വേങ്ങര :കെ ടി ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലോങ്ങ് മാർച്ച് വിജയിപ്പിക്കുന്നതിനുവേണ്ടി വേങ്ങര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ചേർന്ന യോഗം വാർഡ് മെമ്പർ പറാഞ്ചേരി അഷ്‌റഫ് ഉൽഘടനം ചെയ്തു.ലോങ്ങ് മാർച്ചിൽ അമ്പതിൽ കുറയാത്ത പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു .അസീസ് കൈപ്രൻ അധ്യക്ഷത വഹിച്ചു. അർജുൻ ടി.വി,നൗഷാദ് വടേരി ,റഹീം.പി ,ജീവൻ എന്നിവർ സംസാരിച്ചു.ശാക്കിർ കെ ,കെ സ്വാഗതവും ഹാരിസ് പുളിക്കൽ നന്ദിയും പറഞ്ഞു .
അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു... *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.* *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*