വേങ്ങര : വലിയോറ ബാക്കിക്കയം റഗുലേറ്ററിന്റെ ആദ്യ ഷട്ടർ ഇന്ന് സ്ഥാപിച്ചു.നാല് മീറ്റർ ഉയരമുള്ള ആദ്യ ഷട്ടർ ആണ് ഇന്ന് സ്ഥാപിച്ചത് .ആദ്യഷട്ടർ സ്ഥാപിക്കുന്ന ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വി.കെ.കുഞ്ഞാലൻകുട്ടി, വേ ങ്ങര ബ്ലോക്ക' സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.മുഹമ്മദലി, വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, കെ.കെ.മൻസൂർ, യൂസുഫലി വലിയോറ, ഇറിഗേഷൻ അസി.എഞ്ചിനിയർ ഷാഹുൽ ഹമീദ്, ഓവർസിയർ രഘു,കോൺട്രാക്ട് കമ്പനി പ്രതിനിധി വർഗീസ് എന്നിവരും നൂറുക്കണക്കിന് ജനങ്ങളും പങ്കെടുത്തു.