പോസ്റ്റുകള്‍

ജൂൺ 4, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സംസ്ഥാനത്ത് ഇന്ന് 1,544 പേർക്ക് കോവിഡ് TPR 11.39%

ഇമേജ്

പാടത്തും പുഴയിലും അനധികൃത മീൻപിടുത്തം ; പരിശോധന ശക്തമാക്കി

ഇമേജ്
▪️പാടത്തും തോട്ടിലും കായലോരത്തും പുഴയിലും അനധികൃതമായി മീന്‍ പിടിക്കാനിറങ്ങിയാല്‍ ഇനി പിടിവീഴും. ഫിഷറീസ് വകുപ്പിന്‍റെ പ്രത്യേകസംഘം പരിശോധന ശക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും അധികൃതര്‍ പരിശോധന നടത്തി വലയും മീന്‍പിടുത്ത ഉപകരണങ്ങളും പിടികൂടി. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ കണ്ട് മീന്‍പിടിത്ത സംഘം ഓടിരക്ഷപ്പെട്ടു.  പുഴ, കായല്‍ മത്സ്യങ്ങളുടെ പ്രജനന സമയമായതിനാല്‍ ചെറുവലകളും കൂടുകളും ഉപയോഗിച്ച് മീന്‍പിടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍ണ വളര്‍ച്ചയിലെത്താത്ത മത്സ്യം പിടിക്കുന്നതും വില്പന നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കും. കനത്തമഴയില്‍ ജലാശയങ്ങള്‍ നിറഞ്ഞ് വയലിലും തോടിലുമെല്ലാം മത്സ്യങ്ങള്‍ മുട്ടയിട്ടും പ്രസവിച്ചും പെരുകുന്ന സമയമാണ്. മത്സ്യ കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടികൂടിയാല്‍ ഇത്തരം മത്സ്യങ്ങളുടെ വംശനാശം സംഭവിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പല മത്സ്യങ്ങളും വംശനാശം നേരിട്ടു കൊണ്ടിരിക്കുകയാണ്. അതു കൊണ്ടുതന്നെ ഇത്തരം പ്രവൃത്തികളില്‍ നിന്നും ജനങ്ങള്‍ മാറിനില്‍ക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തിലെ മത്സ

വേങ്ങര ഗ്രാമ പഞ്ചായത്തും സംസ്ഥാന വ്യവസായ വകുപ്പും സംയുക്തമായി നടത്തുന്ന സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

ഇമേജ്
നിങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് ഒരു ചുവടുവെപ്പ് 👉 സംരംഭക സാധ്യത മേഖലകൾ ഏതെല്ലാം ? 👉 പുതിയ സംരംഭം തുടങ്ങുന്നതിനുള്ള  ലൈസൻസ് /നടപക്രമങ്ങൾ എന്തെല്ലാം? 👉 പുതിയ സംരംഭങ്ങൾക്കും നിലവിലുള്ള സംരംഭങ്ങൾക്കും ലോൺ സബ്‌സിഡി എങ്ങനെ ലഭിക്കും? 🖌തുടങ്ങിയ നിങ്ങളുടെ ചോദ്യങ്ങൾക്കും മറ്റും സംശയങ്ങൾക്കും ഉത്തരം ലഭിക്കാൻ പങ്കെടുക്കൂ, 📌വേങ്ങര ഗ്രാമ പഞ്ചായത്തും സംസ്ഥാന വ്യവസായ വകുപ്പും  സംയുക്തമായി നടത്തുന്ന  സൗജന്യ സെമിനാർ  📎07-06-2022 (ചൊവ്വ) ന് രാവിലെ 10.00 ന് വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ. റെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 8547050034 എന്ന  നമ്പറിൽ വിളിക്കൂ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

ഇമേജ്
        ◼️സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായിരിക്കണമെന്ന് സുപ്രീംകോടതി. ഈ മേഖലയില്‍ വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. നിലവില്‍ ഈ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടെ മാത്രമേ തുടരാവൂ. ഈ പ്രദേശങ്ങളിലെ നിര്‍മിതികളെക്കുറിച്ച് മൂന്നു മാസത്തിനകം സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ◼️തൃക്കാക്കരയില്‍ ഉമ തോമസിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെയുള്ള വിജയം യുഡിഎഫിനും കോണ്‍ഗ്രസിനും ആത്മവിശ്വാസം പകരുന്നതായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് നേടിയത് 72767 വോട്ടുകളാണ്.  2021 ല്‍ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 12,928 വോട്ട് കൂടുതല്‍ ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 2242 വോട്ട് കൂടുതലാണിത്. ബിജെപി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന് 12955 വോട്ട്. കഴിഞ്ഞ തവണത്തേക്കാള്‍ 2528 വോട്ട് കുറഞ്ഞു. ഇത്തവണ മല്‍സ

today news

കൂടുതൽ‍ കാണിക്കുക