കോഴിക്കോട്: പള്ളികളിലെ ഉച്ചഭാഷിണി ബാങ്കിനും അത്യാവശ്യ
അറിയിപ്പുകള്‍ക്കും മാത്രം ഉപയോഗിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ്
തങ്ങള്‍. പൊതു ജനങ്ങള്‍ക്കു ശല്യമാവുന്ന വിധത്തില്‍ ഉച്ചഭാഷിണി
ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്
തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന
കമ്മിറ്റി ആഹ്വാനം ചെയ്തു.
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*