ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഇരുചക്ര വാഹനം റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ

വേങ്ങര: വലിയോറ-പാണ്ടികശാല റോഡിൽ മുതലമാട്‌ ഇറക്കത്തിൽ KL65A4225 എന്ന റെജിസ്ട്രേഷൻ നമ്പറിലുള്ള (ഹോണ്ട സ്കൂട്ടർ) ഇരുചക്ര വാഹനം ഉടമസ്തനില്ലാതെ റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ട് മൂന്ന് ദിവസത്തിലധികമായതായി പരിസരവാസികൾ പരാതിപെട്ടു. മോഷണ ശ്രമത്തിനിടയിലോ മറ്റോ വാഹനം വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട് മോഷ്ടക്കൾ കളഞ്ഞുകടന്നതാണോ എന്നും പരിസരവാസികൾ സംശയം പ്രകടിപ്പിക്കുന്നു. ബന്ധപ്പെട്ട പോലീസ് അധികാരികൾ എത്രയും വേഗത്തിൽ ഈ വാഹനം ഈ പ്രദേശത്ത് നിന്നും സ്റ്റേഷനിലേക്ക് മാറ്റി അന്വേഷണം നടത്തി യഥാർത്ഥ ഉടമയെ കണ്ടെത്തി ഈ വിഷയത്തിലുള്ള ദുരൂഹത അവസാനിപ്പിക്കണമെന്നും പ്രദേശവാസികൾ അറിയിച്ചു.

വലിയോറ പുത്തനങ്ങാടി അൽ ഫാറൂഖ് ജുമാമസ്ജിദ് മഹല്ല് ഖാളിസ്ഥാനാരോഹണം ഏപ്രിൽ 2 ശനിയാഴ്ച

വലിയോറ പുത്തനങ്ങാടി അൽ ഫാറൂഖ് ജുമാമസ്ജിദ് മഹല്ല് ഖാളിസ്ഥാനാരോഹണം ഏപ്രിൽ 2 ശനിയാഴ്ച അസർ നിസ്കാരാനന്തരം പുത്തനങ്ങാടി അൽ ഫാറൂഖ് ജുമാ മസ്ജിദിൽ വെച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ചുമതല ഏൽകും 

പതിനായിരം രൂപ ശമ്പളമുള്ള പ്രൈമറി അദ്ധ്യാപകന് നാല് കോളേജ്, നാല് ആഡംബര വീട്, കോടിക്കണക്കിന് രൂപയുടെ വസ്തുക്കള്‍, ഇത് എങ്ങനെ സമ്പാദിച്ചു എന്നറിയാതെ കണ്ണുതള്ളി റെയിഡിനെത്തിയ ഉദ്യോഗസ്ഥർ

പതിനായിരം രൂപ ശമ്പളം പ്രൈമറി അദ്ധ്യാപകന് നാല് കോളേജ്, നാല് ആഡംബര വീട്, കോടിക്കണക്കിന് രൂപയുടെ വസ്തുക്കള്‍, ഇത് എങ്ങനെ സമ്പാദിച്ചു എന്നറിയാതെ കണ്ണുതള്ളി റെയിഡിനെത്തിയ ഉദ്യോഗസ്ഥർ *ഗ്വാളിയോര്‍* : മദ്ധ്യപ്രദേശിലെ ഒരു പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകന്‍ വരവില്‍ കവിഞ്ഞ് സ്വത്ത് സമ്ബാദിക്കുന്നു എന്ന രഹസ്യ വിവരത്തില്‍ റെയിഡ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സാമ്ബത്തിക കുറ്റകൃത്യ വിഭാഗമാണ് അദ്ധ്യാപകന്റെ വീടുകളില്‍ റെയ്ഡ് നടത്തിയത്. മാസം കേവലം 10400 ശമ്ബളം കൈപ്പറ്റുന്ന മഹാരാജ്പുരയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അദ്ധ്യാപകനായ പ്രശാന്ത് പര്‍മറിന്റെ ആസ്തി കണ്ട് ഉദ്യോഗസ്ഥര്‍ ഞെട്ടിയിരിക്കുകയാണ്. ഇയാള്‍ക്ക് നാല് കോളേജുകളും, നാല് ആഢംബര വീടുകളും ഉണ്ടെന്ന് റെയ്ഡില്‍ കണ്ടെത്തി. പ്രശാന്ത് പര്‍മര്‍ 2006 മുതലാണ് സ്‌കൂളില്‍ ജോലിക്ക് ചേര്‍ന്നത്. എന്നാല്‍ കുറഞ്ഞ ശമ്ബളത്തില്‍ ജോലി നോക്കുന്ന ഇയാള്‍ക്ക് ഗ്വാളിയോര്‍ നഗരത്തില്‍ കോടിക്കണക്കിന് മൂല്യമുള്ള വസ്തുക്കള്‍ എങ്ങനെ സ്വന്തമാക്കാനായി എന്ന് കണ്ടെത്താനായിട്ടില്ല. കാര്‍ഷിക കുടുംബത്തിലെ അംഗമായ ഇയാള്‍ക്ക് പരമ്ബരാഗതമായി കിട്ടിയ സ്വത്തല്ല ഇതെന്നതും ഉദ്യോഗസ്

സമര നേതാക്കളുടെ മുഖത്ത് നോക്കി "ആര്‍ക്ക് വേണ്ടി"എന്ന് ആംഗ്യംകാണിക്കുന്ന ഫോട്ടോ വൈറൽ

ആര്‍ക്ക് വേണ്ടി...!!!!😷😷😷 ഒരു ഗ്ലാസ് ചായ കുടിക്കാനായി പത്തനംതിട്ട നഗരത്തിലാകെ അലഞ്ഞിട്ടും ഒരു കടയും തുറന്ന് കണ്ടില്ല. നിരാശയോടെ  സെന്‍ന്ട്രല്‍ ജങ്ഷനില്‍ ഇദ്ദേഹം തിരികെ എത്തിയപ്പോഴാണ് സമരാനുകൂലികളുടെ സമ്മേളനം കണ്ടത്.ചൂടുവെള്ളം പോലും കിട്ടാത്തതന്റെ നിരാശയും സങ്കടവും പെട്ടെന്ന് രോഷമായി മാറി.വിശക്കുന്നവനെ പട്ടിണിയ്ക്കിട്ട് ആര്‍ക്കുവേണ്ടിയാണീ സമരമെന്നായിരുന്നു നേതാക്കളോടുള്ള ചോദ്യം.തടയാനെത്തുന്ന പോലീസിനേയും ഫോട്ടോയിൽ കാണാം,   ഫോട്ടോ എന്തായാലും സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്, നിരവതി പേരാണ് ഫോട്ടോക്ക് തായെ പണിമുടകിനെ അനുകൂലിച്ചും, എതിർത്തും ട്രോളുകളയും സിമെന്റ് ചെയുന്നത് 

25വർഷത്തെ കാത്തിരിപ്പിനു വിരാമം പൂക്കുളം ബസാർ ട്രാൻസ്ഫോർ യഥാർത്യ ത്തിലേക്ക്, പുതുതായി വരുന്നത് 2 ട്രാൻസ്‌ഫോമറുകൾ

ട്രാൻസ്‌ഫോർമർ സ്ഥാപിക്കാനുള്ള കാല്കുഴിച്ചിടുന്നത് ആഘോഷമാക്കി നാട്ടുകാർ  25വർഷത്തെ കാത്തിരിപ്പിനു വിരാമം പൂക്കുളം ബസാർ ട്രാൻസ്ഫോർ യഥാർത്യ ത്തിലേക്ക് വലിയോറയിലെ വോൾട്ടേജ്ജ് ക്ഷമത്തിന്നു പരിഹാരമായി വലിയോറ പരപ്പിൽ പാറയിലെ ട്രാൻസ്‌ഫോമർ പരിധിയിലും പുത്തനങ്ങാടി ട്രാൻസ്‌ഫോർമർ പരിധിയിലുമായി പുതിയ 2 ട്രാൻസ്‌ഫോമറുകളാണ് വരുന്നത്  25വർഷത്തെ കാത്തിരിപ്പിനു വിരാമംകുറിച്ചു  പൂക്കുളം ബസാറിലും, മറ്റൊന്ന് പടിക്കപറമ്പിലുമാണ് പുതിയ ട്രാൻസ്‌ഫോമാറുകൾ സ്ഥാപിക്കുന്നത്. ഇതിൽ ഒരാഴ്ച്ച മുമ്പ് പടിക്കപറമ്പിലെ  വർക്കുകൾ പുർത്തിയാക്കി ട്രാൻസ്‌ഫോമർ സ്ഥാപിച്ചിടുണ്ട്,ഇവിടേതുകുടെ 11KV ഇലെക്ട്രിക്ക് ലൈൻ പോകുന്നുണ്ടായിരുന്നു എന്നാൽ പൂക്കുളം ബസാറിലേക്ക് 11KV ലൈൻ വലിച്ചു പുകുളം ബസറിലെത്തിക്കേണ്ടതിനാൽ വർക്കുകൾ പുരോഗമിക്കുകയാണ് , ഈ രണ്ട് ട്രാൻസ്‌ഫോമറുകൾ യഥാർത്ഥമാവുന്നതോടെ ഈ പ്രദേശങ്ങളിലെ വോൾട്ടേജ് ക്ഷമത്തിന്ന് പരിഹാരമാവുമെന്നാണ് പ്രദീക്ഷ ട്രാൻസ്‌ഫോർമർ സ്ഥാപിക്കാനുള്ള കാല്കുഴിച്ചിടുന്നത് ആഘോഷമാക്കി നാട്ടുകാർ 

സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്നും അത്യാവശ്യകാർക്ക് അല്ലാതെ അവധി അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ഉത്തരവിറക്കി

സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും  ജോലിക്ക് ഹാജരാകണമെന്നും അവശ്യസാഹചര്യത്തിൽ അല്ലാതെ ആ‍ർക്കും അവധി അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ഉത്തരവിറക്കി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ‍ർക്കാ‍ർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്നും അവശ്യസാഹചര്യത്തിൽ അല്ലാതെ ആ‍ർക്കും അവധി അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഹൈക്കോടതി വിധി പക‍ർപ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡയസ്നോൺ പ്രഖ്യാപിക്കാൻ സംസ്ഥാന സ‍ർക്കാർ തീരുമാനിച്ചത്.കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തുട‍ർനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിൻ്റെ പക‍ർപ്പ് കൈമാറി. അതിന് ശേഷമാണ് ‍ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. പണിമുടക്കുടക്കിന് ഡയസ്നോൺ പ്രഖ്യാപിക്കാത്ത നടപടിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പണിമുടക്കിന് ശേഷം നടപടിയുണ്ടാകുമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന

എന്തിന് വേണ്ടിയാണു ഇന്നും നാളെയും പണിമുടക്കുന്നത്? ഉത്തരമിതാ

എന്താണ് പണിമുടക്കിന്റെ ആവശ്യങ്ങൾ.?  1. കേന്ദ്ര സർക്കാർ 2020 ൽ പാസ്സാക്കിയ തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകളും എസൻഷ്യൽ ഡിഫൻസ് സർവീസസ് ആക്ടും (EDSA) പിൻവലിക്കുക.  2. കർഷക സമരം അവസാനിപ്പിക്കുന്ന വേളയിൽ സംയുക്ത കിസാൻ മോർച്ച മുന്നോട്ട് വച്ച 6 ആവശ്യങ്ങളും അംഗീകരിക്കുക.  3. എല്ലാ സ്വകാര്യവൽക്കരണവും ഉപേക്ഷിച്ച് നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ (എൻഎംപി) ഒഴിവാക്കുക.  4. ആദായനികുതി അടയ്ക്കാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ വരുമാന പിന്തുണ നൽകുക.  5. MGNREGA വിഹിതം വർധിപ്പിക്കുകയും തൊഴിലുറപ്പ് പദ്ധതി നഗരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുക.  6. അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികൾക്കും സാർവത്രിക സാമൂഹിക സുരക്ഷ ഉറപ്പു നൽകുക.  7. അംഗൻവാടി, ASHA തൊഴിലാളികൾ , ഉച്ചഭക്ഷണം, മറ്റ് സ്കീം തൊഴിലാളികൾ എന്നിവർക്ക് നിയമാനുസൃത മിനിമം വേതനവും സാമൂഹിക സുരക്ഷാ പരിരക്ഷയും നൽകുക.  8. പകർച്ചവ്യാധിയുടെ നടുവിൽ ജനങ്ങളെ സേവിക്കുന്ന മുൻനിര പ്രവർത്തകർക്ക് പൂർണ്ണ പരിരക്ഷയും ഇൻഷുറൻസ് പരിരക്ഷയും നൽകുക.  9.  സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും നവീകരിക്കാനും കൃഷി, വിദ്യാഭ്യാസം, ആരോഗ്യം,

എൺപതിലും എമ്പത്തഞ്ചിലും മികവുകാട്ടി മികവുത്സവം

വലിയോറ : കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പഠന ലിഖ്നാ അഭിയാൻ പദ്ധതിയുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്ത് 14, 15 വാർഡുകളിലെ പഠിതാക്കൾകുള്ള മികവുത്സവ പരീക്ഷ വലിയോറ എ എം യു പി സ്കൂളിൽ വെച്ച് നടന്നു. 86 വയസ്സുള്ള പാത്തുമ്മക്കുട്ടി മുതൽ 20 വയസ്സുള്ള സുൽഫത്ത് അടങ്ങിയ അൻപതോളം പേരാണ് പരീക്ഷയെഴുതിയത്, പരീക്ഷാർത്ഥികൾകുള്ള ചോദ്യപേപ്പർ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചറും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി പിഎം ബഷീർ സാഹിബും വിതരണംചെയ്തു ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹിജാബി, ഡിവിഷൻ മെമ്പർ  പറങ്ങോടത്ത്  അബ്ദുൽ അസീസ്, വേങ്ങര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മടപ്പള്ളി ആരിഫ, വാർഡ് മെമ്പർമാരായിട്ടുള്ള എ കെ നഫീസ, ആസ്യ  മുഹമ്മദ്, യൂസുഫലി വലിയോറ, എ കെ നസീർ, അഖിലേഷ്, വേങ്ങര പ്രേരക് ശ്രീദേവി തുടങ്ങിയവർ പരീക്ഷ കേന്ദ്രം സന്ദർശിച്ചു, എ കെ അലി, ഇബ്രാഹീം അടക്കാപുര, ഗീത, സുഹൈൽ, അൻവർ, ഗിരിജ, സിബി തുടങ്ങിയവർ നേതൃത്വം നൽകി

പുത്തനങ്ങാടിയിൽ KSEB പോസ്റ്റിൽ കാറിടിച്ചു അപകടം KSEB പോസ്റ്റ്‌ തകർന്നു

പുത്തനങ്ങാടിയിൽ KSEB  പോസ്റ്റിൽ കാറിടിച്ചു അപകടം വലിയോറ പുത്തനങ്ങാടി കച്ചേരിപടി റോഡിൽ കേരള ഗ്രാമീണ ബാങ്കിന്റെ മുന്നിലെ പോസ്റ്റിൽ കാറിടിച്ച അപകടത്തിൽ KSEB പോസ്റ്റ്‌ തകർന്നു ഇതിനെ തുടർന്ന് പോസ്റ്റ്‌ മാറ്റുന്നതിനാൽ പുത്തനങ്ങാടി ഏരിയയിൽ കറന്റ് വരാൻ 2 മണിയോളം ആവുമെന്ന് KSEB വേങ്ങര അറിയിച്ചു. ഇന്ന് അതിരാവിലെയാണ് അപകടം സംഭവിച്ചത്

രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു വേങ്ങരയിലെ ഒട്ടുമിക കടകളും തുറന്നിരിക്കുന്നു video കാണാം

തൊഴിലാളികളെയും  കര്‍ഷകരേയും സാധാരണക്കാരേയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ തുടങ്ങി ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെ നീളും. വേങ്ങരയിൽനിന്നുള്ള കാഴ്ച്ച  പാല്‍, പത്രം,ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹന തൊഴിലാളികള്‍,ബാങ്ക്, റെയില്‍വേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതോടെ സാധാരണ ജീവിതത്തെ കാര്യമായി ബാധിക്കും. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും താളംതെറ്റും. കഴിഞ്ഞ നാല് ദിവസമായി സ്വകാര്യ ബസ് സമരത്തില്‍ നട്ടം തിരിഞ്ഞ കേരളത്തിലെ സാധാരണക്കാരന് രണ്ടു ദിവസത്തെ പണിമുടക്ക് കൂടുതല്‍ ആഘാതം സൃഷ്ടിക്കും. കല്‍ക്കരി, ഉരുക്ക്, എണ്ണ, ടെലികോം, തപാല്‍, ആദായ നികുതി, ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായ

അനിയത്തി പ്രാവിന് 25 വയസായിരിക്കുന്നു.... പക്ഷേ....അന്നത്തെ ആ തിരക്കും ഗേറ്റ് തുറക്കുമ്പോഴുള്ള ഓട്ടവും വീണ്ടും കാണാനുള്ള ആഗ്രഹവും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ!

ചാലക്കുടി കണിച്ചായീസിൽ വെച്ചാണ് ഞാൻ അനിയത്തി പ്രാവ് കണ്ടത്.... അതും  ടിക്കറ്റ് കിട്ടാതെ ഏറെ അലഞ്ഞിട്ട്... 1997 മാർച്ച് 26ന് ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന സിനിമ ഇറങ്ങിയപ്പോൾ അന്നുവരെ ഉണ്ടായിരുന്ന നായക സങ്കല്പത്തിൽ നിന്നും മാറി ചോക്ലേറ്റ് ഇമേജുള്ള ഒരു 21 വയസ്സുകാരൻ നായകൻ...കൂടാതെ കേരളത്തിന്റെ സ്വന്തം മാമാട്ടികുട്ടിയമ്മ എന്ന ബേബി ശാലിനി, ശാലിനിയായി വലുതായതിന് ശേഷം അഭിനയിച്ച ആദ്യത്തെ സിനിമ.. സാധാരണ ഒരു പടം എന്നതിൽ കവിഞ്ഞ് ഒരു പ്രതീക്ഷയും ഇല്ലാതിരുന്നതിനാൽ സിനിമ ആദ്യദിവസങ്ങളിൽ വലിയ തിരക്ക് ഉണ്ടായിരുന്നില്ലെങ്കിലും മൗത്ത് പബ്ലിസിറ്റിയിലൂടെ പിന്നീടങ്ങോട്ട് ഒരു ഒഴുക്കായിരുന്നു,  യുവജനങ്ങൾ ആ സിനിമ ഏറ്റെടുത്തു...കുടുംബ പ്രേഷകരും കൂടിയതോടെ  പല റെക്കോർഡുകളും സ്വന്തമാക്കി ഈ പടം. സ്‌പ്ലെണ്ടർ ബൈക്ക് മലയാളത്തിന് പരിചയപ്പെടുത്തിയത് ആ സിനിമ ആയിരുന്നു..ചാക്കോച്ചൻ വണ്ടിയും കൊണ്ട് വരുന്ന സീനിൽ ആദ്യമേ കയ്യടിച്ചത് അന്നത്തെ യുവതികൾ ആയിരുന്നു... പരുക്കൻ മുഖഭാവങ്ങൾ ഉള്ള നായകന്മാരെ കണ്ടു ശീലിച്ച മലയാള സിനിമക്ക് റഹ് മാന് ശേഷം ലഭിച്ച നിഷ്കളങ്ക മുഖമുള്ള നായകൻ ആയത് കൊണ്ട് തന്നെ ചോക്ലേറ്റ് നായകൻ എന്ന പുത

KT ജലീൽ വേങ്ങരയിൽ വെച്ച് നടക്കുന്ന CPIM രാഷ്ട്രിയ വിശദീകരണയോഗത്തിൽ പെങ്കെടുത്ത് സംസാരിക്കുന്നു

  Step 3: Place this code wherever you want the plugin to appear on your page.

K T ജലീലും നാസർ മാനുവും വേങ്ങര സബാഹ് സ്‌ക്വയറിൽ അതിഥികളായി എത്തുന്നു.

K. T ജലീലും നാസർ മാനുവും വേങ്ങര സബാഹ് സ്‌ക്വയറിൽ  അതിഥികളായി എത്തുന്നു.          വേങ്ങര സബാഹ് സ്‌ക്വയറിൽ  നടക്കുന്ന കു പൊ പ അഖിലേന്ധ്യ സേവ്ൻസ് ഫുട്ബാൾ ട്യുർ ൺമെന്റെ ഗ്രൗണ്ടിൽ ഇന്ന്  അതിഥിയായി കളിക്കാരെ പരിചപെടാൻ . TK ജലീലും നാസർ മാനുവും വേങ്ങര സബാഹ് സ്‌ക്വയറിൽ  എത്തുന്നു.     

കാത്തിരുന്ന അപ്‌ഡേറ്റ് വരുന്നു; വാട്ട്‌സ് ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത

ഉപഭോക്താക്കൾ ഏറെ നാളുകളായി കാത്തിരുന്ന അപ്‌ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ്. ചില ബീറ്റാ ഉപഭോക്താക്കൾക്ക് ഈ അപ്‌ഡേറ്റ് ഇതിനോടകം ലഭിച്ചുകഴിഞ്ഞുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സന്ദേശങ്ങൾ അയക്കുകയെന്നതാണ് വാട്ട്‌സ് ആപ്പിന്റെ പ്രഥമ ലക്ഷ്യം. എന്നാൽ വലിയ സൈസുള്ളു ഫയലുകൾ അയക്കുന്നതിലെ പ്രതിസന്ധി വാട്ട്‌സ് ആപ്പിന്റെ ഈ ലക്ഷ്യത്തിന് വിലങ്ങുതടിയായിരുന്നു. ഈ പ്രതിസന്ധിക്കാണ് മെറ്റ അധികൃതർ പരിഹാരം കാണുന്നത്. 100എംബി ഫയൽ സൈസ് മാത്രമാണ് ഇപ്പോൾ വാട്ട്‌സ് ആപ്പിലൂടെ അയക്കാൻ സാധിക്കുന്നതെങ്കിൽ ഇനി അത് 2ജിബി വരെ ഉയർത്താനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. അർജന്റീനയിലെ ചില ബീറ്റാ ഉപഭോക്താക്കൾക്ക് ഈ വേർഷൻ ലഭിച്ചുവെന്നും റിപ്പോർട്ടുണ്ട്.ജി-മെയിലിൽ പോലും 25 എംബി മാത്രമേ അയക്കാൻ സാധിക്കൂവെന്ന വസ്തുത നിലനിൽക്കെയാണ് മറ്റ് ആപ്ലിക്കേഷനുകളെയെല്ലാം കവച്ചുവയ്ക്കുന്ന കിടിലൻ നീക്കവുമായി വാട്ട്‌സ് ആപ്പ് എത്തുന്നത്.ഏറ്റവും ജനപ്രീതിയുള്ള വാട്ട്‌സ് ആപ്പിന് ശരാശരി രണ്ട് ബില്യൺ ഉപഭോക്താക്കളാണ് ലോകമെമ്പാടുമായി ഉള്ളത്. ഫേസ്ബുക്കിന് 1.3 ബില്യണും, വീ ചാറ്റിന് 1.2 ബില്യൺ ഉപഭോക്താക്

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം l 1445 l ദുൽഖഅദ് 08 ➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത