ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച് 2, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

യുക്രൈയിനിൽനിന്ന് 154 മലയാളി വിദ്യാർത്ഥികൾകൂടി ഇന്ന് രാജ്യത്തേക്കു മടങ്ങിയെത്തി 'ഓപ്പറേഷൻ ഗംഗ' രക്ഷാദൗത്യം ആരംഭിച്ചതിനു ശേഷം ഇതുവരെ 398 മലയാളി വിദ്യാർത്ഥികൾ നാട്ടിൽ എത്തി

യുക്രൈയിനിൽനിന്ന് 154 മലയാളി വിദ്യാർത്ഥികൾകൂടി ഇന്ന് രാജ്യത്തേക്കു മടങ്ങിയെത്തിയിട്ടുണ്ട്. ഇവരടക്കം 'ഓപ്പറേഷൻ ഗംഗ' രക്ഷാദൗത്യം ആരംഭിച്ചതിനു ശേഷം ഇതുവരെ 398 മലയാളി വിദ്യാർത്ഥികൾ നാട്ടിൽ എത്തി. രക്ഷാദൗത്യം പുരോഗമിക്കുന്നതിനുസരിച്ചു കൂടുതൽ വിദ്യാർത്ഥികൾ എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലേക്കുള്ള ഇവരുടെ യാത്ര വേഗത്തിലാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രത്യേക ചാർട്ടേഡ് വിമാനം ഒരുക്കിയിരുന്നു. ഇന്ന് വൈകിട്ട് 4.30നു പുറപ്പെട്ട വിമാനം രാത്രി 8.15നു നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ലൈറ്റാണിത്. ഇതിൽ 168 വിദ്യാർത്ഥികളെയാണു നാട്ടിലെത്തിച്ചത്. ഇന്നലെ രാത്രി ഡൽഹിയിലെത്തി കേരള ഹൗസിൽ വിശ്രമിക്കുകയായിരുന്ന 36 വിദ്യാർത്ഥികളും ഇന്നു രാവിലെ എത്തിയ 134 വിദ്യാർത്ഥികളും അടങ്ങുന്ന സംഘമാണിത്.  നെടുമ്പാശേരി വിമാനത്താവളത്തിൽ മന്ത്രിമാരും, ജനപ്രതിനിധികളും, നോർക്ക അധികൃതരും ചേർന്ന് ഇവരെ സ്വീകരിച്ചു. വിദ്യാർത്ഥികൾക്കായി വിമാനത്താവളത്തിൽനിന്നു തിരുവനന്തപുരത്തേക്കും കാസർഗോഡേക്കും നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സഹാ

നാട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് യൂക്രെയിനിൽ MBBS വിദ്യാർത്ഥിനി ഇതാ ഒരു വലിയ തട്ടിപ്പിന്റെ ചുരുളഴിയുന്നു..

നാട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട്, യൂക്രെയിനിൽ MBBS വിദ്യാർത്ഥിനി ? ഇതാ ഒരു വലിയ തട്ടിപ്പിന്റെ ചുരുളഴിയുന്നു.... യൂക്രെയിൻ -റഷ്യ യുദ്ധം കൊടുമ്പിരിക്കൊണ്ടിരി ക്കുമ്പോൾ പതിനായിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥി കളാണ് അവിടെനിന്നും നാട്ടിലെത്താനാകാതെ യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്നത്..ആഹാരവും പ്രാഥമിക സൗകര്യങ്ങളുമില്ലാത്ത അവരുടെ ദൈന്യാവസ്ഥ അവരോരോരുത്തരും നാട്ടിലേ ക്കയക്കുന്ന വാട്ട്സ്ആപ്പ് - വീഡിയോ മെസ്സേജുകൾ വഴിയാണ് നമ്മൾ അറിയുന്നത്. അത്തരത്തിൽ ഒരു മെസ്സേജാണ് ഉത്തർപ്രദേശ് ഭരണാധികാരികളെ ഇപ്പോൾ ആകെ അമ്പരപ്പിച്ചി രിക്കുന്നത്. ഉത്തർപ്രദേശിലെ 'ഹർദോയി' ജില്ലയിലുള്ള 'സാൻഡി' ബ്ലോക്കിൽ "തേരാ പുർസോലി" ഗ്രാമനി വാസിനിയായ വൈശാലി യാദവ് എന്ന ഗ്രാമപ്രധാൻ അഥവാ ഗ്രാമമുഖ്യയാണ് യൂക്രെയിനിലെ ഏതോ രക്ഷാകേന്ദ്രത്തിൽ നിന്ന് തന്നെ രക്ഷിക്കണമെന്ന വീഡിയോ സന്ദേശം അധികാരികൾക്കും മാദ്ധ്യമ ങ്ങൾക്കുമയച്ചതും അ തുവഴി ഒരു വലിയ തട്ടിപ്പിന്റെ - ആൾമാറാട്ടത്തിന്റെ ചുരുളഴിയുന്നതും.  ഇതിലെ യഥാർത്ഥ സംഭവം അധികം വളച്ചുകെട്ടി ല്ലാതെ വിവരിക്കാം. വൈശാലി യാദവ് കഴിഞ്ഞ മൂന്നു വർഷമായി യൂക്രെയിനിലെ

തെക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമർദം ശ്രീലങ്ക-തമിഴ്നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത

തെക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമർദം ശ്രീലങ്ക-തമിഴ്നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ന്യൂനമർദ്ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. ആയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മാർച്ച് 4, 5, 6 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. കേരള തീരത്തും ലക്ഷദ്വീപ് മേഖലയിലും മൽസ്യബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല. എന്നാൽ അടുത്ത 5 ദിവസത്തേക്ക് കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം തുടങ്ങിയ സമുദ്ര മേഖലകളിലേക്ക് മൽസ്യ ബന്ധനത്തിനായി പോകാൻ പാടുള്ളതല്ല. ഇവിടങ്ങളിൽ ന്യൂനമർദ സ്വാധീന ഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാലാണിത്. കടലിൽ പോകുന്നവർ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.  ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ മുന്നറി

പിന്നെന്തിനാണ് പ്രിയപ്പെട്ടവരേ , അനക്കമില്ലാത്ത തണുത്തുറഞ്ഞ ശരീരം നോക്കി വിങ്ങിപ്പൊട്ടിക്കരയുന്ന കുഞ്ഞിനെയോ , വേണ്ടപ്പെട്ടവരേയോ ഓർക്കാതെ ക്രൂരമായ തമാശകൾ എഴുതി രസിക്കുന്നത്..

ഇരുപത്തൊന്ന് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി.. ഭാര്യയാണ് , ഒരു കുട്ടിയുടെ ഉമ്മയാണ്.. ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട് , ഇൻസ്റ്റഗ്രാം സെലിബ്രറ്റിയാണ് , അത്യാവശ്യം റീച്ചുള്ള വ്ളോഗറാണ്.. മരണപ്പെട്ടു.. മരണകാരണം എന്തും ആവട്ടെ , ആത്മഹത്യയാവട്ടെ അല്ലാതിരിക്കട്ടെ.. നമ്മുടെ ആരുടെയും ജീവിതത്തിൽ അത് ബാധിക്കുന്നില്ലല്ലോ.. പിന്നെന്തിനാണ് പ്രിയപ്പെട്ടവരേ ,  അനക്കമില്ലാത്ത തണുത്തുറഞ്ഞ ശരീരം നോക്കി വിങ്ങിപ്പൊട്ടിക്കരയുന്ന കുഞ്ഞിനെയോ , വേണ്ടപ്പെട്ടവരേയോ ഓർക്കാതെ ക്രൂരമായ തമാശകൾ എഴുതി രസിക്കുന്നത്.. അതിൽ ആനന്ദം കണ്ടെത്തുന്നത്.. ഓരോ വാർത്തകൾക്കും താഴെ എത്ര ക്രൂരമായ സാഹിത്യങ്ങളാണ് എഴുതി രസിക്കുന്നത്.. ചിരിക്കുന്ന ഓരോ മുഖങ്ങൾക്കും പിന്നിൽ ഹൃദയം നുറുങ്ങുന്ന ഒരായിരം സങ്കടങ്ങൾ പേറുന്നവരുണ്ടാവാം.. ഒരു നിമിഷത്തെ ബുദ്ധിമോശത്തിന് ജീവിതം അവസാനിപ്പിക്കുന്നവരുണ്ടാവാം.. ആരോടും പറയാതെ നിശബ്ദമായി സഹിച്ചിരിക്കുന്നവരുണ്ടാവും.. അവർ കടന്ന് പോയതോ അനുഭവിച്ചതോ ആയ മാനസികാവസ്ഥയുടെ യാഥാർത്ഥ്യങ്ങൾ നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതല്ല.. തലേ ദിവസവും സന്തോഷത്തോടെ വ്ളോഗ് ചെയ്ത് പേജിൽ അപ്ലോഡ് ചെയ്ത ഒരു പെൺകുട്ടിയുടെ മരണവാർത

യുക്രൈൻ സമയം 6 മണിക്ക് മുൻപ് ഖാർക്കിവ് വിടണം ഖാർക്കിവ് സ്ഥിതി മോശമാകുന്നു

യുക്രൈൻ സമയം 6 മണിക്ക് മുൻപ് ഖാർക്കിവ് വിടണം | ഖാർക്കിവ് സ്ഥിതി മോശമാകുന്നു

ദേശീയ താരങ്ങൾ അണിനിരക്കുന്ന AK ബാവ സ്മാരക വോളിബോൾ ടൂർണ്ണമെന്റും AMUP സ്കൂളിൽനിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയാപ്പും ഈ മാസം 17ന്ന്

വലിയോറ വോളി ക്ലബ്ബിന്റെ പ്രസിഡന്റായിരുന്ന എ കെ ബാവയുടെ സ്മരണർത്ഥം വി വി സി വലിയോറ സംഘടിപ്പിക്കുന്ന  എ കെ ബാവ സ്മാരക വോളിബോൾ രണ്ടാം വാർഷിക മത്സരവും AMUP സ്കൂളിൽനിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയാപ്പും ഈ വരുന്ന  മാർച്ച്‌ 17 ന്ന്  വൈകുന്നേരം 6 മണിമുതൽ വലിയോറ AMUP സ്കൂൾ ഗ്രൗണ്ടിൽ വെച്ച്  അരങ്ങേറുന്നു, ദേശീയ താരങ്ങളെ ഉൾപ്പെടുത്തിയ  വാസ്കോ വെങ്കുളം, VVC വലിയോറ, സായി കോഴിക്കോട്, പീറ്റെഴ് സ് കോലഞ്ചേരി എന്നീ 4 ടീമുകൾ  തമ്മിൽ മാറ്റു രുക്കുന്നു . 4 ടീമുകളുടെ വോളിബോൾ മത്സരം നേരിൽ കാണുവാൻ എല്ലാ വോളിബോൾ പ്രമികളെയും സ്വഗതം ചെയുന്നു

180 വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ചാർട്ടേഡ് ഫ്ലൈറ്റ് സൗകര്യം ഏർപ്പെടുത്തി

യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറി. 3500ലേറെ പേര്‍ ഇതിനകം ഓണ്‍ലൈനായും അല്ലാതെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. തിരിച്ചെത്തുന്നവരെ സ്വീകരിക്കാന്‍ മുംബൈയിലും ഡെല്‍ഹിയിലും നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്ക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  യുക്രൈനിൽ നിന്നും ഡെൽഹിയിയിൽ എത്തിച്ചേർന്ന 180 വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ചാർട്ടേഡ് ഫ്ലൈറ്റ് സൗകര്യം ഏർപ്പെടുത്തി. വൈകുന്നേരം നാലിന് പുറപ്പെടുന്ന എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ലൈറ്റിൽ ഇവരെ സൗജന്യമായി കൊച്ചിയിലെത്തിക്കും. കൊച്ചിയില്‍ ഇറങ്ങുന്ന വിദ്യാര്‍ത്ഥികളെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ എത്തിക്കാനുള്ള വാഹന സൗകര്യവും നോര്‍ക്ക ഒരുക്കും. തിരുവന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും പോകുന്നതിനുള്ള ബസ്സുകള്‍ സജ്ജമാക്കിക്കഴിഞ്ഞു. പിണറായി വിജയൻ മുഖ്യമന്ത്രി

5 സെന്റില്‍ കുറയാത്ത ഭൂമിയുണ്ടോ എങ്കില്‍ 5000 രൂപ വരെ പെന്‍ഷന്‍ വാങ്ങാം

അഞ്ചു സെന്റില്‍ കുറയാത്ത ഭൂമിയുള്ള കര്‍ഷകനാണോ? എങ്കില്‍ 5000 രൂപ വരെ പെന്‍ഷന്‍ വാങ്ങാം...* അഞ്ചു സെന്റില്‍ കുറയാത്ത ഭൂമിയുള്ള കര്‍ഷകനാണോ നിങ്ങള്‍? എങ്കില്‍ നിലവിലെ സ്ഥിതിയില്‍ 5000 രൂപ വരെ പെന്‍ഷന്‍ വാങ്ങാം. സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആരംഭിച്ച കര്‍ഷക ക്ഷേമനിധിയില്‍ ഒട്ടേറെ ആനുകൂല്യങ്ങളാണു കര്‍ഷകര്‍ക്കായി നല്‍കുന്നത്. മറ്റു ക്ഷേമനിധികളിലെല്ലാം 2000 രൂപ വരെയാണു പെന്‍ഷനെങ്കില്‍ അയ്യായിരം രൂപ വരെ പെന്‍ഷന്‍ വാങ്ങാമെന്നതാണ് ഇതിന്റെ മേന്മ. കേരളത്തിലെ 20 ലക്ഷത്തോളം കര്‍ഷകരെ ലക്ഷ്യമിട്ടാണു പുതിയ ക്ഷേമനിധി ആരംഭിച്ചതെങ്കിലും നിലവില്‍ 9000 പേര്‍ മാത്രമേ ഇതില്‍ അംഗത്വത്തിന് അപേക്ഷിച്ചിട്ടുള്ളൂ. 5 സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമിയുള്ള, 3 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പ്രധാന ഉപജീവനമാര്‍ഗമായിരിക്കുകയും വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ കവിയാത്തവരുമായ ഏതൊരാള്‍ക്കും ക്ഷേമനിധിയില്‍ ചേരാം. സംസ്ഥാനത്ത് കാര്‍ഷിക വൃത്തി കൊണ്ട് ഉപജീവനം നടത്തുന്ന കര്‍ഷകന്റെ ക്ഷേമത്തിനായും ഐശ്യത്തിനായും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ അനുകൂല്യങ്ങള്‍ നല്‍കുന്നതിനും യു

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm