പോസ്റ്റുകള്‍

ജൂലൈ 7, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മഴ കനക്കുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ വിവിധ ജില്ലകളിൽ സജ്ജമാക്കിയിട്ടുണ്ട്.

ഇമേജ്
സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിയോടു കൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നു. അതിനാൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും നാളെയും മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മലയോര മേഖലകളിൽ കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ അവിടെയും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. വടക്കൻ കേരളത്തിലെ കടലുണ്ടി (മലപ്പുറം), ഭാരതപ്പുഴ (പാലക്കാട്), ഷിറിയ (കാസർഗോഡ്), കരവന്നൂർ (തൃശൂർ), ഗായത്രി (തൃശൂർ) എന്നി നദികളിലെ ജലനിരപ്പ് ഉയരുന്നതായി മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം തെക്കൻ കേരളത്തിലെ വാമനപുരം (തിരുവനന്തപുരം), നെയ്യാർ (തിരുവനന്തപുരം), കരമന (തിരുവനന്തപുരം), കല്ലട (കൊല്ലം), മണിമല (ഇടുക്കി), മീനച്ചിൽ (കോട്ടയം), കോതമംഗലം (എറണാകുളം) എന്നിവിടങ്ങളിലെ നദികളിലെയും  ജലനിരപ്പ് ഉയരുന്നുണ്ട്. റിപ്പോർട്ട് പ്രകാരം, കേരള സംസ്ഥാന വൈദ്യതി ബോർഡിൻറെ കീഴിൽ ഉള്ള അണക്കെട്ടുകളിൽ ഇടുക്കി ജില്ലയിലെ ലോവർ പെരിയാർ, കല്ലാർകുട്ടി അണക്കെട്ടുകളുടെ പ

Kerala Plus One Allotment 2022, Apply Online at hscap. kerala.gov.in: അപേക്ഷിക്കേണ്ട വിധം

ഇമേജ്
Kerala Plus One Allotment 2022, Apply Online at hscap. kerala.gov.in: അപേക്ഷിക്കേണ്ട വിധം ഔദ്യോഗിക വെബ്സൈറ്റായ hscap. kerala. gov.in തുറക്കുക Kerala Plus One Admission 2022" co ക്ലിക്ക് ചെയ്യുക ജില്ല തിരഞ്ഞെടുക്കുമ്പോൾ ആപ്ലിക്കേഷൻ ഫോം സ്ക്രീനിൽ കാണാം • ആവശ്യമായ വിവരങ്ങൾ നൽകി ഫോം പൂരിപ്പിക്കുക ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്യുക. ഫീസ് അടയ്ക്കുക ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിനു മുൻപ് നൽകിയ വിവരങ്ങൾ ശരിയാണോ എന്നു പരിശോധിക്കുക. അതിനുശേഷം പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക ബോണസ് പോയിന്റ് സംബന്ധിച്ച ആശയക്കുഴപ്പമാണ് പ്രവേശനത്തിനുള്ള കാലതാമാസം   വരുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് കാര്യങ്ങൾ. ഒരു വിദ്യാർത്ഥിക്ക് എത്ര ഹയർ സെക്കന്ററി സ്കൂളുകളിലും  പ്രവേശനത്തിന് ഏകജാലകത്തിലൂടെ അപേക്ഷിക്കാം. ഇപ്രാവശ്യം നിന്തൽ സർട്ടിഫിക്കറ്റിന്ന് 2 പോയിന്റ് ഇല്ല കൂടുതൽ അറിയാം

ഇപ്രാവശ്യം നിന്തൽ അറിയുന്നവർക്ക് 2 പോയിന്റ് ഇല്ല, മറ്റു മാറ്റങ്ങൾ അറിയാം.ഹയർസെക്കണ്ടറി /വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനം-പ്രൊസ്പെക്റ്റസ് പുറത്തിറങ്ങി

ഇമേജ്
അപേക്ഷ സമർപ്പണം 2022 ജൂലൈ 11 മുതൽ പ്ലസ് വൺ  പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി     സമർപ്പിക്കാവുന്നതാണ്.  അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.  അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി  ജൂലൈ 18.  ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ ട്രയൽ അലോട്ട്‌മെന്റ് തീയതി : ജൂലൈ 21 ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂലൈ 27 മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി : 2022 ആഗസ്ത്  11 · മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം  സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2022 ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. · മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2022 സെപ്തംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന

ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം ; MVD ന്റെ നിർദ്ദേശങ്ങൾ. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ഇമേജ്
 ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും  പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും.💧 റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.   മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കണം**, മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല, കൂടാതെ മഴക്കാലത്ത് മുന്ന

ലോകത്തിലെ ഏറ്റവും വിലകൂടിയ പച്ചക്കറിയുടെ പേര് അറിയാമോ? കൃഷി ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കാം

ഇമേജ്
രാജ്യത്ത് കുതിച്ചുയരുന്ന പണപ്പെരുപ്പം അനുദിനം ആകാശം മുട്ടുകയാണ്. പെട്രോൾ, ഡീസൽ മുതൽ പച്ചക്കറികൾ വരെയുള്ളവയുടെ വില കുതിച്ചുയരുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ആളുകളുടെ വീട് കഴിഞ്ഞു പോകുന്നത് വളരെ ബുദ്ധിമുട്ടിയാണ്. പച്ചക്കറികൾ, ഉരുളക്കിഴങ്ങുകൾ, തക്കാളികൾ, ഉള്ളി എന്നിവയുടെ വിലക്കയറ്റം ആളുകളെ ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നത് വ്യത്യസ്തമായൊരു പച്ചക്കറിയെ കുറിച്ചാണ്. അതിൻറെ വില കേട്ടാൽ നിങ്ങൾ അത്ഭുതപ്പെടും തീർച്ച. ഈ പച്ചക്കറിയുടെ പേര് ഹോപ് ഷൂട്ട്സ് എന്നാണ് അതിന്റെ വില 1000 യൂറോ അതായത് കിലോയ്ക്ക് ഏകദേശം 82,000 രൂപ. ഇത്രയും വിലയേറിയതിനു ശേഷവും ഇതിന് ലോകമെമ്പാടും ആവശ്യക്കാരുണ്ട് എന്നതാണ് ഏറ്റവും രസകരമായ കാര്യം. അതിന്റെ ചില്ലകൾ ശതാവരി ചെടി പോലെയാണെന്ന് നമുക്ക് പറയാം. ഈ പച്ചക്കറി വസന്തകാലത്ത് മാത്രം വളരുന്നു. ഈ പച്ചക്കറി വനങ്ങളിൽ വളരുന്നു. ഈ പച്ചക്കറി മുറിക്കുമ്പോൾ നിശ്ചിത സമയത്തിനുള്ളിൽ മുറിച്ചില്ല എങ്കിൽ കട്ടിയുള്ളതായി മാറുമെന്ന് ഓർമ്മിക്കേണ്ടതാണ്. അതിനുശേഷം അവ കഴിക്കാൻ സാധിക്കില്ല. ഈ പച്ചക്കറിയിൽ പൂക്കളും ഉണ്ട്. അവ കഴിക്കാൻ വളരെ എരിവുള്ളതാണ്. പക്

UAE യുടെ ഗോൾഡൻ വിസ വലിയോറക്കാരനും ലഭിച്ചു

ഇമേജ്
UAE യിലെ ഗോൾഡൻ വിസ  നമ്മുടെ പ്രദേശത്തുകാരൻ കരസ്ഥമാക്കി. വലിയോറ  ചുള്ളിപ്പറമ്പ് കൂരിടിക്കൽ ( പറങ്ങോടത്ത് ) കുഞ്ഞാമു കാക്കാന്റെ മകൻ ജഅഫർ സാദിഖിന്നാണ് UAE ഗവണ്മെന്റ് വിസ അനുവദിച്ചത്. കോവിഡ് കാലത്തെ സന്നദ്ധ സേവന പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് അബൂദാബി ഗവൺമെന്റ് ഈ പുരസ്ക്കാരം നൽകിയത് ...

ബുള്ളറ്റിന്‍റെ ആ നിഗൂഡ രഹസ്യം അറിഞ്ഞ് ആദ്യംബംഗളൂരു സ്വദേശിയായ പ്രസാദ് ഒന്ന് ഞെട്ടി..! പിന്നാലെ MVD ഉപ്പളയിൽ

ഇമേജ്
ബംഗളൂരു സ്വദേശിയാണ് പ്രസാദ്. ഒരു ബുള്ളറ്റുണ്ട്. ബാറ്റില്‍ ഗ്രീന്‍ നിറത്തിലുള്ളത്. 500 സിസി. ബംഗളൂരുവിലും പരിസരങ്ങളിലും കറങ്ങി നടക്കുന്നതിനിടെ ഒരു ദിവസം വീട്ടിലേക്ക് ഒരു ചലാന്‍ വരുന്നു. ഹെല്‍മറ്റ് വെക്കാതെ വാഹനം ഓടിച്ചതിന് പിഴ അടക്കണം. വാഹനത്തിന്‍റെ സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനും പിഴയുമുണ്ട്. പ്രസാദ് ഞെട്ടി. താനെപ്പഴാ സൈലന്‍സര്‍ രൂപ മാറ്റം വരുത്തിയത്? നോക്കി ഒന്നുകൂടെ ഉറപ്പിച്ചു. ഇല്ല സൈലന്‍സറിന് മാറ്റമില്ല. ഹെല്‍മറ്റ് വയ്ക്കാതെ ഒരിക്കലും ഇരുചക്ര വാഹനം ഓടിക്കാത്ത തനിക്കെങ്ങനെ ഇങ്ങനെയൊരു പിഴയെന്ന് ചിന്തിച്ച് ഫൈന്‍ രശീതിലേക്ക് ഒന്നുകൂടി നോക്കിയപ്പോഴാണ് വീണ്ടും ഞെട്ടിയത്. പിഴ വന്നിരിക്കുന്നത് കേരളത്തില്‍ നിന്ന്. കാസര്‍കോട് ജില്ലയിലൂടെ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് വച്ചിട്ടില്ല എന്നാണ് അതില്‍ രേഖപ്പെടുത്തിയിരുന്നത്. തന്‍റെ ജീവിതത്തില്‍ ഇന്നേവരെ ബുള്ളറ്റുമായി കേരളത്തില്‍ വന്നിട്ടില്ലാത്ത തനിക്കെങ്ങനെ കേരളത്തില്‍ നിന്ന് ഫൈന്‍? കാസര്‍കോട്ടെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു. താന്‍ കേരളത്തിലേക്കേ വന്നിട്ടില്ലെന്ന് പ്രസാദ് ആണയിട്ടപ്പോള്‍ ഇതെങ്ങനെ സംഭവിച്ചു

PK കുഞ്ഞാലികുട്ടി ഇന്ന് വേങ്ങര മണ്ഡലത്തിലെ എ പ്ലസ് വിജയികളെ ആദരിക്കും

ഇമേജ്
പരിപാടിയിൽ ശശി തരൂർ പങ്കെടുക്കും. വേങ്ങര:വേങ്ങര നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ മുന്നേറ്റ പ്രവർത്തനങ്ങളുടെ ഭാഗമായി എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വേങ്ങര നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥി പ്രതിഭകളെ പി. കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ആദരിക്കും.ഇന്ന്  രാവിലെ 9 മണിക്ക് വേങ്ങര പത്തുമൂച്ചി സുബൈദ പാർക്കിൽ വെച്ച് നടക്കുന്ന ചടങ്ങ്  ഡോ.ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. സിജി വേങ്ങര ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. പരിപാടിയോട് അനുബന്ധിച്ച് വിദ്യാർഥികൾക്കായി നടക്കുന്ന  കരിയർ മീറ്റിന്  പ്രശസ്ത കരിയർ ട്രൈനർമാരായ ജലീഷ് പീറ്റർ, നിസാം എ പി എന്നിവർ നേതൃത്വം നൽകും. എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ വേങ്ങര മണ്ഡലത്തിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾ, ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സ്കൂളുകൾ, നാക്ക് ആക്രഡിറ്റേഷനിൽ എ പ്ലസ് ഗ്രേഡ് നേടിയ മലബാർ കോളേജ് ഓഫ്  അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളെ ചടങ്ങിൽ പ്രത്യേക പുരസ്കാരം നൽകി ആദരിക്കും. ഡോ. ശശി തരൂർ എം. പി. വിദ്യാർത്ഥികളുമായി സംവദിക്കും.

today news

കൂടുതൽ‍ കാണിക്കുക