പോസ്റ്റുകള്‍

ഏപ്രിൽ 8, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ കാറ്റിനും, ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

ഇമേജ്
അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ കാറ്റിനും, ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലെക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും ശ്രെദ്ധിക്കുക. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നമ്പറിൽ) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറി

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് (Very Heavy Rainfall) സാധ്യത - ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

ഇമേജ്
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് (Very Heavy Rainfall) സാധ്യത -  ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 08-04-2022: പത്തനംതിട്ട ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.അതിതീവ്ര മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 204.4 mm കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിതീവ്ര മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 08-04-2022: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് 09-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.5 mm മുതൽ 204.4 mm വരെയുള്ള മഴയാണ് അതിശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

ഇനി അറിയില്ലെന്ന് പറയരുത്; വിവിധ നിരത്തുകളില്‍ വാഹനങ്ങളുടെ വേഗ പരിധി

ഇമേജ്

ഇതെന്താ അന്യഗ്രഹജീവിയോ?’ : മത്സ്യബന്ധനത്തിന് പോയ തൊഴിലാളിക്ക് ലഭിച്ചത് അപൂർവ ഇനം ജീവിയെ

ഇമേജ്
മത്സ്യബന്ധനത്തിന് പോയ തൊഴിലാളിക്ക് കിട്ടിയത് മത്സ്യത്തെയാണോ, പാമ്പിനെയാണോ അതോ ഇനി അന്യഗ്രഹ ജീവിയെയോ എന്ന സംശയം. അപൂർവ ഇനം ജീവിയെ കിട്ടിയതിന്റെ ഞെട്ടലിലാണ് റഷ്യയിലെ മത്സ്യത്തൊഴിലാളി റോമൻ ഫെഡോർസോവ് . മത്സ്യബന്ധനത്തിനു പോയ തനിക്ക് കിട്ടിയത് മത്സ്യത്തെയാണോ, പാമ്പിനെയാണോ അതോ ഇനി അന്യഗ്രഹ ജീവിയെയാണോ എന്ന സംശയം ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചപ്പോൾ ആളുകൾ അതിന് ‘ബേബി ഡ്രാഗൺ’ എന്ന് പേരിട്ടു. എന്നാൽ ഇത് ഗോസ്റ്റ് സ്രാവ്” ആണെന്നും ചിമേര എന്നാണ് അറിയപ്പെടുന്നതെന്നുമാണ് ചിലർ പറയുന്നത്. 39 കാരനായ റോമൻ ഫെഡോർസോവ് റഷ്യയിലെ മർമാൻസ്ക് സ്വദേശിയാണ്. നോർവീജിയൻ കടലിൽ നിന്നാണ് അദ്ദേഹത്തിനു ഈ അപൂർവ ജീവിയെ കിട്ടിയത്. ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് റോമൻ. 6,46,000 ആളുകൾ ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തെ പിന്തുടരുന്നു. പലരും ആദ്യമായി കാണുന്ന സമുദ്രത്തിലെ ജീവികളുടെ ഫോട്ടോകളാണ് അദ്ദേഹം പങ്കിടുന്നത്. മാർച്ച് 19 നാണ് റോമൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ വിചിത്ര ജീവിയുടെ ചിത്രം പങ്കുവെച്ചത്. ഇളം പിങ്ക്, വെള്ളി നിറങ്ങളിലുള്ള ഈ മത്സ്യത്തിന്റെ കണ്ണുകൾ ഒരു കാർട്ടൂൺ കഥാപാത്രത്തിന്റേത് പോലെ വലുതാണ്. തലയുടെ ഇരുവശത്

today news

കൂടുതൽ‍ കാണിക്കുക