പോസ്റ്റുകള്‍
ജൂലൈ 24, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്കൂൾ പെൺകുട്ടിയായി ഈ പെൺകുട്ടിയെ വിശേഷിപ്പിക്കുന്നു.

ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി ഇതാണ്. ഇപ്പൊൾ ഇന്റർനെറ്റിൽ ചിത്രങ്ങൾ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയെക്കുറിച്ച് ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നു. ഈ പെൺകുട്ടിയെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്കൂൾ പെൺകുട്ടിയായി വിശേഷിപ്പിക്കുന്നു. ഈ പെൺകുട്ടി ദക്ഷിണ കൊറിയയിൽ നിന്നാണ്. ചൗ യു ജു എന്നാണ് ഈ പെൺകുട്ടിയുടെ പേര്. സുന്ദരി മാത്രമല്ല ഈ പെൺകുട്ടി വളരെ നന്നായി പാടുന്നു. അതിനാലാണ് അവൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായത്. ആളുകൾ ഈ പെൺകുട്ടിയുടെ സൗന്ദര്യവും പാട്ടുകളും പ്രശംസിക്കുന്നു. ഈ പെൺകുട്ടിക്ക് ഏറ്റവും പ്രായം കുറഞ്ഞ ഗായികയ്ക്കുള്ള അവാർഡും ലഭിച്ചു. അതിനാൽ അവളുടെ ജനപ്രീതി വളരെയധികം വർദ്ധിച്ചു. എന്നാൽ പലതവണ വിവാദങ്ങളിൽ അകപ്പെടേണ്ടി വന്നതിനാൽ നിരവധി തവണ മാപ്പ് പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഈ പെൺകുട്ടി വളരെ സുന്ദരിയാണ് ഒരു മാലാഖയെപ്പോലെ കാണപ്പെടുന്നു.
മഴ ഇല്ല വീണ്ടും കൃത്രിമ മഴ പെയ്യിക്കാൻ നടപടി തുടങ്ങി

വീണ്ടും കൃത്രിമ മഴ പെയ്യിക്കാൻ നടപടി തുടങ്ങി ജിദ്ദ: രാജ്യത്ത് വീണ്ടും കൃത്രിമ മഴ പെയ്യിക്കാൻ നടപടി തുടങ്ങി. രണ്ടാംഘട്ട മഴ പെയ്യിക്കാനുള്ള ഒരുക്കമാണിത്. അസീർ, അൽബാഹ, ത്വാഇഫ് എന്നിവയുൾപ്പെടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലാണ് ഈ ഘട്ടത്തിൽ മഴ പെയ്യിക്കുന്നത്. 'ക്ലൗഡ് സീഡിങ് പ്രോഗ്രാം' എന്ന പദ്ധതിയുടെ ഒരുക്കം പൂർത്തിയായതായി കാലാവസ്ഥ നിരീക്ഷണ ദേശീയ കേന്ദ്രം സി.ഇ.ഒ അയ്മൻ സാലിം ഗുലാം, അറിയിച്ചു. ഈ വർഷം ഏപ്രിലിലാണ് ആദ്യഘട്ട മഴപെയ്യിക്കൽ നടത്തിയത്. അത് റിയാദ്, ഖസീം, ഹാഇൽ മേഖലകളിലായിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തേത്. പ്രവർത്തനങ്ങളുടെ വിജയവും പദ്ധതി ലക്ഷ്യങ്ങളുടെ നേട്ടവും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ഏകോപിപ്പിച്ച് സമയബന്ധിത പദ്ധതിയായാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. മന്ത്രിസഭ യോഗം അംഗീകരിച്ചതും ദേശീയ, പ്രാദേശിക സംരംഭങ്ങളുടെ പാക്കേജിന്റെ ഭാഗമായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ 'ഗ്രീൻ മിഡിൽ ഈസ്റ്റ്' ഉച്ചകോടിയിൽ പ്രഖ്യാപിച്ചതുമായ പദ്ധതിയാണിത്. മഴയുടെ തോത് വർധിപ്പിക്കുക, പുതിയ ജലസ്രോതസ്സ് കണ്ടെത്തുക, ഹരിതപ്രദേശങ്ങളും വനവത്കരണവു
ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ് കാരണം ഫേസ്ബുക്ക് പറയുന്നത്

മെറ്റാ പ്ലാറ്റ്‌ഫോമുകളില്‍ ഫേസ്ബുക്കിന്റെ പ്രതിദിന ഉപയോക്താക്കളുടെ എണ്ണത്തില്‍ 2022 ലെ ആദ്യ പാദത്തില്‍ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയില്‍ വളര്‍ച്ച മന്ദഗതിയിലാണ് എന്നാണ് മെറ്റയുടെ തന്നെ റിപ്പോര്‍ട്ട് പറയുന്നത്. മൊബൈല്‍ ഡാറ്റ ചിലവിലുണ്ടായ വര്‍ധനവാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഉപയോക്താക്കളില്‍ തങ്ങളുടെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ച് ആശങ്ക വര്‍ദ്ധിക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഫെയ്സ്ബുക്കിന്റെ പ്രതിമാസ സജീവ ഉപയോക്താക്കളില്‍ 75 ശതമാനവും പുരുഷന്മാരായിരുന്നു.
ഇന്നത്തെ പത്രവർത്തകൾ

*പ്രഭാത വാർത്തകൾ* 2022 | ജൂലൈ 24 | ഞായർ | 1197 | കർക്കടകം 8 | രോഹിണി 1443 ദുൽഹിജജ 24 ➖➖➖ ◼️അഞ്ഞൂറിലേറെ രൂപയുടെ വൈദ്യുതി ബില്ലുകള്‍ ഇനി കെഎസ്ഇബി ഓഫീസ് കൗണ്ടറില്‍ സ്വീകരിക്കില്ല. ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കണം. ഉത്തരവു വിവാദമായതോടെ ആയിരം രൂപവരെ കൗണ്ടറില്‍ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞെങ്കിലും ഉത്തരവു തിരുത്തിയിട്ടില്ല. ആയിരം രൂപയ്ക്കു മുകളിലുള്ള ബില്ലുകള്‍ കൗണ്ടറില്‍ സ്വീകരിക്കില്ലെന്നാണ് ആദ്യം ഉത്തരവു തയാറാക്കിയത്. ഉച്ചയോടെ അതു തിരുത്തി 500 രൂപയാക്കി കെഎസ്ഇബി ഉത്തരവു പുറത്തിറക്കുകയായിരുന്നു. ◼️മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. 75 രാജ്യങ്ങളിലായി പതിനാറായിരം പേരില്‍ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. മങ്കിപോക്സ് രോഗപ്പകര്‍ച്ച ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ലോകാരോഗ്യ വിദഗ്ധരുടെ യോഗത്തിനുശേഷം ഡബ്ല്യുഎച്ച്ഒ മേധാവി റ്റെഡ്‌റോസ് അധാനോം ആണ് പ്രഖ്യാപനം നടത്തിയത്. ജാഗ്രത വേണമെന്നു ലോകരാജ്യങ്ങള്‍ക്കു മുന്നറിയിപ്പു നല്കുകയും ചെയ്തു. ◼️സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്ഷികത്തിന് സംസ്ഥാനത്തെ എല്ലാ വീടു
കേരളത്തിൽ ആഫ്രിക്കൻ പന്നിപ്പനി: ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു; 685 പന്നികളെ കൊല്ലാൻ നടപടി

തിരുവനന്തപുരം> ആഫ്രിക്കൻ പന്നിപ്പനിയുടെ പശ്ചാത്തലത്തിൽ മൃഗസംരക്ഷണ ഡയറക്ടറേറ്റ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. പന്നിവളർത്തൽ മേഖലയെ രോഗബാധയിൽനിന്ന് സംരക്ഷിക്കാനാണ് കർഷകർക്ക് ജാഗ്രതാനിർദേശം നൽകിയത്. അതേസമയം ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമിലെയും സമീപ പ്രദേശങ്ങളിലെയും പന്നികളെ കൊല്ലാനുള്ള നടപടി തുടങ്ങി. 685 പന്നികളെ കൊല്ലാനാണ് മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. തവിഞ്ഞാൽ കരിമാനിയിലെ ഫാമിലെ 360 പന്നികളെയും മാനന്തവാടി കണിയാരത്തെ വിവിധ ഫാമുകളിലുള്ള 325 പന്നികളെയുമാണ് കൊല്ലുക. മൃഗസംരക്ഷണ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നിർദേശങ്ങൾ ചുവടെ:- ഫാമുകളിൽ കാട്ടുപന്നികളുടെയും അലഞ്ഞുതിരിയുന്ന പന്നികളുടെയും സമ്പർക്കം ഒഴിവാക്കുക. പന്നിക്കുഞ്ഞുങ്ങളെ വാങ്ങുന്നത് തൽക്കാലം ഒഴിവാക്കുക, അറവുശാല, ഹോട്ടൽ മാലിന്യം (പ്രത്യേകിച്ചും മാംസംഅടങ്ങിയത്) ആഹാരമായി നൽകുന്നത് ഒഴിവാക്കുക, ഹോട്ടലിലെ സസ്യാഹാരം 20മിനിറ്റ് വേവിച്ചശേഷ ഉപയോഗിക്കുക, പന്നിയിറച്ചിയും പന്നി ഉൽപ്പന്നങ്ങളും ഫാമിൽ കൊണ്ടുവരുന്നതും പുറത്തേക്ക് കൊണ്ടുപോകുന്നതും ഒഴിവാക്കുക, രോഗലക്ഷണം കണ്ടാൽ മൃഗഡോക്ടറെ ബന്ധപ്പെ