പോസ്റ്റുകള്‍

ഡിസംബർ 14, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പതിമൂന്നാം വാർഡ് മുസ്ലിംലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു

ഇമേജ്
വലിയോറ:വേങ്ങര പഞ്ചായത്ത് പതിമൂന്നാം വാർഡ് മുസ്ലിംലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു. ഇ കെ മുഹമ്മദ്‌ കുഞ്ഞ കൺവെൻഷൻ ഉത്ഘാടനം ചെയ്തു. കുറുക്കൻ അലവിക്കുട്ടി.വളപ്പിൽ ബാപ്പു മറ്റു നേതാക്കൾ സംബന്ധിച്ചു

വലിയോറ പരപ്പിൽ പാറയിൽ DYFI കമ്മറ്റി മാനവ സംഗമം സംഘടിപ്പിച്ചു

ഇമേജ്
വേങ്ങര :വലിയോറ പരപ്പിൽപറയിൽ വേങ്ങര മേഖല DYFI കമ്മറ്റി മാനവ സംഗമം സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി DYFI പ്രവർത്തകർ കച്ചേരിപാടിയിൽ നിന്ന് ബാന്റ് വാദ്യങ്ങളോടെ പ്രകടനം നടത്തി. പരിപാടിയിൽ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിഏറ്റ് അംഗം സ:ഇ. ജയൻ, സ:ജംഷീദലി,പി പത്മനാഭൻ,ഷമീം ടി പി, നൗഷാദ്. ടി. കെ. റഹീം വേങ്ങര മുതലായവർ പങ്കെടുത്തു

ജലനിധിക്ക് വേണ്ടി പൊളിച്ച റോഡുകളുടെ ടാറിങ് പ്രവ്യത്തി തുടങ്ങി

ഇമേജ്
വേങ്ങര:ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുവാന്നും മറ്റുമായി റോഡ് കിറിയത് കാരണം വാഹനയാത്രക്കാർക്ക് വളരെ പ്രയാസകരമായിരുന്ന വേങ്ങര പഞ്ചായത്ത് പതിനാലാം വാർഡിലെ അരിക്കപളളിയാളി - പൂകുളംബസാർ റോഡ് ടാറിങ്ങിന്റെ പ്രര്യഭ പണി ആരംഭിച്ചു

വലിയോറയിൽ റേഞ്ച്ഇല്ലെന്ന പരാതിക്ക് ഉടൻ പരീഹാരം

ഇമേജ്
വലിയോറ :മുതലമാട്‌ മില്ലും പടിയിൽ പുതിയതായി നിർമിക്കുന്ന മൊബൈൽ ഫോൺ ടവറിന്റെ ഫൗണ്ടേഷന്റെ കോൺക്രീറ്റ് ജോലികൾ ആരംഭിച്ചു പണിപൂർത്തിയാകുന്നതോടെ കളിക്കടവ്,മുതലമാട്‌,അടക്കാപുര,പാറമ്മൽ ഏരിയകളിലെ വിവിധ സ്വകാര്യ ടെലിഫോൺ ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും 

പാണ്ടികശാല KRHS ബാക്കിക്കയം റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തിയായി

ഇമേജ്
പാണ്ടികശാല KRHS ബാക്കിക്കയം റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തിയായി

ബിജെപി ഹർത്താൽ തുടങ്ങി ഹർത്താലിൽ അക്രമം കാണിച്ചാൽ അറസ്റ്റ്; വഴിതടയൽ അനുവദിക്കില്ല: ഡിജിപി

ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അക്രമം കാണിച്ചാല്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം. ഡിജിപിയാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്കടകള്‍ അടപ്പിക്കാനും വഴിതടയാനും അനുവദിക്കരുത്. സര്‍ക്കാര്‍ ഓഫീസുകളും കോടതികളും പ്രവര്‍ത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും പൊലീസിന് നിർദേശമുണ്ട്. കെഎസ്ആർടിസി, സ്വകാര്യ ബസുകള്‍ എന്നിവയ്ക്ക് സുരക്ഷയൊരുക്കണം. ശബരിമല വാഹനങ്ങള്‍ക്കും പ്രത്യേക സുരക്ഷ വേണമെന്നും നിർദേശത്തിൽ പറയുന്നു. 

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറില്‍ അതി തീവ്ര ന്യൂനമര്‍ദം ആകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് വടക്ക് -പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ആന്ധ്രാപ്രദേശിലേക്കും തമിഴ്നാട് തീരപ്രദേശത്തേക്കും സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.      

today news

കൂടുതൽ‍ കാണിക്കുക