ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ 26, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വലിയോറ മഞ്ഞമാട്ടിലെ അവശേഷിക്കുന്ന ഒരു ഇടവഴി

പണ്ടുകാലങ്ങളിൽ  കേരളത്തിന്റെ ഗ്രാമങ്ങളിലെ യാത്രാവഴികളായിരുന്നു ഇടവഴികൾ വയലുകളിലേക്കും പുഴയോരങ്ങളിലേക്കുമുള്ള വഴികൾ കൂടുതലും ഇത്തരത്തിലുള്ളതായിരുന്നു ചരിത്രപരമായും സാംസ്കാരിക പരമായും ഇവയ്ക് ഒരുപാട്  പ്രാധാന്യങ്ങൾ ഉണ്ടായിരുന്നു  പ്രകൃതിക്ക് അനുയോജ്യമായ യാത്ര വഴികളായിരുന്നു ഇടവഴികൾ  ഇടവഴികൾ മണ്ണിട്ട് നികത്തി അതിന്റെ മേലെ കോൺഗ്രീറ്റ്കൊണ്ടും ട്ടറുകൊണ്ടും  റോഡ് പണിയുന്ന ഈ  ആധുനികകാലത്ത്  വലിയോറ മഞ്ഞമാട്ടിലെ അവശേഷിക്കുന്ന ഒരു ഇടവഴി

മുണ്ടാം കുഴിയിലെ ഫുട്ബാൾ ഗ്രൗണ്ട് നിർമാണം അവസാന ഘട്ടത്തിൽ

വലിയോറ: വേനൽകാലത്ത്‌ ഫുട്ബാൾ കളിക്കാൻ യുവാക്കൾ ചേർന്ന് നിർമിക്കുന്ന ഫുട്ബാൾ ഗ്രൗണ്ട് നിർമാണം അവസാന ഘട്ടത്തിൽ. എല്ലാ വർഷവും കളിക്കടവ്,മുതലമാട്‌,അടക്കാപുര,മണപുറം ഏരിയകളിലെ യുവകക്കാൾ ഫുട്ബാൾ കളിക്കാൻ വലിയോറ പടത്തിൽ ഗ്രൗണ്ട് നിർമിക്കാറുണ്ട്.ഇപ്രാവശ്യത്തെ ഗ്രൗണ്ട് മുണ്ടാൻ കുഴി ഭാഗത്ത്‌ തരിശായികിടക്കുന്ന സ്ഥലത്താണ് ഗ്രൗണ്ട് നിർമിക്കുന്നത്.

വേങ്ങര ഗ്രാമീണ ബാങ്കിന്ന് കോൺഗ്രസ്‌ പ്രവർത്തകരുടെ സംരക്ഷണമതിൽ ഒരുക്കി

വേങ്ങര:സമരത്തിനിടയിലും തുറന്ന് പ്രവർത്തിക്കുന്ന വേങ്ങര ഗ്രാമീണ ബങ്കിനെ CITU സമരത്തിന്റെ പേരിൽ  അടപ്പിക്കുമെന്ന ഭീക്ഷണിയെതുടർന്ന് കോൺഗ്രസ് പ്രവർത്തകർ സംരക്ഷണ മതിലൊരുക്കിയത്  നിരവധി സാധാരണക്കാരായ ഇടപാടുകാർക് ആശ്വാസമായി .എം .എ.അസീസ് ,സി .ടി .മൊയ്‌ദീൻ ,അസീസ് കൈപ്രൻ ,ജീവൻ ചേറ്റിപ്പുറമാട് ,ശാക്കിർ കെ .കെ ,ഹുസൈൻ കെ .വി ,കുഞ്ഞീൻ പാലേക്കോടണ് ,മുജീബ് വി .ടി ,കുഞ്ഞവറു കാട്ടി , സി.എച് .സലാം ,കാബ്രൻ മുജീബ് എന്നിവർ നേതൃത്വം നൽകി

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm