പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഫ്രീ ഫയർ ഗെയിമിലൂടെ പരിചയപ്പെട്ട് സൌഹൃദം സ്ഥാപിച്ച്, ഫോട്ടോകൾ കൈക്കലാക്കുകയും ഫോട്ടോ മോർഫ് ചെയ്ത് നഗ്നഫോട്ടോയാക്കി വീഡിയോ കോളിന് ക്ഷണിക്കുകയും,
അമ്മയുടെ കണ്ണുവെട്ടിച്ച് അവൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ഫ്രീ ഫയർ ഗെയിമിൽ മുഴുകി. രാത്രിയും പകലുമെന്നില്ലാതെ അവൾ ഗെയിം കളിക്കുന്നത് തുടർന്നു. ഇക്കാര്യം വീട്ടിലെ മറ്റ് അംഗങ്ങൾക്കൊന്നും അറിയുമായിരുന്നില്ല. ഒരു ദിവസം അമ്മ പുറത്തു പോയ സമയത്ത് അവൾ ഫ്രീ ഫയർ ഗെയിമിൽ കളി തുടങ്ങി. പെട്ടെന്ന് ഒരു മെസേജ് വന്നു. ഹായ്... എന്നു തുടങ്ങിയ സന്ദശത്തിൽ അവൾക്ക് ഒരു സുഹൃത്തിനെ ലഭിച്ചു. നല്ല കൂട്ടുകാനാണെന്നു കരുതി അവർ പരസ്പരം ചാറ്റ് ചെയ്തു. കാണാമറയത്തിരുന്ന് അയാൾ കുട്ടിയുടെ വിവരങ്ങളും ഫോട്ടോയും വാങ്ങിച്ചെടുത്തു. അത് തന്റെ ജീവിതത്തിൽ വലിയൊരു പ്രശ്നമാകുമെന്ന് അവൾ അവൾ ഒരിക്കലും ചിന്തിച്ചില്ല. ഗെയിമിനിടയിൽ ചാറ്റിങ്ങും അവൾ തുടർന്നു. അങ്ങിനെയിരിക്കെ ഒരു വീഡിയോകോൾ വന്നു. വീഡിയോകോൾ അറ്റൻറു ചെയ്യാതിരുന്ന അവൾക്ക് അപ്പോൾതന്നെ ഒരു മെസേജ് വരികയുണ്ടായി. മെസേജ് തുറന്നപ്പോൾ അവൾ ഞെട്ടി. പൂർണ്ണ നഗ്നമായ തന്റെ ശരീരം. അവൾ ആകെ തകർന്നു. താൻ ആർക്കും ഇത്തരം ഫോട്ടോ ഒരിക്കലും അയച്ചു കൊടുത്തിട്ടില്ല. ആരുടേയോ ഫോട്ടോയിൽ തന്റെ തല വെട്ടിവച്ചതാണെന്ന സത്യം അവൾക്കു മനസ്സിലായി. പക്ഷേ തന്റെ മാതാപിതാക്കൾ ഉൾപ്പെടെ ആരും വിശ്വസിക്കണ