ഒരു വട്ടം കൂടിയെങ്കിലും എനിക്കാ കാലത്തിലേക്ക് തിരിച്ചു പോകണം.സൌഹൃദങ്ങളുട തെന്‍മാവുകള്‍ തണല്‍ വിരിച്ചു നില്ക്കുന്ന കലാലയത്തിന്റെ ഇടനഴികളിലേക്കു.ഓര്‍മകളില്‍ തേങ്ങലും തലോടലും സമ്മാനിച്ച നീണ്ട മൂന്ന് വര്‍ഷങ്ങള്‍ . ഓര്‍ത്തിരിക്കാന്‍ ഒരുപാടു തന്ന,മറക്കാനാവാത്ത വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ സമ്മാനിച്ച ജീവിതത്തിന്റെ ഏറ്റവും വില പിടിച്ച നിമിഷങ്ങള്‍ പകര്‍ന്നു തന്ന എന്റെ കലാലയം ...ഇണങ്ങിയും പിണങ്ങിയും കളി പറഞ്ഞു നടന്ന ദിനങ്ങള്‍..സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ പകര്‍ന്നു തന്ന 7 വര്‍ഷങ്ങള്‍. വര്‍ഷങ്ങള്‍ എത്ര വേഗം കടന്നു പോയിരിക്കുന്നു.ഓര്‍ക്കുമ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ..
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ