വേങ്ങര :കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ച വേങ്ങര പഞ്ചായത്തിലെ 17-ാം വാർ ഡിൽ വലിയോറ പാണ്ടികശാല തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ശ്രമഫലമായിട്ടാണ് ഈ പദ്ധതി യാഥാർത്യമാവുന്നത് .150 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാവുന്ന ബൃഹത്തായ പദ്ധതിയാണിത് , കടലുണ്ടിപ്പുഴയിൽ ബാക്കിക്കയത്തിനു സമീപഠ കിണർ കുഴിച്ച് തട്ടാഞ്ചേരിമലയിൽ 25000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്ക് നിർമ്മിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് ഈ പദ്ധതിയാഥാർത്ഥ്യമാവുന്നതോടെ ഒരു നാടിന്റെ ചിരകാല സ്വപ്നം സാക്ഷാൽക്കരിക്കുന്ന ആഹ്ലാദത്തിലാണ് പ്രദേശവാസികൾ ,പദ്ധതി യാഥാർത്ഥ്യമാക്കാൻ അണിയറയിൽ പ്രവർത്തിച്ച വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനേയും മറ്റു ജനപ്രതിനിധികളെയും വാർഡ് മുസ് ലിം ലീഗ് കമ്മറ്റി അഭിനന്ദിച്ചു.ഇതിന്റെ ശിലാസ്ഥാപനം ജൂൺ ആദ്യവാരത്തിൽ നടത്തുമെന്ന് വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലി അറിയിച്ചു.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.