ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര ശ്രീ അമ്മഞ്ചേരിക്കാവ് താലപ്പൊലി മഹോത്സവം അവസാന മിനുട്ടുകൾ live വീഡിയോ

Step 3: Place this code wherever you want the plugin to appear on your page. വേങ്ങര ശ്രീ അമ്മഞ്ചേരിക്കാവ് ദഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം തത്സമയം വേങ്ങര ശ്രീ അമ്മഞ്ചേരിക്കാവ് ദഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം തത്സമയം Posted by MTN News Live on Friday, 25 March 2022

അവധിയോടവധി.ശനിയാഴ്ച മുതൽ തുടർച്ചയായ ബാങ്ക് അവധി..!

ശനിയാഴ്ച(26-03-2022) മുതൽ തുടർച്ചയായി നാല് ദിവസം ബാങ്കവധി. മാസത്തിലെ നാലാമത്തെ  ശനിയെന്ന നിലയിൽ ശനിയാഴ്ചയും പൊതു അവധിയായതിനാൽ ഞായറാഴ്ചയും അവധിയാണ്. പൊതു പണി മുടക്കിൽ ബാങ്ക് ജീവനക്കാരുടെ സംഘടനകളും പങ്കെടുക്കുന്നതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കില്ല. 30,31 തീയ്യതികളിൽ ബാങ്കുകൾക്ക് പ്രവർത്തി ദിനമാണ്. എന്നാൽ സാമ്പത്തിക വർഷാന്ത്യത്തിന്റെ തിരക്കുണ്ടാകും. ഏപ്രിൽ ഒന്നിന് വർഷാന്തക കണക്കെടുപ്പായ തിനാൽ ബാങ്കുകളിൽ ഇടപാട് നടക്കില്ല. രണ്ടിന് ശനിയാഴ്ച പ്രവർത്തി ദിനമാണ്. ഞായറാഴ്ച വീണ്ടും അവധി ദിനം.

വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് താലപ്പൊലി മഹോത്സവം ഇന്ന്

വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് താലപ്പൊലി മഹോത്സവം ഇന്ന്  വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് താലപ്പൊലി മഹോത്സവം ഇന്ന് 25-03-2022വെള്ളിയാഴ്ച  ഭക്തിയും സംസ്കാരവും,മത സൗഹാർദവും സമന്നി തമായ വേങ്ങരയിൽ ഇന്ന്  3 മണിയോടെ  കാള,നാദ, വാദ്യ ഘോഷങ്ങളോടെ കാള വരവുകൾക്ക് തുടക്കമാവും   അമ്മഞ്ചേരി കാവ് ഭഗവതി താലപ്പൊലി മഹാ  ഉത്സവത്തോടനുബന്ധിച്ച് വേങ്ങരയിൽ ഇന്ന് ഗതാഗതനിയന്ത്രണം *വേങ്ങര*: അമ്മഞ്ചേരി കാവ് ഭഗവതി താലപ്പൊലി മഹാ  ഉത്സവത്തോടനുബന്ധിച്ച് വേങ്ങരയിൽഇന്ന് ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് മൂന്നു മുതൽ മലപ്പുറം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ബ്ലോക്ക് റോഡിൽ പ്രവേശിച്ചു പുത്തനങ്ങാടി വലിയോറ വഴി മണ്ണിൽ പിലാക്കലിൽ പ്രവേശിക്കണം. കൂരിയാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മണ്ണിൽ പിലാക്കൽ വഴി വലിയോറ, പുത്തനങ്ങാടി, അരീക്കുളം വഴി ഗാന്ധി ദാസ് പടിയിൽ പ്രവേശിക്കണം എന്നും വേങ്ങര ജനമൈത്രി പോലീസ് പോപ്പുലർ ന്യൂസിനോട്   അറിയിച്ചു. വേങ്ങരയിൽ ഇന്ന്  വൈദ്യുതി മുടങ്ങും.. നാളെ വെള്ളി ശ്രീ അമ്മാഞ്ചേരി ഭഗവതി ക്ഷേത്ര ഉൽസവത്തിനോടു ബന്ധിച്ച് വിവിധ ദേശങ്ങളിൽ നിന്നും വരുന്ന കാള വരവിനോടു ബന്ധിച്ച് അത് വഴി

1994- മുതൽ 2000 വരെ വലിയോറ അടക്കാപുര AMUP സ്കൂൾ കലാലയ മുറ്റത്ത് ഒരുമിച്ചു പഠിച്ചു കളിച്ച് ചിരിച്ച് നടന്നവർ 22 വർഷങ്ങൾക്ക് ശേഷം ആ കലാലയ മുറ്റത്ത്‌ വീണ്ടും ഒരുമിച്ചുകൂടുന്നു

1994- മുതൽ 2000 വരെ വലിയോറ അടക്കാപുര എ എം യു പി സ്കൂൾ   കലാലയ മുറ്റത്ത് ഒരുമിച്ചു പഠിച്ചു കളിച്ച് ചിരിച്ച് നടന്നവർ വീണ്ടും 22 വർഷങ്ങൾക്ക് ശേഷം ആ കലാലയ മുറ്റത്ത്‌ വീണ്ടും ഒന്നിക്കുകുകയാണ്. 22 വർഷങ്ങൾക്ക് ശേഷം ഓർമ്മചെപ്പ് എന്ന പേരിൽ  മാർച്ച്‌ 26 ശനിയാഴ്ച ഉച്ചക്ക് 2:30 ന്ന്  അടക്കാപുര സ്കൂളിൽ ആ 4 ക്ലാസിലെ വിദ്യാർത്ഥികൾ   വീണ്ടും ഒരുമിച്ചുകൂടുന്നു  

12 വർഷത്തിന് ശേഷം നാട്ടിൽ പോകാനായി ടിക്കറ്റ് വരെ എടുത്ത് തയ്യാറായ പ്രവാസി നജ്‌റാനിൽ ആത്മഹത്യ ചെയ്തു -

നജ്‌റാൻ:  12 വർഷത്തിന് ശേഷം നാട്ടിൽ പോകാനിരുന്ന തമിഴ്നാട് സ്വദേശിയെ നജ്‌റാനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തമിഴ്നാട് തഞ്ചാവൂർ സ്വദേശി മുരുകേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 25 വർഷമായി സഊദിയിലെ നജ്റാനിൽ ജോലി ചെയ്തുവരികയായിരുന്നു. അവസാനമായി നാട്ടിൽ പോയി വന്നിട്ട് 12 വർഷം കഴിഞ്ഞിരുന്നു  വിസയുടെ കാലാവധി കഴിഞ്ഞിട്ട് 4 വർഷമായിട്ടുണ്ട്. ഇദ്ദേഹത്തെ നാട്ടിലേക്ക് തിരികെ വിടുന്നതിന് വേണ്ടി സുഹൃത്തുക്കൾ സാമൂഹ്യ പ്രവർത്തകനും ഇന്ത്യൻ സോഷ്യൽ ഫോറം നജ്‌റാൻ വെൽഫയർ ഇൻചാർജുമായ ഷെയ്ക്ക് മീരാനെ സമീപിച്ചു. അദ്ദേഹം അധികാരികളെ പലതവണ കണ്ട് മുരുകേശിന്റെ യാത്രക്ക് വേണ്ട രേഖകൾ ശരിയാക്കി കൊടുത്തു. നാട്ടിലേക്ക് പോകാൻ ഫ്ലൈറ്റ് ടിക്കറ്റ് അടക്കം എടുത്ത മുരുകേശിനെ പോകുന്നതിന് തലേ ദിവസം റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടലിലൂടെ മൃതദേഹം നജ്റാനിൽ തന്നെ മറവുചെയ്തു. ഭാര്യ ഇളവരശി, രണ്ടു മക്കൾ: ശ്രീമതി, രൂപശ്രീ.

22 വർഷങ്ങൾക്ക് ശേഷം ആ കലാലയ മുറ്റത്ത്‌ ഒരിക്കൽ കൂടി

1994- മുതൽ 2000 വരെ വലിയോറ അടക്കാപുര എ എം യു പി സ്കൂൾ   കലാലയ മുറ്റത്ത് പഠിച്ചു കളിച്ച് ചിരിച്ച് നടന്നവർ വീണ്ടും 22 വർഷങ്ങൾക്ക് ശേഷം ആ കലാലയ മുറ്റത്ത്‌ വീണ്ടും ഒന്നിക്കുകുകയാണ്.22 വർഷങ്ങൾക്ക് ശേഷം ഓർമ്മചെപ്പ് എന്ന പേരിൽ മാർച്ച്‌ 26 ശനിയാഴ്ച ഉച്ചക്ക് 2:30 ന്ന്  അടക്കാപുര സ്കൂളിൽ  സംഘടിപ്പികുന്നു

ഒറ്റക്കണ്ണ് മാത്രം; അപൂർവ ജനനമായി ആൺ കുഞ്ഞ്

അപൂർവങ്ങളിൽ അപൂർവമായ ഒരു കുഞ്ഞിന്റെ ജനനത്തിന് സാക്ഷ്യം വഹിച്ചിരിക്കുകpയാണ് യെമൻ. കഴിഞ്ഞ ദിവസം യെമനിൽ പിറന്ന ആൺകുഞ്ഞിന് ഒരു കണ്ണ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലോകത്തിൽ വിരളമായി മാത്രം സംഭവിച്ചിട്ടുള്ള പ്രതിഭാസമാണിത്. ഒരു കണ്ണും അതിനായി ഒരു ഒപ്റ്റിക്കൽ നെർവുമായാണ് കുഞ്ഞ് ജനിച്ചത്. യെമനി മാദ്ധ്യമപ്രവർത്തകനായ കരീം സാറായ് ആണ് കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഇക്കാര്യം ലോകത്തെ അറിയിച്ചത്.ഒരാഴ്ച മുമ്പായിരുന്നു മദ്ധ്യയെമനിലെ അൽ ബൈദ ആശുപത്രിയിൽ ഒരു കണ്ണ് മാത്രമായി ആൺ കുഞ്ഞ് ജനിച്ചത്. ഗ്രീക്ക് പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഒറ്റക്കണ്ണെന്ന പ്രതിഭാസത്തെ ഈ സംഭവം ഓർമ്മപ്പെടുത്തിയെന്നും മാദ്ധ്യമ പ്രവർത്തകൻ ചൂണ്ടിക്കാട്ടി.എന്നാൽ കുഞ്ഞ് ജനിച്ച് ഏഴ് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു. കഴിഞ്ഞ അഞ്ച് നൂറ്റാണ്ടുകൾക്കിടെ ഇത്തരത്തിലുള്ള ആറ് സംഭവങ്ങൾ മാത്രമാണ് ഇതിന് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് വിവരം.

വെറും 250മില്ലീ ലിറ്റർ വെള്ളം കൊണ്ട് കാർ വാഷ് ചെയുന്ന ആസ്ട്രേലിയൻ ടെക്‌നോളജിയുമായി Allenz eco Wash

മലപ്പുറം: എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന Allenz eco solutions LLP യുടെ ഉടമസ്ഥതയിലുള്ള Allenz Eco wash  മൊബൈൽ ആപ്പ് വെബ്സൈറ്റ് പ്രകാശനം മലപ്പുറത്ത് വെച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ലോകത്ത് ജല ലഭ്യത കുറഞ്ഞു കൊണ്ടിരിക്കുമ്പോൾ വെറും 250 മില്ലീ ലിറ്റർ വെള്ളം കൊണ്ട് ആസ്ട്രേലിയൻ ടെക്‌നോളജി ഉപയോഗിച്ചാണ് Allenz eco Wash അവരുടെ വാട്ടർ ലെസ്സ് കാർ വാഷ് ജനങ്ങളിലേക്കെത്തിക്കുന്നത്.  മൊബൈൽ ആപ്പിലൂടെ ബുക്കിങ്ങ് സ്വീകരിച്ച് കസ്റ്റമറുടെ സൗകര്യാർത്ഥം അവരുടെ വീടുകളിലും ഓഫിസുകളിലും മറ്റു കസ്റ്റമേഴ്സിന് സൗകര്യ പ്രദമായ സ്ഥലങ്ങളിലും ഇവരുടെ ടെക്നിഷ്യൻസ് എത്തിയാണ് സർവീസ് ചെയ്തു കൊടുക്കുന്നത്.  ഓരോ കാർ കഴുകുമ്പോഴും 150 മുതൽ 250 ലിറ്റർ വരെ വെള്ളം ചിലവാകുമ്പോൾ  Allenz eco wash ഇവരുടെ ടെക്‌നോളജിയിൽ വെറും 250 മില്ലി വെള്ളമുപയോഗിച്ച് കാർ കഴുകുന്ന സമ്പ്രദായം വിദേശങ്ങളിലൊക്കെ വൻ ജനസമ്മതി തന്നെ നേടിയെടുത്തിട്ടുണ്ട്. വേങ്ങര സ്വദേശിയായ മുനീർ ബുഖാരിയുടെ ഉടമസ്ഥതയിലുള്ള  Allenz eco wash എന്ന സ്ഥാപനം ഇവരുടെ ആദ്യ സംരംഭം ഈ മാസം 31ന് ഹൈദരാബാദിൽ ജില്ലാ കളക്ടർ എൽ ശർമൻ ഐ എ എസ്‌ ഉത്‌ഘാടനം

ചാറ്റൽ മഴയിൽ ബ്രേക്ക് ചവിട്ടിയിട്ടും ബസ് കാറിൽ പോയി ഇടിച്ചു ഇന്ന് വേങ്ങരയിൽ സംഭവിച്ചത് video

ചാറ്റൽ മഴയിൽ  ബ്രേക്ക് ചവിട്ടിയിട്ടും ബസ് കാറിൽ പോയി ഇടിച്ചു വേങ്ങരയിൽ  ഇന്ന് വൈകുന്നേരം 5:15ന് വേങ്ങര തായേഅ ങ്ങാടിയിൽ  ചാറ്റൽ മഴ പെയ്തപ്പോൾ  ബസ് ബ്രേക്ക് ചവിട്ടിയിട്ടും നിരങ്ങി പോയി കാറിടിച്ചു  ആളുകൾക്ക് പരിക്കില്ല  എന്നാണ് അറിയാൻ കഴിഞ്ഞത്

ബൈക്കിടിച്ച് നടുറോഡിലേക്ക്, സൈക്കിളില്‍ ബസ് കയറിയിറങ്ങി; പോറലുപോലുമില്ലാതെ കുട്ടിയുടെ രക്ഷപ്പെടല്‍

അപകടത്തിൻറെ വീഡിയോയിൽനിന്നുള്ള ദൃശ്യം കണ്ണൂര്‍: തലനാരിഴയ്ക്കാണ് പലപ്പോഴും റോഡപകടങ്ങളില്‍നിന്ന് പലരും രക്ഷപ്പെടുന്നത്. വലിയ ദുരന്തത്തിന്റെ വായില്‍നിന്ന് തലനാരിഴയ്ക്കുള്ള രക്ഷപ്പെടലിന്റെ ഒരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത് ചൊറുക്കളയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ അരികില്‍നിന്ന് സൈക്കിളില്‍ അതിവേഗത്തിലെത്തിയ കുട്ടി, വാഹനങ്ങള്‍ക്കടിയില്‍പ്പെടാതെ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് പുറത്തുവന്നിരിക്കുന്ന ദൃശ്യത്തിലുള്ളത്. ആദ്യം ബൈക്കില്‍ ഇടിച്ചതിനു ശേഷം കുട്ടിയും സൈക്കിളും റോഡിലേക്ക് തെറിച്ചുവീഴുന്നു. തുടര്‍ന്ന് പിറകേ വന്ന കെഎസ്ആര്‍ടിസി ബസ് സൈക്കിളിനു മുകളിലൂടെ കയറിയിറങ്ങുന്നു. എന്നാല്‍ കുട്ടി അത്ഭുതകരമായി ഒരു പോറല്‍ പോലുമേല്‍ക്കാതെ റോഡിന്റെ മറുവശത്തേക്ക് തെന്നിനീങ്ങുന്നു.. ആരുടെയും ശ്വാസംനിലപ്പിക്കുന്ന കാഴ്ചയാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്.

വാട്ട്‌സ്ആപ്പിൽ ഇക്കാര്യങ്ങൾ ചെയ്യുന്നുണ്ടോ? നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ സാധ്യത

ഇന്ന് രാജ്യത്ത് ഏറെ പ്രചാരത്തിലുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ്. സന്ദേശ കൈമാറ്റത്തിനും വീഡിയോ കോളിനും എല്ലാമായി ഇന്ന് നമ്മളിൽ അധികപേരും ഉപയോഗിക്കുന്നത് വാട്ട്‌സ്ആപ്പ് തന്നെയാണ്. പക്ഷെ കമ്പനി ചില ഉപയോക്താക്കളുടെ വാട്ട്‌സ്ആപ്പ് നിരോധിക്കാറുണ്ട്. എന്തൊക്കെ സാഹചര്യത്തിലാണ് കമ്പനി അക്കൗണ്ടുകൾ നിരോധിക്കുന്നത്. ഇതിനുമുമ്പും കമ്പനി വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചത് വാർത്തകളിൽ നമ്മൾ കണ്ടിട്ടുണ്ട്. ഓരോ മാസവും ഇതുപോലെയുള്ള നിരവധി അക്കൗണ്ടുകൾ നിരോധിക്കുന്നുമുണ്ട്. പുതിയ ഇന്ത്യന്‍ ഐടി നിയമം അനുസരിക്കാനായി കമ്പനി ഇപ്പോള്‍ എല്ലാ മാസത്തെയും കണക്കുകള്‍ പുറത്തുവിടുന്നുണ്ട്.ഏതൊക്കെ സാഹചര്യത്തിലാണ് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നിരോധിക്കുന്നത്:-വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽ വലിയൊരു പങ്ക് സോഷ്യൽ മീഡിയയ്ക്കുണ്ട്. അതിൽ തന്നെ മുന്നിലാണ് വാട്ട്‌സ്ആപ്പ് എന്നുവേണം പറയാൻ. നിങ്ങൾ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ താത്പര്യമുള്ള ആളാണെന്നു കണ്ടെത്തിയാൽ നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് നിരോധിക്കും. വാട്ട്‌സ്ആപ്പിന്റെ ഉടമ മെറ്റാ കമ്പനിയുടെ പുതിയ നയത്തിന്റെ ഭാഗമ

മജീഷ്യന്‍മാര്‍ ആളുകളെ ചതിച്ചിരിന്നത് ഇങ്ങനെയായിരുന്നു.

  നമ്മളിൽ പലരും മാജിക്കുകൾ കാണുവാൻ ഇഷ്ടപ്പെടുന്നവരാണ്. മാജിക്കിന്റെ ചില പിന്നാമ്പുറ കാഴ്ചകളെപ്പറ്റി നമ്മൾ ചിന്തിക്കാറില്ലെന്നതാണ് സത്യം. പല തരത്തിലുള്ള ട്രിക്കുകളിലൂടെയാണ് ഒരു മജീഷ്യൻ നമുക്ക് മുൻപിലേക്ക് മായാജാലങ്ങളോരുക്കുന്നത്. വ്യത്യസ്തങ്ങളായ പല കാര്യങ്ങളും അതിലുണ്ടാവും. അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ആളുകളെ പലപ്പോഴും അതിശയിപ്പിച്ച ചില മാജിക്കുകൾ നമ്മൾ കാണാറുണ്ട്. സാഹസികമായ ചില പ്രകടനങ്ങളും അതിലുണ്ടാകാറുണ്ട്. ഒരു വലിയ പെട്ടിക്കുള്ളിലേക്ക് കയറി ഇരിക്കുകയും അതിനുശേഷം കൈയ്യും തലയും ലോക്ക് ചെയ്യുകയുമാണ് അയാൾ ചെയ്യുന്നത്. അതു കഴിഞ്ഞ അയാൾക്ക് മുകളിലേക്ക് കുറേ മണൽ വീഴുന്ന കാഴ്ച നമ്മൾ കാണുന്നു. ഈയൊരു കാഴ്ച കാണുകയാണെങ്കിൽ സ്വാഭാവികമായും നമ്മൾ ഭയന്നുപോകും എന്നുള്ളത് ഉറപ്പാണ്. കാരണം അത്രത്തോളം മണൽ ഒരാളുടെ ശരീരത്തിൽ വീഴുകയാണെങ്കിൽ എങ്ങനെയാണ് അയാൾ തിരികെ എഴുന്നേറ്റ് വരിക. എന്നാൽ പിന്നീട് യാതൊരു കുഴപ്പവും സംഭവിക്കാതെ അദ്ദേഹം എഴുന്നേറ്റുവരുന്നത് കാണാം. ഇതിൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇവരുടെ കൈകളിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഇവർ എപ്പോഴും മാജിക്കുകൾ

ലോറിയും ബസും കൂട്ടിയിടിച്ചു : ബസ് മറിഞ്ഞു : ഒരാൾ മരണപ്പെട്ടു

കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ചു; ബസ് നടുറോഡിൽ മറിഞ്ഞു; ഒരു മരണം; നിരവധി പേർക്ക് പരിക്ക്..! കൊണ്ടോട്ടി ബൈപാസ് റോഡിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞു.  ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ച സ്‌ത്രീ മരിച്ചതായി വിവരം. ഇരുപതോളം യാത്രക്കാർക്ക് പരിക്ക്. കാളികാവ് - മഞ്ചേരി - കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. മരണപ്പെട്ടത് മൊറയൂരിൽ നിന്ന് ബസ് കയറിയ വിജി എന്ന യുവതി ആണെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. ബൈപാസ് റോഡിൽ മെഹന്ദി ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്. ഓടിയെത്തിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരും യാത്രക്കാരും സമീപത്തെ  കച്ചവടക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയവരെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് വൈദ്യുതി തൂൺ തകർന്നു. ലൈൻ പൊട്ടി വീണതിനാൽ ആദ്യസമയങ്ങളിൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. ഗതാഗതവും തടസപ്പെട്ടു. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

റേഷൻ കാർഡ് സേവനങ്ങൾ ഓൺലൈനിലൂടെ

ഷെയർ ചെയ്തു വെക്കു എന്നെങ്കിലും ഉപകാരപ്പെടും ലിങ്ക് : https://bit.ly/3xwyb66 👉പേരിലെ തെറ്റ് തിരുത്തൽ : https://bit.ly/3xwyb66 👉ആളെ നീക്കം ചെയ്യല്‍ : https://bit.ly/3xwyb66 👉ആളെ ചേര്‍ക്കൽ : https://bit.ly/3xwyb66 👉പ്രവാസി എന്നത് മാറ്റൽ : https://bit.ly/3xwyb66 👉മൊബൈല്‍ നമ്പര്‍ മാറ്റൽ : https://bit.ly/3xwyb66 👉കാര്‍ഡിലെ ഉടമയെ മാറ്റൽ : https://bit.ly/3xwyb66 👉റേഷന്‍ - ആധാര്‍ ലിങ്കിംഗ് : https://bit.ly/3xwyb66 👉ജനന തിയ്യതി തിരുത്തല്‍ : https://bit.ly/3xwyb66 👉റേഷൻ കാർഡ് ആപ്പ് : https://bit.ly/37sCx3L ========================= ✅ആധാർ കാർഡ് സർവീസ് 👉അഡ്രസ് ചേഞ്ച് ചെയ്യാൻ : https://bit.ly/2UC4TG1 👉പേര് ചേഞ്ച് ചെയ്യാൻ : https://bit.ly/2UC4TG1 👉ആധാർ കാർഡിലെ തെറ്റ് തിരുത്താൻ : https://bit.ly/2UC4TG1 👉PVC കാർഡ് ആക്കാൻ : https://bit.ly/3eSSLHu 👉ആധാർ കാർഡ് റേഷൻ കാർഡ് ലിങ്ക് ചെയ്യാൻ : http://bit.ly/347rZ6O 👉ആധാർ കാർഡ് ഡൌൺലോഡ് ചെയ്യാൻ : https://bit.ly/2Wi34yp 👉ആധാർ കാർഡ് നഷ്ടപ്പെട്ടാൽ : https://bit.ly/3eT7FNO

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം l 1445 l ദുൽഖഅദ് 08 ➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത

നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്നു താഴ്ചയിലേക്ക്. video കാണാം

കാരക്കുന്ന് 34: നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർമിച്ച അതിർ കുറ്റി തെറിപ്പിച്ചു തൊട്ടടുത്ത വീട് ന് മുകളിലൂടെ പറന്നു തൊട്ടടുത്ത വയലിലേക്ക് മറിയുകയായിരുന്നു. എടവണ്ണ ഭാഗത്ത് നിന്നും വന്ന കാർ  34 സലഫി മസ്ജിദിനു സമീപം  രാവിലെ 9 മണിക്കാണ് അപകടം. അപകടത്തിൽ ഡ്രൈവർ മമ്പാട് സ്വദേശി  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. VIDEO 👇