വലിയോറ:ദീനിന്റെ ജീവന്‍ നിലനില്‍ത്തുന്നത് മദ്രസാ പ്രസ്ഥാനങ്ങളാണ്.ലോകത്തിന് മാതൃകയായി കേരളത്തിലെ മദ്രസാ പ്രസ്ഥാനം മാറിയിരിക്കുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിം സമുദായം ചെറുപ്പത്തില്‍തന്നെ ഇസ്‌ലാമിക തത്വങ്ങള്‍ പഠിക്കുന്ന മദ്രസകള്‍ക്ക്സുതാര്യമായ കാര്യങ്ങള്‍ മദ്രസാ പ്രസ്ഥാനം നല്‍കിയ സംഭാവന വലുതാണ്. സമുദായ *സൗഹാര്‍ദ്ദാന്തരീക്ഷവും മതസൗഹാര്‍ദ്ദവും നല്ല രീതിയില്‍ കേരളത്തില്‍ നടത്തുന്നത് മദ്രസാ സ്ഥാപനങ്ങളുടെ മികവ് കൊണ്ടാണ്. മതവിദ്യാഭ്യാസ രംഗത്ത് അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ പാണ്ടികശാല മൻശാഉൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസയുടെ അമ്പതാം വാര്‍ഷികത്തിന്റെ ഉത്ഘാടനവും മജ്ലിസുന്നൂർ വാർഷികവും ഈ വരുന്ന ഞായർ (21/5/17) മഗ്രിബ് നിസ്കാരത്തിനുശേഷം ശൈഖുനാ ചെരുശ്ശേരി ഉസ്താദ് നഗറിൽ തുടക്കമാകുകയാണ്. സമ്മേളനത്തിൽ ബഹു:സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ അദ്ധ്യക്ഷൻ ബഹു: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ , മഹല്ല് ഖാസി യും കോഴിക്കോട് വലിയ ഖാസിയും മായ ബഹു: സയ്യിദ് നാസ്വർ ഹയ്യ് ശിഹാബ് തങ്ങൾ ,പ്രശസ്ത വാഗ്മി മുനീർ ഹുദവി വിളയിൽ ,പ്രാർത്ഥനാവേദികളിലൂടെ ആയിരങ്ങൾക്ക് ആശ്വാസവും ആന്മസായൂജ്യവും നൽകിയ ബഹു: കാവതികളം ഉസ്താദ