കൂമ്പുഴ പാലത്തിന് സമീപം പുഴയില്‍ ഉമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. ചിറനെല്ലൂര്‍ സ്വദേശിനി ഹസ്‌നയുടെയും നാലരവയസുകാരന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. മകനെ ദേഹത്തോട് ചേര്‍ത്ത് കെട്ടിയാണ് ഹസ്‌ന പുഴയില്‍ ചാടിയത്‌. ഇന്ന് രാവിലെ പത്തരയോടെയാണ് ഹസ്‌ന മകനോടൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിയത്. മാതാവിനോട് അങ്കണവാടിയിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. അതിനിടെ കുഞ്ഞുമായി ഒരു സ്ത്രീ പുഴയില്‍ ചാടിയെന്ന് വാര്‍ത്ത പരന്നു. ഈ സമയത്ത് ഹസ്‌നയുടെ മാതാവ് അങ്കണവാടിയില്‍ വിളിച്ചുചോദിച്ചപ്പോള്‍ അവിടെ എത്തിയിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞു. പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടെത്തി.  മരിച്ചത് ഹസ്‌നയും കുഞ്ഞുമാണെന്ന് മാതാവ് തിരിച്ചറിഞ്ഞു. നാലുവയസുകാരന് സംസാരിക്കാന്‍ ബുദ്ധിമുട്ടും കേള്‍വി ശേഷിക്കുറവും ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

ഇന്നത്തെ പത്ര വാർത്തകൾ

കൊണ്ടോട്ടിയിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി; അടിനടന്നത് ബസ്സ്റ്റാൻഡിൽ വെച്ച്

സ്കൂൾ വിട്ടെത്തിയ വിദ്യാർത്ഥികൾ തമ്മിൽ ബസ്റ്റാൻഡിൽ സംഘർഷം. കൊണ്ടോട്ടി പരിസര പ്രദേശത്തുള്ള രണ്ട് സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലാണ് ഇന്നലെ വൈകുന്നേരം ബസ്സ്റ്റാൻഡിൽ വെച്ച് അടിപിടി ഉണ്ടായത്. വളരെ തിരക്കേറിയ സമയത്താണ് ഏറ്റുമുട്ടൽ നടന്നത്. കൂട്ടം കൂടിയുള്ള അടിപിടി ശാന്തമാക്കാൻ നാട്ടുകാരും ബസ് ജീവനക്കാരും ശ്രമിച്ചെങ്കിലും പോലീസ് എത്തിയതോടെയാണ് വിദ്യാർത്ഥികൾ പിൻ വലിഞ്ഞത്. സ്റ്റാൻഡിൽ ബസുകൾക്ക് സർവീസ് നടത്തുന്നത് തടസപ്പെടും വിധം ആണ് സംഘർഷം ഉണ്ടായത്. സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ പരിഭ്രാന്തരായി ഈയിടെ സംസ്ഥാനത്ത് പലയിടങ്ങളിലും ഇത്തരത്തിലുള്ള സംഘർഷങ്ങൾ നടന്നിരുന്നു. മലപ്പുറം ജില്ലയിൽ നിലമ്പൂരിലും കുറ്റിപ്പുറത്തുമടക്കം അടി നടന്നിരുന്നു. നി​ല​മ്പൂ​രി​ല്‍ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെയാണ് സ്കൂള്‍ വി​ദ്യാ​ര്‍​ഥി​ക​ളുടെ  കൂ​ട്ട​ത്ത​ല്ല് നടന്നത്. വിദ്യാർത്ഥികൾ തമ്മിൽ നിസാര കാര്യങ്ങളുടെ പേരിലാണ് കൂട്ടം കൂടി അടിപിടി കൂടുന്നത്.

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.

കനത്ത മഴയെ തുടർന്ന് വലിയോറയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു: വീടിനും റോഡിനും ഭീഷണി VIDEO

കഴിഞ്ഞ ശനിയാഴ്ച വേങ്ങര പഞ്ചായത്തിലെ 17വാർഡിലെ വലിയോറ മണപ്പുറത്ത്‌ താമസിക്കുന്ന ഉണ്ണിയലുക്കൽ മരക്കാർ കുട്ടി എന്നവരുടെ കിണർ  കനത്ത മഴയെ തുടർന്ന്  ഇടിഞ്ഞ് താഴ്ന്നു. വീടിനും റോഡിനും ഭീഷണി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

കൂരിയാട് ദേശീയപാതയിൽ 2 ലക്ഷം രൂപ വിലവരുന്ന എം ഡി എം എ യുമായി 3 യുവാക്കൾ പിടിയിൽ

വേങ്ങര : കൂരിയാട് എൻഎച്ച് 66 ദേശീയപാത കേന്ദ്രീകരിച്ച് വൻതോതിൽ എം ഡി എം എ വിൽപ്പന നടത്തുന്ന സംഘ അംഗങ്ങളായ 3 പേർ പിടിയിൽ.  പറമ്പിൽപീടിക സ്വദേശി ആഷിക്, കുന്നുംപുറം സ്വദേശികളായ സുധിൻ ലാൽ (23) അക്ഷയ് (23)എന്നിവരെയാണ് മലപ്പുറം ജില്ലാ നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെആറിന്റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസഫ് ടീമും വേങ്ങര പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ NH 66 ദേശീയപാതയിലെ കൂരിയാട് അണ്ടർ പാസേജിൽ നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളിൽ നിന്നും എംഡി എം എ വിൽപ്പന നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും mdma വിൽപ്പന നടത്തുന്നതിനായി ഉപയോഗിച്ച കാറും പിടികൂടി.  2021ൽ കോഴിക്കോട് കസബ പോലീസ് ആഷിക്കിനെ mdma യുമായി പിടികൂടിയിരുന്നു. ഈ കേസിൽ കോടതിയിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും MDMA വിൽപ്പനയിൽ സജീവമായിട്ടുള്ളത്. പ്രതികൾക്ക് എംഡിഎംഐ എത്തിച്ചു നൽകിയവരെക്കുറിച്ച് പോലീസിനെ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മലപ്പുറം ഡിവൈഎസ്‌പി കെ എം ബിജു നരക്കോട്ടിക് സെൽ DYSP സിബി, വേങ്ങര പോലീസ് ഇൻസ്പെക്‌ടർ രാജേന്ദ്രൻ നായർ, Asiമാരായ സ്മ‌ിത, ബിന്ദു സെബാസ്റ്റ്യൻ, ...

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.