പോസ്റ്റുകള്‍

ഡിസംബർ 12, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേങ്ങരയിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്

സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് 17 - 12-2018- തിങ്കളാഴ്ച 9.30 മുതൽ 12.30-വരെ കാൻസർ, പക്ഷാഘാതം, പാര പ്ലീജിയ, വാർദ്ധക്യ സഹജമായ രോഗങ്ങൾ, വിവിത തരം വാതരോഗങ്ങൾ, കിടപ്പിലായ രോഗികൾ, എന്നിവരെ പരിശോധിച്ച് ആവശ്യമായ മരുന്നും മെഡിക്കൽ ഉപകരണങ്ങളും നല്കുന്നു. മൂന്ന് മാസം കൂടുമ്പോൾ തുടർ പരിശോധനാ ക്യാമ്പുകൾ ഉണ്ടായിരിക്കുന്നതാണ് മുൻ കൂട്ടി ബുക്ക് ചെയ്യുന്നതിന്നും അന്വേഷിക്കുന്നതിന്നും 9349099633 I 0494 245 11 02 9495 147774- എന്നീ നമ്പറുകളിൽ വി ളിക്കാവുന്നതാണ് ഡോഃ K, റംലത്ത്. BHms.MD (ചീഫ് മെഡിക്കൽ ഓഫീസർ ഗവ: ഹോമിയോ കാൻസർ സെന്റർ വണ്ടൂർ) ഡോ: ഹബീബ തെസ്നിBHms (ഗവ: ഹോമിയോ കാൻസർ സെന്റർ വണ്ടൂർ) ഡോ: ജാസ്മിൻ BHMട, എന്നിവർ ക്യാമ്പിൽ രോഗികളെ പരീശോധിക്കുന്നതാണ് വേങ്ങര പാലിയേറ്റീവ് കെയർ സെന്റർ,

വേങ്ങരയിലെ ആയുർവേദ ഹോസ്പിറ്റലിന്റെ പുതിയ കെട്ടിടം നാടിന്ന് സമർപ്പിച്ചു

ഇമേജ്
വേങ്ങരയിലെ സർക്കാർ ആയുർവേദ ഹോസ്പിറ്റലിന്റെ പുതുതായി ആരംഭിച്ച ചികിത്സാ കെട്ടിടത്തിന്റെ ഉത്ഘാടനം  വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലൻ കുട്ടി നിർവഹിച്ചു.

വേങ്ങര ഗ്രാമ പഞ്ചായത്ത് അറിയിപ്പ്

ഇമേജ്
വേങ്ങര ഗ്രാമ പഞ്ചായത്ത് കാര്യാലയം .                  അറിയിപ്പ് വേങ്ങര ഗ്രാമ പഞ്ചായത്ത് പരിധിയിൽ പെട്ട ഗുണഭോക്താക്കൾക്ക്‌  കാർഷികാവശ്യത്തിനും മത്സ്സ്യം വളർത്തുന്നതിനുമായി ഉപയോഗിക്കുന്നതിലേക്ക് വേങ്ങര കൃഷി ഭവനും എം.ജി.എൻ.ആർ.ഇ.ജി.എസും സംയുക്തമായി 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുളം നിർമ്മിച്ച് നൽകുന്നതാണ്. താല്പര്യമുള്ള വേങ്ങര ഗ്രാമ പഞ്ചായത്ത് നിവാസികൾ 2018 ഡിസംബർ 19 ന് മുമ്പ് വേങ്ങര കൃഷി ഭവൻ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.         എന്ന്,      കൃഷി ഓഫീസർ     (വേങ്ങര ഗ്രാമ പഞ്ചായത്ത്)   9495379773

വട്ടപാട്ടിൽ ഒന്നാം സ്ഥാനം PPTMYHSS ടീമിന്ന്

ഇമേജ്
ആലപ്പുഴയിൽവച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വട്ടപ്പാട്ടിന്റെ രാജ കിരീടം ചൂടിയ ചേറൂർ P .P. T.M. Y. H.S.S ടീം അംഗങ്ങൾക്ക്  അഭിനന്ദനങ്ങൾ. മത്സരത്തിൽ A ഗ്രേഡോടെ  ചേറൂർ P .P. T.M. Y. H.S.S ടീം   ഒന്നാസ്ഥാനം കരസ്ഥമാക്കി 

10 ദിവസത്തേക്ക് റോഡ് അടച്ചിടും

ഇമേജ്
പാണ്ടികശാല KRHS ബാക്കിക്കയം റോഡ് കോൺക്രീറ്റ് പണി ഇന്ന് (12-12-2018,ബുധൻ) തുടങ്ങും.ഇന്ന് മുതൽ 10 ദിവസത്തേക്ക് റോഡ് അടച്ചിടുന്നതാണെന്നും ഇതുവഴി ഗതാഗതം നിരോധിച്ചതായും വാർഡ് മെമ്പർ അറിയിച്ചു.

today news

കൂടുതൽ‍ കാണിക്കുക