വലിയോറ : വലിയോറപടത്തിന്റെ ഒരു ഭാഗം കത്തിനശിച്ചു . കഴിഞ്ഞദിവസം രാത്രി വലിയോറ പടത്തെ പാലിച്ചിറമാട് ഭാഗത്താണ് തീപിടുത്തമുണ്ടായത് .തീപടരുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികൾ ഉടൻ ഫെർഫോസിനെ വിവരം അറിയിക്കുകയും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീഅണച്ചു .വേനൽക്കാലത്തെ ശക്തമായ ചൂടിനാൽ പടത്തെ അടിക്കടുക്കൽ ഉണങ്ങികരിഞ്ഞ നിലയിലാണ് ഇതിൽ അശ്രദ്ധയായി വലിച്ചെറിയുന്ന ബീഡികുറ്റികളും തീപ്പെട്ടി കൊള്ളികളിൽ നിന്നുമാണ് തീപടരുന്നതെന്ന് നാട്ടുകാർ പറഞ്ഞു . കഴിഞ്ഞാ വർഷവും വലിയോറ പടത്തിൽ തീപടർന്നിരുന്നു lass="separator" style="clear: both; text-align: center;">
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.