ഖുൻഫുദ- ഇന്ന് രാവിലെ ഖുൻഫുദയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വീട്ടമ്മയും മകനും മരിച്ചു. ഖുൻഫുദയിൽ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ വേങ്ങര ഊരകം കോട്ടുമല സ്വദേശി പറ്റൊടുവിൽ ഇസ്ഹാഖിന്റെ ഭാര്യയും വേങ്ങര പൂച്ചോലമാട് സ്വദേശി കാപ്പൻ അലവി ഹാജിയുടെ മകളുമായ ഷഹറാബാനു (30), മകൻ മുഹമ്മദ് ഷാൻ (11) എന്നിവരാണ് മരിച്ചത്.
ഇന്ന് കാലത്ത് 10 മണിക്കാണ് അപകടം. അൽ ഖൗസിൽ നിന്ന് ഹാലിയിലേക്ക് പോകുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തെ ഇടിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം ഖുൻഫുദ ജനറൽ ആശുപത്രിയിൽ. പരിക്കേറ്റ ഇസ്ഹാഖും ചെറിയ കുട്ടിയും ഇതേ ആശുപത്രയിൽ ചികിത്സയിലാണ്. ഇസ്ഹാഖാണ് കാർ ഓടിച്ചിരുന്നത്.രണ്ടു ദിവസം മുമ്പാണ് കുടുംബം സന്ദർശക വിസയിൽ സൗദിയിലെത്തിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ