തിരൂരങ്ങാടി :തിരൂരങ്ങാടിതാലൂക്ക് ആശുപ ത്രിയിൽ വൈകുന്നേരം ഒ പി താത്കാലികമായി കോവിഡ് രോഗികൾക്കായി പരിമിതപ്പെ ടുത്തി. ഇതിനെ തുടർന്ന് മറ്റു രോഗികൾക്കുള്ള വൈകുന്നേര ത്തെ ഒപി സർക്കാർ ഉത്തരവി നെ തുടർന്ന് നിർത്തി വെച്ചതാ യ് താലൂക്ക് ആശുപത്രി സൂപ്ര ണ്ട് അറിയിക്കുന്നു.വൈകിട്ട് 4മണി വരെ കോവിഡ് ഒപി ഉണ്ടായിരിക്കും. അതിനു ശേഷം വരുന്നവരെ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഇരുത്തി വാർഡ് ഡ്യൂട്ടിയിലുള്ള ഡോ ക്ടർ പരിശോധിക്കുന്നതാണ്. ആന്റിജൻ, ട്രൂനാറ്റ്, RTPCR പരിശോധനകൾ മുടക്കമില്ലാ തെ ഇപ്പോൾ നടത്തുന്ന രീതിയിൽ തന്നെ 4മണിവരെ തുടരൂന്നതാണ്.ചെറിയ അസുഖങ്ങൾക്ക് ആശുപത്രി യിലേക്ക് അടുത്ത രണ്ടാഴ്ചകാ ലത്തേക്ക് വരുന്നത് കഴിവതും ഒഴിവാക്കാൻ നല്ലവരായ നാട്ടു കാർ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ചെറിയ അസുഖങ്ങൾക്ക് തൊട്ടടുത്ത ആശുപത്രിയിൽ കാണിക്കേ ണ്ടതാണെന്നും സൂപ്രണ്ട് അറി യിക്കുന്നു.