പോസ്റ്റുകള്‍

ഡിസംബർ 29, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജനുവരി 1മുതൽ കുട്ടികൾക്കുള്ള വാക്സിനേഷന്ന് രജിസ്റ്റർ ചെയേണ്ട വിധം | covid-19 vaccination for children

ഇമേജ്
കുട്ടികൾക്കുള്ള വാക്സിനേഷൻ എങ്ങനെ രജിസ്റ്റർ ചെയ്യണം? ► www.cowin.gov.in വെബ്സൈറ്റ് സന്ദർശിച്ച് തിരിച്ചറിയൽ രേഖയും, വ്യക്തിഗതവിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യുക COVID-19 VACCINATION ► Add more എന്ന ഓപ്ഷൻ നൽകി ഒരു മൊബൈൽ നമ്പറിൽ നിന്നും നാലുപേർക്ക് വരെ രജിസ്റ്റർ ചെയ്യാം വാക്സിനേഷനായി നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്

അങ്കണവാടികൾ തുറക്കുന്നു ക്രമീകരണം ഇങ്ങനെ

ഇമേജ്
ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടെ കുരുന്നുകൾ അങ്കണവാടികളിലേക്ക് എന്ന പേരിൽ പ്രത്യേക മാർ​ഗനിർദേശങ്ങൾ സംസ്ഥാന വനിത-ശിശു വികസന വകുപ്പ് പുറത്തിറക്കി.  9:30 മുതൽ 12:30 വരെ എന്ന നിലയിൽ പ്രവർത്തനം ക്രമീകരിക്കാനാണ് നിർദേശം. 1.5 മീറ്റർ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താൻ. ശനിയാഴ്ചകൾ പ്രവൃത്തി ദിനമായിരിക്കും. ആദ്യഘട്ടത്തിൽ ഭിന്നശേഷി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. 15നു മുകളിൽ കുട്ടികളുള്ള അങ്കണവാടികളിൽ രക്ഷാകർത്താക്കളുടെ അഭിപ്രായം പരി​ഗണിച്ച് ബാച്ചായി തിരിക്കണം.  ജീവനക്കാരും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും രണ്ട് ഡോസ് വാക്സിനും സ്വീകരിക്കണം. രക്ഷാകർത്താക്കൾ അങ്കണവാടിയിൽ പ്രവേശിക്കരുത്.. Today update അങ്കണവാടികൾ ഇപ്പോൾ തുറക്കേണ്ടതില്ല  സംസ്ഥാനത്തെ അങ്കണവാടികൾ കുട്ടികളെ ഉൾപ്പെടുത്തി തുറന്നു പ്രവർത്തിപ്പിക്കുവാൻ നൽകിയ ഉത്തരവ് പിൻവലിച്ചു. ജനുവരി മൂന്നു മുതൽ അങ്കണവാടികൾ  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു 1.5 മീറ്റർ അകലത്തിൽ കുട്ടികളെ ഇരുത്തി  ആഴ്ചയിൽ 6 ദിവസവും 9:30 മുതൽ 12:30 വരെയുള്ള  സമയത്തിൽ പ്രവർത്തനം ക്രമീകരിക്കാൻ

കോവിഡ് ഗുളികയ്ക്ക് ഇന്ത്യയിലും അനുമതി; ഉപയോഗം സംബന്ധിച്ച് അറിയേണ്ട കാര്യങ്ങൾ

ഇമേജ്
കോവിഡ് ചികിത്സയ്ക്കുള്ള ഗുളികയായ മോൾനുപിറവിറിന് രാജ്യത്ത് നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. അടിയന്തര ഘട്ടങ്ങളിൽ മെർക്ക് കമ്പനിയുടെ ഗുളിക മുതിർന്നവർക്ക് ഉപയോഗിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുക് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ബ്രിട്ടനും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഗുളികയ്ക്ക് അനുമതി നൽകിയിരുന്നു. ഇതേ ആവശ്യത്തിന് ഉപയോഗിക്കുന്ന ഫൈസർ കമ്പനിയുടെ ഗുളികയ്ക്കും യുഎസ് അംഗീകാരം നൽകിയിരുന്നു. ഇരു രാജ്യങ്ങളിലും നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങൾ മരുന്ന് മികച്ച ഫലം സൃഷ്ടിക്കുന്നതാണെന്നാണ് വ്യക്തമാക്കുന്നത്. *മോൽനുപിറാവിർ പ്രവർത്തിക്കുന്നത് എങ്ങനെ?* ആൻറിവൈറൽ ചികിത്സക്ക് ഉപയോഗിക്കുന്ന പരീക്ഷണാത്മക ഗുളികയാണ് മോൽനുപിറാവിർ. വൈറസിന്റെ ജനിതക കോഡിലെ പിശകുകൾ വഴി രോഗം വർധിക്കുന്നത് തടയുകയാണ് ചെയ്യുക. *എത്രമാത്രം ഫലപ്രദം?* രോഗം ബാധിച്ച് ആശുപത്രിയിലാകേണ്ടി വരുന്നതും മരണപ്പെടുന്നതും ഗുളിക കഴിക്കുന്നത് വഴി ഇല്ലാതാകുമെന്നാണ് നിർമാതാക്കളായ മെർക്ക് കമ്പനി പറയുന്നത്. കഴിഞ്ഞ ഒക്‌ടോബറിൽ മൂന്നാം ക്ലിനിക്കൽ ട്രെയ