ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വെസ്റ്റ് നീൽ പനി: ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ ആർ രേണുക

VVC വലിയോറയുടെ കളിക്കാരൻ നാജി അഹമ്മദിന്ന് നാഷണൽ ലവൽ കളിക്കാൻ സെലക്ഷൻ ലഭിച്ചു

VVC വലിയോറയുടെ കളിക്കാരൻ നാജി അഹമ്മദിന്ന് അണ്ടർ 19 ജൂനിയർ വോളിബോൾ ടീമിന്റെ ഓൾ ഇന്ത്യ സായിയുടെ ടീമിൽ  നാഷണൽ  ലവൽ കളിക്കാനുള്ള സെലക്ഷൻ   ലഭിച്ചു.  VVC വലിയോറയുടെ  അഭിമാന താരം  നാജി അഹമ്മദിന് വലിയോറ കാരുടെയും VVC   വലിയോറയുടെ  അംഗങ്ങളുടെയും  ഒരായിരം അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ

വോയ്‌സ് മെസേജ് അയക്കും മുമ്പ് കേൾക്കാം പുതിയ ഫീച്ചർ ലഭിക്കാൻ Read more

വോയ്‌സ് മെസേജ് ഇനി കൈവിട്ട് പോവില്ല, അയക്കും മുമ്പ് കേൾക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ് ലോകമെമ്പാടുമുള്ള വാട്സ്ആപ്പ് ഉപയോക്താക്കൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ശബ്‌ദ സന്ദേശങ്ങൾ. പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വ്യക്തമായി പറയാൻ ഇത് സഹായിക്കും. ശബ്‌ദ സന്ദേശങ്ങൾ അയക്കുന്നതിനു മുൻപ് കേട്ടു നോക്കാൻ കഴിയുന്ന 'വോയ്സ് മെസേജ് പ്രിവ്യൂ' ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. അയക്കുന്നതിനു മുൻപ് നിങ്ങളുടെ സന്ദേശം ഒന്നൂടെ കേട്ട് അയക്കണമോ വേണ്ടയോയെന്ന് ഉറപ്പിക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. കഴിഞ്ഞ ദിവസം അറിയാത്ത ആളുകൾക്ക് ഓൺലൈൻ സ്റ്റാറ്റസോ ലാസ്റ്റ് സീനോ കാണാൻ കഴിയാത്ത പുതിയ സ്വകാര്യതാ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ വോയ്‌സ് മെസ്സേജ് പ്രിവ്യൂ ഫീച്ചറും അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സ്വകാര്യതാ ഫീച്ചർ വന്നതോടെ ഒളിഞ്ഞിരുന്ന് വീക്ഷിക്കുന്നവരെക്കുറിച്ച് ആകുലപ്പെടാതെ ചാറ്റ് ചെയ്യാം, സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാം. ഉപയോക്താക്കൾക്ക് അവരുടെ അവസാനമായി കണ്ടതും ഓൺലൈൻ പ്രവർത്തനങ്ങളും എല്ലാവരിൽ നിന്നും അല്ലെങ്കിൽ കോൺടാക്റ്റ് ലിസ്റ്റി

VVC ക്ക് വേണ്ടി കളിച്ച് വിജയികളായ വനിതാ ടീമിനെ VVC യുടെ സെക്രട്ടറി ചെള്ളി ബാവ വടകരയിൽ പോയി VVC ക്ലബ്ബിന്റെ ഉപഹാരവും അനുമോദനവും സ്വീകരണവും നൽകി

കഴിഞ്ഞ ദിവസം അരിയല്ലൂരിൽ വെച്ച് മലപ്പുറം ജില്ലാ അസോസിയേഷൻ  കമ്മിറ്റി നടത്തിയ മലപ്പുറം ജില്ല  സബ്ജൂനിയർ വോളിബോൾ  ജമ്പ്യാൻഷിപ്പിൽ  പെൺകുട്ടികളുടെ വിഭാഗത്തിൽ VVC വലിയോറക്ക് വേണ്ടി   വടകരയിൽ നിന്നും വന്ന് വി വി സി വലിയോറക്ക് വേണ്ടി കളിച്ച് ഒന്നാം സ്ഥാനം നേടിക്കൊടുcത്ത കളികാർക്ക്  VVC യുടെ സെക്രട്ടറി ചെള്ളി ബാവ  വടകരയിൽ പോയി VVC ക്ലബ്ബിന്റെ  ഉപഹാരവും അനുമോദനവും സ്വീകരണവും നൽകി.

വരയാടിന് വളർത്താടിൽ കുട്ടി പിറന്നു!

വരയാടിന് വളർത്താടിൽ കുട്ടി പിറന്നു! മറയൂർ • വംശനാശ ഭീഷണി നേരിടുന്നതും സംരക്ഷിത ഇന വുമായ വരയാടിന് വളർത്താ ടിൽ കുട്ടി പിറന്ന അപൂർവ കാഴ്ച മറയൂരിൽ. ചിന്നാർ വന്യജീവി സങ്കേതത്തിന്റെ ഭാ ഗമായ പാളപ്പെട്ടി മലപ്പുലയ ഊരിലെ വനാതിർത്തിയിലു ള്ള ഗോപാലകൃഷ്ണന്റെ വീ ട്ടിലെ ആടുകൾക്കൊപ്പം വര യാടും ജീവിക്കുന്നത്. ഇരവികുളം നാഷനൽ പാർ ക്കിലും ചിന്നാർ വന്യജീവി സങ്കേതത്തിലെ ഒലിക്കുടിയി ലും മാങ്ങാപ്പാറയിലും മാത്രമാ ണ് വരയാടുകൾ ഉണ്ടായിരു ന്നത്. ഇതിൽ മാങ്ങാപ്പാറയിൽ നിന്നുമാണ് പാളപ്പെട്ടികുടിക്കു സമീപം വരയാടുകൾ എത്തി യത്. രണ്ട് വരയാടുകളാണ് വളർത്താടുകൾക്കൊപ്പം ചേർ ന്നത്. ഗോപാലകൃഷ്ണന്റെ ആട്ടിൻപറ്റത്തിന്റെ ഒപ്പം ചേർ ന്ന ആൺ വരയാടിന്റേതാണ് കുട്ടി. ആട്ടിൻ കുട്ടി പിറന്നതി നു ശേഷം വനത്തിൽ നിന്നെ ത്തിയ രയാട് വനത്തിലേക്ക് മടങ്ങാ ആട്ടിൻകൂടിനു സമീപം തന്നെ കഴിയുകയാണ്. ഇത്തരത്തിലുള്ള അനുഭവം അപൂർവമാണന്ന് ആദിവാസി കൾ പറയുന്നു.

ഹാക്കിങ്ങ് ഭീഷണി; ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ മുന്നറിയിപ്പ്

ഹാക്കിങ്ങ് ഭീഷണി; ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ മുന്നറിയിപ്പ് ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ തങ്ങളുടെ ഗൂഗിള്‍ ക്രോം ബ്രൗസര്‍  അപ്‌ഡേറ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്. കേന്ദ്ര ഐടി വകുപ്പിന്റെ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടിഇന്‍) ആണ് മുന്നറിയിപ്പ് നല്‍കിയത്. ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഒട്ടേറെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.  നിലവില്‍  ക്രോമിലെ ചില പിഴവുകള്‍ മൂലം മാല്‍വെയര്‍, ഹാക്കിങ്ങ് ഭീഷണികള്‍ ഉണ്ടാവുമെന്നാണ് അറിയിപ്പ്. ഈ പ്രശ്‌നങ്ങള്‍ കാരണം അകലെയിരുന്നുകൊണ്ടുതന്നെ നിശ്ചിത സിസ്റ്റത്തില്‍ നുഴഞ്ഞുകയറി അക്രമികള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി മാല്‍വെയറുകള്‍ നിക്ഷേപിക്കാനാകും. ഈ സാഹചര്യത്തിലാണ് ഗൂഗിള്‍ പുതിയ അപ്‌ഡേറ്റ് ഇറക്കിയത്.  നിലവിലെ സുരക്ഷാപിഴവുകള്‍ മുതലെടുത്ത് സിസ്റ്റത്തില്‍ അനിയന്ത്രിതമായ കോഡ് എക്‌സിക്യൂട്ട് ചെയ്യാനും, ചൂഷണം ചെയ്യാന്‍ കഴിയും. ആക്രമണകാരികള്‍ക്ക് വ്യക്തിഗത വിശദാംശങ്ങളിലേക്ക് ആക്‌സസ് നേടാനും ടാര്‍ഗെറ്റുചെയ്തിരിക്കുന്ന കമ്പ്യൂട്ടറില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്

വയനാട്ടിൽ വീണ്ടും കടുവയിറങ്ങി

വയനാട്ടിൽ വീണ്ടും കടുവയിറങ്ങി ആടിനെ ആക്രമിച്ചു. മേഖലയിൽ നിരോധനാജ്ഞ തുടരുന്നു വയനാട്: കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി. പടമല സ്വദേശി സുനിയുടെ ആടിനെ ആക്രമിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. ഇതോടെ കടുവ കൊന്ന വളർത്തുമൃഗങ്ങളുടെ എണ്ണം 15 ആയി. മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിൽ അഞ്ച് ദിവസമായി നിരോധനാജ്ഞ തുടരുകയാണ്. മേഖലയിൽ കൂടുതൽ വനപാലകരെ വിന്യസിക്കാനാണ് തീരുമാനം. വനം വകുപ്പും പൊലിസും സജീവമായി പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞദിവസമാണ് കുറക്കൻമൂല പുതുച്ചിറയിൽ ജോൺസന്റ ആടിനെയും തേങ്കുഴി ജിൻസന്റെ പശുവിനെയും കടുവ ആക്രമിച്ചത്. ഇതോടെ പയ്യമ്പള്ളി കുറുക്കൻമൂല, പടമല പ്രദേശങ്ങളിലെ ജനങ്ങൾ പരിഭ്രാന്തിയിലായി. ഇതിനിടെ കടുവാ വിഷയത്തിൽ ജനങ്ങളുടെ ഭീതി അകറ്റാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ആശ്യപ്പെട്ടത്തിന് പിന്നാലെ സബ് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചേർന്നിരുന്നു.

പെൺകുട്ടികളുടെ സബ്ജൂനിയർ വോളിബോളിൽ VVC വലിയോറ ചാമ്പ്യന്മാരായി

ഇന്ന് അരിയല്ലൂരിൽ വെച്ച് നടന്ന മലപ്പുറം ജില്ല  സബ്ജൂനിയർ വോളിബോൾ  ജമ്പ്യാൻഷിപ്പിൽ  പെൺകുട്ടികളുടെ വിഭാഗത്തിൽ VVC വലിയോറ  ചാമ്പ്യന്മാരായി

കൊച്ചി ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 19 ടീമിൽ സെലെക്ഷൻ നേടിയ ഈ അപ്പുവിന്റെ ജീവിതകഥ നിങ്ങളറിയണം

അപ്പു ജനിക്കുന്നത് തൃശൂർ വിയ്യൂർ ജയിലിലാണ്. അവൻ ഒരു തെറ്റും ചെയ്തിട്ടല്ല.. തെറ്റ് ചെയ്ത് ജയിലിൽ എത്തിയത് അവന്റെ അമ്മ ആയിരുന്നു. അവൻ വളർന്നതും അമ്മക്കൊപ്പം ആ ജയിലിൽ തന്നെ ആയിരുന്നു. അഞ്ചു വയസ്സ് ആയപ്പോൾ അവനെ നിയമപ്രകാരം ജ്യൂവനയിൽ ഹോമിലേക്ക് മാറ്റി. അവിടെ  യുള്ള കുട്ടികൾക്ക് ഒപ്പം അവൻ കളിച്ചു വളർന്നു. അതിനിടയിൽ ജയിലിൽ നിന്ന് ഇറങ്ങിയ അവന്റെ അമ്മ അവനെ കാണാൻ പോലും നിൽക്കാതെ എവിടേക്കോ പോയി. അധികാരികൾ പല തവണ അവരെ കോൺടാക്ട് ചെയ്യാൻ ശ്രെമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു തെറ്റും ചെയ്യാതെ ഭൂമിയിലേക്ക് വന്ന അവൻ ജനിച്ചത് ജയിലിലും വളർന്നത് ജ്യൂവനയിൽ ഹോമിലും. പരിമിതമായ സൗകര്യങ്ങളിൽ വളർന്ന അവൻ ഇന്ന് കൊച്ചി ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 19 ടീമിൽ സെലെക്ഷൻ നേടിയിരിക്കുന്നു.. നമ്മൾ അല്ലാതെ അവനെ അഭിനന്ദിക്കാൻ ആരാണ് ഉള്ളത്..❤ അപ്പുവിന് നമ്മുക്ക് അഭിനന്ദനങ്ങൾ അർപ്പിക്കാം ഒപ്പം ഷെയർ ചെയ്ത് അവന്റ നേട്ടം എല്ലാവരിലേക്കും എത്തിക്കാം.❤❤🌹 (Coppy )

പോലീസിന്റെ ഏറ്റവും പുതിയ അറിയിപ്പ്. "വ്യാജ സന്ദേശങ്ങളും വിഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപെടുന്നവർ സൈബർ പോലീസ് ടീമിന്റെ നിരീക്ഷണത്തിലാണ്"

സമൂഹത്തിൽ വർഗ്ഗീയ രാഷ്ട്രീയ വിദ്വേഷവും മതസ്പർദ്ധയും പരത്തി, വിഭാഗീയതയും പരിഭ്രാന്തിയും സൃഷ്ടിച്ച് അതുവഴി സാമുദായിക ധ്രുവീകരണം നടത്തുക എന്ന ഉദ്ദേശത്തോടെ വ്യാജ സന്ദേശങ്ങളും വിഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണം നടത്തുന്നവർ സൈബർ പോലീസ് ടീമിന്റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു 

21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യക്ക്

21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യക്ക്. 21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യക്ക്.   21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യക്ക്. 21 വർഷത്തിനുശേഷം ഇസ്രായേലിലെ എയ്ലാറ്റിൽ നടന്ന 70-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ  ഇന്ത്യയെ പ്രതിനിധീകരിച്ച് പഞ്ചാബിൽ നിന്നുള്ള 21-കാരിയായ ഹർനാസ് സന്ധുവിന് കിരീടനേട്ടം. അഭിനന്ദനങ്ങൾ 🌹🌹🌹

പെട്രോളും ഡീസലും ഇനി പ്ലാസ്റ്റിക് കുപ്പികളില്‍ കൊടുക്കരുതെന്ന് ഉത്തരവ് read more

  സം​സ്ഥാ​ന​ത്തെ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍​നിന്നു പെ​ട്രോ​ളും ഡീ​സ​ലും ഇ​നി പ്ലാ​സ്റ്റി​ക്, പെ​റ്റ് ബോ​ട്ടി​ലു​ക​ളി​ല്‍ കൊടുക്കരുതെന്ന് ഉത്തരവ്. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ല്‍ പ​ക​ര്‍​ന്നു​ള്ള ഇ​വ​യു​ടെ ചി​ല്ല​റ വി​ല്പ​ന ക​ര്‍​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്ന് എ​ക്സ്പ്ലോ​സീ​വ്സ് ഡെ​പ്യൂ​ട്ടി ചീ​ഫ് ക​ണ്‍​ട്രോ​ള​റാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഐ​ഒ​സി, ബി​പി​സി​എ​ല്‍, എ​ച്ച്പി​സി​എ​ല്‍, റി​ല​യ​ന്‍​സ് എ​ന്നീ ക​മ്പ​നി​ക​ള്‍​ക്കാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. പ​മ്പു​ക​ളി​ല്‍​നിന്നു പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍ കു​പ്പി​ക​ളി​ല്‍ വാ​ങ്ങി പൊ​തു​യാ​ത്രാ വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​കു​ന്ന പ്ര​വ​ണ​ത​യു​മു​ണ്ട്. ഇ​തു സ​മൂ​ഹ​സു​ര​ക്ഷ​യ്ക്കു​ത​ന്നെ വ​ലി​യ ഭീ​ഷ​ണി​യാ​ണ്. ഫോം 14 ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ലൈ​സ​ന്‍​സി​ല്‍ ഇ​ത്ത​രം പാ​ത്ര​ങ്ങ​ളി​ല്‍ പെ​ട്രോ​ളും ഡീ​സ​ലും പ​ക​ര്‍​ന്നു ന​ല്‍​ക​രു​തെ​ന്നു ക​ര്‍​ശ​ന നി​ബ​ന്ധ​ന​യു​ള്ള​താ​ണ്.1998 ഒ​ക്‌​ടോ​ബ​ര്‍ 11ന് ​പാ​ലാ​യ്ക്ക​ടു​ത്തു​ള്ള ഐ​ക്കൊ​മ്പി​ല്‍ ന​ട​ന്ന ബ​സ് അ​പ​ക​ട​ത്തി​ല്‍ 2

ഇന്നലെ കാണപ്പെട്ട അപ്പൂർവ കാഴ്ച്ച Read more

അർജന്റീനയിലെ കോർഡോബയിൽ ഇന്നലെ കാണപ്പെട്ട mammatus clouds അഥവാ അകിടു മേഘങ്ങൾ . സാധാരണ ഗതിയിൽ ഇവ അപകടകാരികൾ അല്ല. എന്നാൽ സമീപ പ്രദേശത്ത് ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യത ഇവയുടെ സാന്നിധ്യം മുന്നറിയിപ് നൽകുന്നു. Sinking air ആണ് ഇവയുടെ രൂപപ്പെടലിന് കാരണം. അപൂർവമായി ആണ് ഇവ രൂപപ്പെടാറുള്ളത്. നമ്മുടെ നാട്ടിൽ ഇടിമിന്നൽ മഴക്ക് കാരണമാകുന്ന ക്യുമിലോ നിംബസ് മേഘങ്ങളിലെ ടർബുലൻസും ഇവയുടെ രൂപീകരണത്തിന് കാരണമാകുന്നു. ക്രെഡിറ്റ്‌ :metbeat whether 

ജനസാഗരം ഈ കെട്ടുറപ്പാണ് വലിയ ഉറപ്പ്: സാദിഖലി തങ്ങൾ

ജനസാഗരം;ഈ കെട്ടുറപ്പാണ് വലിയ ഉറപ്പ്: സാദിഖലി തങ്ങൾ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വഖഫ് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്തു കോഴിക്കോട്: ഇരമ്പിയാർക്കുന്ന ജനസാഗരത്തെ സാക്ഷിയാക്കി മുസ്ലിംലീഗ് വഖഫ് സംരക്ഷണ റാലി. നാടിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള ജനലക്ഷങ്ങൾ ഒഴുകിയെത്തിയതോടെ കോഴിക്കോട് നഗരം വീർപ്പുമുട്ടി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വഖഫ് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്തു. സമരവുമായി മുസ്ലിംലീഗ് മുന്നോട്ട് പോകുമെന്നും സർക്കാരിന് നയം തിരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സൗഹാർദ്ദവും സമുദായ ഐക്യവും മുസ്ലിംലീഗിന്റെ ലക്ഷ്യങ്ങളാണ്. സമുദായത്തെ ഭിന്നിപ്പിക്കാനുള്ള സർക്കാറിന്റെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞാണ് മുസ്ലിംലീഗ് സടകുടഞ്ഞെഴുന്നേറ്റത്. ഹൃദയത്തിൽ കൈ ചേർത്ത് പറയണം, സമുദായത്തിന്റെ ഏറ്റവും വലിയ ഉറപ്പ് എന്ന് പറയുന്നത് സമുദായത്തിന്റെ ഈ കെട്ടുറപ്പ് തന്നെയാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

കര്‍ഷക സമരം വിജയം; കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും ‍ രേഖാമൂലം അംഗീകരിച്ചു സമരം അവസാനിപ്പിച്ചു

കര്‍ഷക സമരം വിജയം; കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും ‍ രേഖാമൂലം അംഗീകരിച്ചു വിവാദ ബില്ലുകള്‍ പിന്‍ വലിക്കണമെന്നു തുടങ്ങി കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദസര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ രേഖാ മൂലം ഉറപ്പ് നല്‍കി. ഇതേതുടര്‍ന്ന് സിംഘു അതിര്‍ത്തിയിലെ ടെന്റുകള്‍ കര്‍ഷകര്‍ പൊളിച്ച് നീക്കാന്‍ ആരംഭിച്ചു. ദില്ലി അതിര്‍ത്തികളിലെ സമരം അവസാനിപ്പിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. ഒരു വര്‍ഷത്തിലേറെ നീണ്ട പോരാട്ടമാണ് ഇതോടെ അവസാനിക്കുന്നത്. ആവശ്യങ്ങള്‍ പാലിക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ ഉടന്‍ സമരം അവസാനിപ്പിക്കാനായിരുന്നു കര്‍ഷക സംഘടനകളുടെ തീരുമാനം

കൂടുതൽ വാർത്തകൾ

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്