ജില്ലാ സബ്ബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ എൻ വൈ എഎസ് സി വെറ്റിലപ്പാറയും ജിഎച്ച്എസ്എസ് കൊളപ്പുറവും ചാമ്പ്യന്മാരായി
മലപ്പുറം ജില്ല വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും എൻ വൈ സി അരിമ്പ്രയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ സബ്ബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എൻ വൈ എ എസ് സി വെറ്റിലപ്പാറ പിഎഫ് എ പൊലിശ്ശേരിയെ പരാജയപ്പെടുത്തി ജേതാക്കളായി.
പെൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച് എസ് എസ് കൊളപ്പുറം എ എസ് എം എച്ച് എസ് എസ് വെളിയഞ്ചേരിയെ പരാജയപ്പെടുത്തി ജേതാക്കളായി ജിഎച്ച്എസ് മൊറയൂറ് ഇരു വിഭാഗങ്ങളിലും മൂന്നാംസ്ഥാന കരസ്ഥമാക്കി.
വിജയികൾക്ക് ജിഎച്ച്എസ്എസ് അരിമ്പ്ര സ്കൂളിലെ പ്രിൻസിപ്പൽ എൻ അലി മാസ്റ്റർ ട്രോഫികൾ നൽകി പ്രഫസർ അബൂബകർ കെ.എം, സ്കൂൾ പിടിഎ പ്രസിഡണ്ട് അബ്ദുൽ മജീദ് പി , സ്പോർട്സ് കൗൺസിൽ ഒബ്സർവർ നാസർ,വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ജില്ലാ ചെയർമാൻ ടി എം ശിഹാബ്, അംഗങ്ങളായ അബ്ദുൽ മജീദ് കെ ടി , എം അബ്ദുള്ള, സി ബാവ ആശംസകൾ അർപ്പിച്ചു . കൺവീനർ മുഹമ്മദ് ശരീഫ് കെ വി സ്വാഗതം പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ