മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന് വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എം.പി അന്തരിച്ചു. 78 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയില് പാര്ലമെന്റില് കുഴഞ്ഞുവീണ അദ്ദേഹത്തെ ന്യൂഡല്ഹി രാം മനോഹര് ലോഹ്യ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച പുലര്ച്ചെ 2.20ഓടെ മരണം സംഭവിച്ചു. മരണ സമയത്ത് മക്കളായ നസീര് അഹമ്മദ്, റഈസ്, ഡോ. ഫൗസിയ മരുമകന് ഡോ. ബാബു ഷെര്ഷാദ് എന്നിവര് സമീപത്തുണ്ടായിരുന്നു. മരുമകനാണ് മരണ വിവരം മാധ്യമപ്രവര്ത്തകരെ അറിയിച്ചത്. 12മണിക്കൂറോളം വെന്റിലേറ്ററിന്െറ സഹായത്തോടെ ജീവന് നിലനിര്ത്തിയ അഹമ്മദിനെ ബ്രെയിന് വേവ് ടെസ്റ്റ് നടത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ബുധനാഴ്ച ഡല്ഹിയിലും കോഴിക്കോടും പൊതുദര്ശനത്തിന് വെക്കുന്ന മൃതദേഹം തുടര്ന്ന് സ്വദേശമായ കണ്ണൂരിലേക്ക് ഖബറടക്കത്തിനായി കൊണ്ടുപോകും.
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ