fm റേഡിയോ,wifi, മൊബൈല് ചാര്ജിങ് സംവിധാനം എന്നിവയ്ക്കു പുറമെ ചന്ദ്രിക, മലയാള മനോരമ, മാതൃഭൂമി ദിനപത്രങ്ങളും കൂടെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, മനോരമ, വനിത,ആരോഗ്യ മാസിക, സ്പോര്ട്സ് മാസിക തുടങ്ങി അഞ്ചോളം പ്രസിദ്ധീകരണങ്ങളും ഈ ബസ്റ്റോപ്പില് ലഭ്യം...ഇരു വശങ്ങളിലും പൂന്തോട്ടങ്ങളോടു കൂടിയ മനോഹരമായ ബസ് ബേ ഒന്നു കാണേണ്ടതു തന്നെ! യുവാക്കളും , കുട്ടികളും , തലനെരച്ചവരും തലകുനിച്ച് സ്മാര്ട്ട് ഫോണില് വിരലുകളോടിക്കുന്ന ദൃശ്യമാണ് നേരം വെളുത്തത് മുതല് വേങ്ങര സിനിമ ഹാള് പരിസരത്ത്...സൗജന്യ വൈഫൈ ! അന്നേരം അതുവഴി കടന്നുപോയ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും ബസ്റ്റോപ്പില് കയറി സെല്ഫിയെടുക്കാന് മടിച്ചില്ല; പിന്നെ ഏറെ നേരത്തെ തിരക്കിനൊടുവില്‍ പാണ്ടിക്കടവത്തെ കുഞ്ഞാപ്പയെത്തി smart bay നാടിന് സമര്പ്പിച്ചു...ഇനി വേങ്ങരയും സ്മാര്ട്ടാവുകയാണ്..