പോസ്റ്റുകള്‍

മേയ് 5, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മലയിൽ നിന്ന് രക്ഷപ്പെടുത്തിയ ബാബുവിന്റേതെന്ന തരത്തിൽ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് തരിമ്പും വെളിവില്ലാതെ അസഭ്യവർഷവുമായി video പ്രചരിക്കുന്നു

ഇമേജ്
മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തിയത് രാജ്യത്ത് തന്നെ വലിയ വാർത്തയായിരുന്നു. ഇന്ത്യൻ ആർമി എത്തിയാണ് ഒടുവിൽ ബാബുവിനെ മലയിൽ നിന്ന് രക്ഷപ്പെടുത്തിയത്. കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിന് ഒടുവില്‍, വജയകരമായി സൈന്യം ഇയാളെ മലയിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. നേരത്തെയും കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങിയിട്ടുണ്ടെങ്കിലും ഒരു വ്യക്തിക്ക് വേണ്ടി, കേരളത്തില്‍, ഇത്രയും മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാദൗത്യം  ഇതാദ്യത്തേതായിരുന്നു. പ്രളയ കാലത്ത്, ഗര്‍ഭിണിയായ സ്ത്രീയെ ഹെലികോപ്റ്ററില്‍ സൈന്യം രക്ഷപ്പെടുത്തിയത് അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍, 46 മണിക്കൂറോളം പാലക്കാട് മലമ്പുഴ ചെറാട് മലയിൽ ട്രക്കിങ് ചെയ്യുകയായിരുന്ന മൂന്നംഗ സംഘത്തിലെ 23 മൂന്ന് വയസുകാരനായ ബാബു കുടുങ്ങിപ്പോയത് വലിയ സംഭവമായിരുന്നു. പിന്നീടിങ്ങോട്ട് 46 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബാബുവിനെ രക്ഷപ്പെടുത്തിയത് സൈന്യമാണ്. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമായിരുന്നു. ഇപ്പോ

ഗുഡ്‌സ് ഓട്ടോയില്‍ സ്‌ഫോടനം: യുവതിയും കുഞ്ഞും മരിച്ചു; ഭര്‍ത്താവ് കിണറ്റില്‍ ചാടി ജീവനൊടുക്കി

ഇമേജ്
ഗുഡ്‌സ് ഓട്ടോയില്‍ സ്‌ഫോടനം: യുവതിയും കുഞ്ഞും മരിച്ചു; ഭര്‍ത്താവ് കിണറ്റില്‍ ചാടി ജീവനൊടുക്കി പെരിന്തൽമണ്ണ • മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു. സ്‌ഫോടനമുണ്ടാക്കിയ ഭര്‍ത്താവ് മുഹമ്മദ് കിണറ്റില്‍ ചാടി ജീവനൊടുക്കി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസ്സുകാരി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഹമ്മദ് എന്നയാള്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഓട്ടോയുമായെത്തി ഭാര്യയെയും കുട്ടികളെയും അടുത്തേക്ക് വിളിച്ച് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദിന്റെ ഭാര്യ ജാസ്മിനും കുഞ്ഞുമാണ് സ്‌ഫോടനത്തില്‍ മരിച്ചത്. സ്‌ഫോടനം നടത്തിയതിനു പിന്നാലെ മുഹമ്മദ് അടുത്തുള്ള കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. മുഹമ്മദ് ചില കേസുകളില്‍ പ്രതിയാണെന്നും സൂചനയുണ്ട്.പാണ്ടിക്കാട്‌ പെരിന്തല്‍മണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. വാഹനത്തില്‍ പടക്കം ഉള്‍പ്പടെ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായി സംശംയം.

വടക്കൻ കുഞ്ഞീൻ മുസ്ലിയാർ മരണപെട്ടു,

ഇമേജ്
മരണ വാർത്ത ,05.05.2022                                      വലിയോറ മിനിബസർ മഞ്ഞാമട്  സ്വദേശി  കുഞ്ഞീൻ മുസ്ലിയാർ  മരണപെട്ടു പുത്തനങ്ങാടി  റുഷ്ദുൽ വില്ദാൻ മദ്രസ മുൻ ഫിനാൻഷ്യൽ സെക്രട്ടറിയും ഇപ്പോഴത്തെ ഉപദേശക സമിതി അംഗവും,വലിയോറ പുത്തനങ്ങാടിയിലെ പഴയ കാല കച്ചവടക്കാരനും  ആയിരുന്നു ജനാസ നമസ്കാരം  വൈകുന്നേരം 5മണിക്ക് പുത്തനങ്ങാടി ജുമാമസ്ജിദിൽ  മക്കൾ: ഇസ്മായിൽ, ലത്വീഫ്, സലാം, മജീദ്, മുജീബ്, സുബൈർ, ഷാഫി, നാസർ,ആരിഫ എല്ലാവരും പരേതന്‍െറ മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക,

വേങ്ങര വെറ്റിനറി ആശുപത്രി കെട്ടിട ഉദ്ഘാടനം പി കെ കുഞ്ഞാലികുട്ടി ഉത്ഘാടനം നിർവഹിച്ചു

ഇമേജ്
വേങ്ങര വെറ്റിനറി ആശുപത്രി കെട്ടിട ഉദ്ഘാടനം പി കെ കുഞ്ഞാലികുട്ടി ഉത്ഘാടനം നിർവഹിച്ചു  വേങ്ങര ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾ പ്പെടുത്തി പണി പൂർത്തീകരി ച്ച വെറ്റിനറി ആശുപത്രിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10: 30 ന്ന് വേങ്ങര മണ്ഡലം MLA PK കുഞ്ഞാലികുട്ടി നിർവഹിച്ചു.വേങ്ങര ബ്ലോക്ക് ഓഫീസിന് സമീപം ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി യിലാണ് പുതിയ ആശുപത്രി കെട്ടിടം പണിതത്. 40 ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിൽ ആവശ്യമായ ഫർണിച്ചർ സംവിധാനങ്ങളും ഫാർമ സിയും ഡോക്ടർമാരുടെ മുറികളും ഒരുക്കിയിട്ടുണ്ട്.  പരിപാടിയിൽ വേങ്ങര  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ അധ്യക്ഷത വഹിച്ചു,

today news

കൂടുതൽ‍ കാണിക്കുക