വലിയോറ: കടലുണ്ടി പുഴയിലെ വലിയോറ പാണ്ടികശാല ബാക്കിക്കയംകടവിൽ പുതുതായി നിർമിക്കുന്ന റെഗുലേറ്ററിന്റെ നിർമാണം നേരിൽകണ്ട് വിലയിരുത്തുന്നതിനുവേണ്ടി ഇന്ന് രാവിലെ തിരുരങ്ങാടി എം ൽ എ. പി കെ അബ്ദുറബ്ബ് സാഹിബ് ബാക്കികായം സന്ദർശിച്ചു ,കഴിഞ്ഞ മാസം വേങ്ങര എം ൽ എ . പി കെ കുഞ്ഞാലികുട്ടിയും ഉദോഗസ്ഥരും റെഗുലേറ്റർ പ്രദേശം സന്ദർശിച്ചിരുന്നു . ഈ തടയണയുടെ പണി പൂർത്തിയായാൽ വേങ്ങര - തിരുരങ്ങാടി നിയോജനമണ്ഡലങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും .21കോടി രൂപ ചെലവഴിച്ചാണ് ഇവ നിർമിക്കുന്നത്
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.