ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പോലീസിന്റെ ഏറ്റവും പുതിയ അറിയിപ്പ്. "വ്യാജ സന്ദേശങ്ങളും വിഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപെടുന്നവർ സൈബർ പോലീസ് ടീമിന്റെ നിരീക്ഷണത്തിലാണ്"

സമൂഹത്തിൽ വർഗ്ഗീയ രാഷ്ട്രീയ വിദ്വേഷവും മതസ്പർദ്ധയും പരത്തി, വിഭാഗീയതയും പരിഭ്രാന്തിയും സൃഷ്ടിച്ച് അതുവഴി സാമുദായിക ധ്രുവീകരണം നടത്തുക എന്ന ഉദ്ദേശത്തോടെ വ്യാജ സന്ദേശങ്ങളും വിഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണം നടത്തുന്നവർ സൈബർ പോലീസ് ടീമിന്റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു 

21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യക്ക്

21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യക്ക്. 21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യക്ക്.   21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യക്ക്. 21 വർഷത്തിനുശേഷം ഇസ്രായേലിലെ എയ്ലാറ്റിൽ നടന്ന 70-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ  ഇന്ത്യയെ പ്രതിനിധീകരിച്ച് പഞ്ചാബിൽ നിന്നുള്ള 21-കാരിയായ ഹർനാസ് സന്ധുവിന് കിരീടനേട്ടം. അഭിനന്ദനങ്ങൾ 🌹🌹🌹

പെട്രോളും ഡീസലും ഇനി പ്ലാസ്റ്റിക് കുപ്പികളില്‍ കൊടുക്കരുതെന്ന് ഉത്തരവ് read more

  സം​സ്ഥാ​ന​ത്തെ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍​നിന്നു പെ​ട്രോ​ളും ഡീ​സ​ലും ഇ​നി പ്ലാ​സ്റ്റി​ക്, പെ​റ്റ് ബോ​ട്ടി​ലു​ക​ളി​ല്‍ കൊടുക്കരുതെന്ന് ഉത്തരവ്. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ല്‍ പ​ക​ര്‍​ന്നു​ള്ള ഇ​വ​യു​ടെ ചി​ല്ല​റ വി​ല്പ​ന ക​ര്‍​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്ന് എ​ക്സ്പ്ലോ​സീ​വ്സ് ഡെ​പ്യൂ​ട്ടി ചീ​ഫ് ക​ണ്‍​ട്രോ​ള​റാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഐ​ഒ​സി, ബി​പി​സി​എ​ല്‍, എ​ച്ച്പി​സി​എ​ല്‍, റി​ല​യ​ന്‍​സ് എ​ന്നീ ക​മ്പ​നി​ക​ള്‍​ക്കാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. പ​മ്പു​ക​ളി​ല്‍​നിന്നു പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍ കു​പ്പി​ക​ളി​ല്‍ വാ​ങ്ങി പൊ​തു​യാ​ത്രാ വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​കു​ന്ന പ്ര​വ​ണ​ത​യു​മു​ണ്ട്. ഇ​തു സ​മൂ​ഹ​സു​ര​ക്ഷ​യ്ക്കു​ത​ന്നെ വ​ലി​യ ഭീ​ഷ​ണി​യാ​ണ്. ഫോം 14 ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ലൈ​സ​ന്‍​സി​ല്‍ ഇ​ത്ത​രം പാ​ത്ര​ങ്ങ​ളി​ല്‍ പെ​ട്രോ​ളും ഡീ​സ​ലും പ​ക​ര്‍​ന്നു ന​ല്‍​ക​രു​തെ​ന്നു ക​ര്‍​ശ​ന നി​ബ​ന്ധ​ന​യു​ള്ള​താ​ണ്.1998 ഒ​ക്‌​ടോ​ബ​ര്‍ 11ന് ​പാ​ലാ​യ്ക്ക​ടു​ത്തു​ള്ള ഐ​ക്കൊ​മ്പി​ല്‍ ന​ട​ന്ന ബ​സ് അ​പ​ക​ട​ത്തി​ല്‍ 2

ഇന്നലെ കാണപ്പെട്ട അപ്പൂർവ കാഴ്ച്ച Read more

അർജന്റീനയിലെ കോർഡോബയിൽ ഇന്നലെ കാണപ്പെട്ട mammatus clouds അഥവാ അകിടു മേഘങ്ങൾ . സാധാരണ ഗതിയിൽ ഇവ അപകടകാരികൾ അല്ല. എന്നാൽ സമീപ പ്രദേശത്ത് ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യത ഇവയുടെ സാന്നിധ്യം മുന്നറിയിപ് നൽകുന്നു. Sinking air ആണ് ഇവയുടെ രൂപപ്പെടലിന് കാരണം. അപൂർവമായി ആണ് ഇവ രൂപപ്പെടാറുള്ളത്. നമ്മുടെ നാട്ടിൽ ഇടിമിന്നൽ മഴക്ക് കാരണമാകുന്ന ക്യുമിലോ നിംബസ് മേഘങ്ങളിലെ ടർബുലൻസും ഇവയുടെ രൂപീകരണത്തിന് കാരണമാകുന്നു. ക്രെഡിറ്റ്‌ :metbeat whether 

ജനസാഗരം ഈ കെട്ടുറപ്പാണ് വലിയ ഉറപ്പ്: സാദിഖലി തങ്ങൾ

ജനസാഗരം;ഈ കെട്ടുറപ്പാണ് വലിയ ഉറപ്പ്: സാദിഖലി തങ്ങൾ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വഖഫ് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്തു കോഴിക്കോട്: ഇരമ്പിയാർക്കുന്ന ജനസാഗരത്തെ സാക്ഷിയാക്കി മുസ്ലിംലീഗ് വഖഫ് സംരക്ഷണ റാലി. നാടിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള ജനലക്ഷങ്ങൾ ഒഴുകിയെത്തിയതോടെ കോഴിക്കോട് നഗരം വീർപ്പുമുട്ടി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വഖഫ് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്തു. സമരവുമായി മുസ്ലിംലീഗ് മുന്നോട്ട് പോകുമെന്നും സർക്കാരിന് നയം തിരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സൗഹാർദ്ദവും സമുദായ ഐക്യവും മുസ്ലിംലീഗിന്റെ ലക്ഷ്യങ്ങളാണ്. സമുദായത്തെ ഭിന്നിപ്പിക്കാനുള്ള സർക്കാറിന്റെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞാണ് മുസ്ലിംലീഗ് സടകുടഞ്ഞെഴുന്നേറ്റത്. ഹൃദയത്തിൽ കൈ ചേർത്ത് പറയണം, സമുദായത്തിന്റെ ഏറ്റവും വലിയ ഉറപ്പ് എന്ന് പറയുന്നത് സമുദായത്തിന്റെ ഈ കെട്ടുറപ്പ് തന്നെയാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

കര്‍ഷക സമരം വിജയം; കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും ‍ രേഖാമൂലം അംഗീകരിച്ചു സമരം അവസാനിപ്പിച്ചു

കര്‍ഷക സമരം വിജയം; കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും ‍ രേഖാമൂലം അംഗീകരിച്ചു വിവാദ ബില്ലുകള്‍ പിന്‍ വലിക്കണമെന്നു തുടങ്ങി കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദസര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ രേഖാ മൂലം ഉറപ്പ് നല്‍കി. ഇതേതുടര്‍ന്ന് സിംഘു അതിര്‍ത്തിയിലെ ടെന്റുകള്‍ കര്‍ഷകര്‍ പൊളിച്ച് നീക്കാന്‍ ആരംഭിച്ചു. ദില്ലി അതിര്‍ത്തികളിലെ സമരം അവസാനിപ്പിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. ഒരു വര്‍ഷത്തിലേറെ നീണ്ട പോരാട്ടമാണ് ഇതോടെ അവസാനിക്കുന്നത്. ആവശ്യങ്ങള്‍ പാലിക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ ഉടന്‍ സമരം അവസാനിപ്പിക്കാനായിരുന്നു കര്‍ഷക സംഘടനകളുടെ തീരുമാനം

നിങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഇങ്ങനെ ഒരു മെസേജ് വന്നോ? read more

കൂടുതൽ സ്വകാര്യതയ്ക്കായി,  സ്വീകർത്താവ് ഒരിക്കൽ തുറന്നതിന് ശേഷം  WhatsApp ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകുന്ന ഫോട്ടോകളും വീഡിയോകളും അയക്കാവുന്ന വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റിനെക്കുറിച്ചുള്ള മെസേജാണ് സ്റ്റാറ്റസിൽ വന്നിടുള്ളത് . ഈ ഓപ്ഷൻ ലഭിക്കുന്നതിന്ന് വേണ്ടി WhatsApp ന്റെ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യുക Media will not be saved to the recipient’s Photos or Gallery. Once you send a view once photo or video, you won’t be able to view it again. You can’t forward, save, star, or share photos or videos that were sent or received with view once media enabled. You can only see if a recipient has opened a view once photo or video if they have read receipts turned on. If you don’t open the photo or video within 14 days of it being sent, the media will expire from the chat. You must select view once media each time you want to send a view once photo or video. View once media can be restored from backup if the message is unopened at the time of back up. If the pho

കോഴിക്കോട് നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി വകഫ് സംരക്ഷണ റാലിക്ക് വരേണ്ട രീതി

കോഴിക്കോട്: ഇന്ന് നടക്കുന്ന മുസ്ലിംലീഗ് പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഒരാൾ മാത്രമായി യാത്രചെയ്യുന്ന നാലുചക്രവാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കാതെ പരമാവധി നഗരത്തിനുപുറത്ത് പേ ആൻഡ് പാർക്കിൽ വാഹനം നിർത്തിയിടണമെന്ന് സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. കണ്ണൂർ റോഡ്, രാജാജി റോഡ്, മാവൂർ റോഡ്, പുതിയറ റോഡ്, മീഞ്ചന്ത ബൈപ്പാസ്, എരഞ്ഞിപ്പാലം, വയനാട് റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ നിർത്തിയിട്ട് ഗതാഗതം തടസ്സപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിമുതൽ ബീച്ചിലൂടെയുള്ള വാഹനങ്ങൾക്കും ഗതാഗതനിയന്ത്രണമുണ്ടാകും.  നഗരത്തിലെത്തുന്ന വാഹനങ്ങളുടെ ഗതാഗതക്രമീകരണംവടകര, കൊയിലാണ്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വെങ്ങാലിപ്പാലം തിരിഞ്ഞ് നോർത്ത് ബീച്ച് പാർക്കിങ്ങിലോ വെള്ളയിൽ ബീച്ച് പാർക്കിങ്ങിലോ നിർത്തിയിടണം. ബാലുശ്ശേരി, മലാപ്പറന്പ്, മെഡിക്കൽ കോളേജ് ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ നോർത്ത് ബീച്ച് പാർക്കിങ്ങിലോ വെള്ളയിൽ ബീച്ച് പാർക്കിങ്ങിലോ നിർത്തിയിടണം. തൃശ്ശൂർ, കുറ്റിപ്പുറം, വേങ്ങര, മലപ്പുറ

വേങ്ങര പഞ്ചായത്തിലേക്ക്ഓവർസിയർ അപേക്ഷ ക്ഷണിച്ചു

വേങ്ങര പഞ്ചായത്ത് മഹാ ത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുകി ഴിൽ ഓവർസിയർ (കരാർ അടിസ്ഥാനത്തിൽ, അക്കൗ ണ്ടന്റ് കം ഐടി അസിസ്റ്റന്റ് (ദിവസവേതന അടിസ്ഥാന ത്തിൽ) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ഓവർസിയർ ക്ക് ബിടെക് (സിവിൽ/അഗ്രി) അല്ലെങ്കിൽ മൂന് ന് വർഷത്തെ പോളിടെക്നിക് സിവിൽ ഡി പ്ലോമയുള്ളവർക്ക് അപേക്ഷി ക്കാം. അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ന് ബി കോം, പിജിഡിസിഎ യോഗ്യ തയുള്ളവർക്കും അപേക്ഷി ക്കാം. അപേക്ഷകൾ 20ന് മുമ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിക്കണം.

അണ്ടികള്ളി മത്സ്യത്തെ പരിചയപ്പെടാം

കടലുണ്ടിപുഴയിൽനിന്നു ഉനൈസ് വലിയോറ എടുത്ത ഫോട്ടോ   അണ്ടിക്കള്ളി : Malabar catopra  ശാസ്ത്രീയനാമം:Pristolepis marginata കേരളത്തിലെ നദികളിൽ  കണ്ടുവരുന്ന ഈ മത്സ്യത്തെചുട്ടിച്ചി,ചൂട്ടാച്ചി,  അണ്ടികളി എന്നൊക്കെ വിളിയ്ക്കാറുണ്ട്. ഇവ ജലാശയത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മത്സമായതിനാൽ ഇവയെകണ്ടത്താൻ പ്രയാസമാണ് . വെള്ളത്തിന്റെ അടിത്തട്ടിലെ പോത്തുകളിലും കല്ലുകൾകിടയിലും താമസിക്കുന്ന ഈ മത്സങ്ങൾ ഇരയെകണ്ടാൽ പെട്ടെന്നു അവയെ അകത്താകും.എന്ത് കണ്ടാലും ഒന്നു കൊത്തിനോക്കുന്ന സ്വഭാവം ഇ മത്സങ്ങൾക്കുണ്ട്  ചെറിയമത്സകുഞ്ഞുങ്ങളും വെള്ളത്തിലെ പ്ലവങ്ങളുമാണ് ഇവയുടെ പ്രധാന ഭക്ഷണം ശരീരത്തിന് ചുവപ്പുകലർന്ന പച്ചനിറമാണ്.കൈച്ചിറകിന് മഞ്ഞ നിറവും വീതിയുള്ളതും പരന്നതും മുള്ളോടുകൂടിയതുമാണ് ശരീരം. ഇവയെ ഇണകളായിട്ടാണ് സാധാരണ വെള്ളത്തിൽ കാണാറ് വീഡിയോ  കാണു  കൂടുതൽ  ഫിഷ്‌  വീഡിയോസ്  ലഭിക്കുവാൻ  ചാനൽ സബ്സ്ക്രൈബ്  ചെയുക 

വേങ്ങര ട്രോമാ കെയർ

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് ലീഡർ        : ഷാഫി കാരി  പ്രസിഡന്റ് :  വിജയൻ ചെറുർ  സെക്രട്ടറി  : അജ്മൽ PK  ട്രഷറർ  : ഉനൈസ് വലിയോറ  ഹെല്പ് ലൈൻ നമ്പർ :  +91 9562115100 പ്രവർത്തനങ്ങളുടെ ഫോട്ടോസ്, വീഡിയോസ്

URF ലോക റെക്കോർഡ് സെർട്ടിഫിക്കറ്റും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സെർട്ടിഫിക്കറ്റും കരസ്ഥമാക്കി മിൻഹാ ഫാത്തിമ

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇംഗ്ലീഷ് വാക്ക്, 1909 അക്ഷരങ്ങൾ കാണാതെ പഠിച്ച് ഒരു മിനിറ്റ് 12 സെക്കന്റ് കൊണ്ട് പറഞ്ഞ്  ( URF ) ലോക റെക്കോർഡ് സെർട്ടിഫിക്കറ്റും  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സെർട്ടിഫിക്കറ്റും കരസ്ഥമാക്കി അന്തർദേശീയ അംഗീകാരം നേടിയ വേങ്ങരയുടെ അഭിമാനമായി മാറിയിരിക്കുകയാണ്  കുറ്റാളൂർ യാറംപടി സ്വദേശി മിൻഹാ ഫാത്തിമ 🌹🌹🌹

വിജയാരവം-2019

വേങ്ങര: 2018-2019 അധ്യായന വര്‍ഷത്തില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികളെ അനുമോദിച്ച് വിജയാരവം-2019. വേങ്ങര മണ്ഡലത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും വേങ്ങര മണ്ഡലത്തിലെ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് നടത്തിയ പരിപാടി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാരം തങ്ങള്‍ വിതരണം ചെയ്തു. മുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം വേങ്ങര നിയോജകമണ്ഡലം എം.എല്‍.എ അഡ്വ: കെ.എന്‍.എ കാദര്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കായി സലീം ഫൈസല്‍ കോട്ടക്കല്‍ മോട്ടിവേഷന്‍ ക്ലാസെടുത്തു. ചടങ്ങിന് എം.എം കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. ടി.K മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, p k അലിഅക്ബര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ചാക്കീരി അബ്ദുല്‍ ഹഖ്, അബ്ബാസ് മാസ്റ്റര്‍, കെ.കെ മന്‍സൂര്‍, കോയതങ്ങള്‍ പികെ അസ്‌ലം ,എം കെ സൈനുദ്ദീന്‍ ,എം എ അസീസ് ,കെ സി മൂസ ,എന്‍.ടി, നാസര്‍കുഞ്ഞുട്ടി, കാദര്‍ പറമ്പില്‍, എന്‍.ടി മുഹമ്മദ് ശരീഫ്, പി അബ്ദ

ഊരകം മലയിൽ ടിപ്പർലോറി മറിഞ്ഞ് രണ്ടാൾക്ക് പരിക്ക്

വേങ്ങര:ഊരകം മലയിൽ പൂളാപ്പീസിനുസമീപം മിനി ഊട്ടിയിലേക്ക് പോകുന്നവഴിക്ക് ബദാംപടിയിൽ മെറ്റലുമായി വരികയായിരുന്ന ടിപ്പർലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഡ്രൈവർ കാരാത്തോട് ചുങ്കം കോണോമ്പാറ റാഷിദ് (24), ഉടമ വേങ്ങര വെട്ടുതോട് കൊളക്കാട്ടിൽ അനസ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. ഊരകം മലമുകളിലെ പാറമടയിൽനിന്ന് കരിങ്കൽച്ചീളുകൾ കയറ്റിവരുന്നതിനിടെ നിയന്ത്രണംവിട്ട് ലോറി മറിയുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട അനസിനേയും റാഷിദിനേയും മലപ്പുറത്തുനിന്ന്‌ എത്തിയ അഗ്നിരക്ഷാസേനയും ഇ.ആർ.എഫ്., ട്രോമാകെയർ പ്രവർത്തകരും ചേർന്ന് വാഹനത്തിൽനിന്ന് പുറത്തെടുത്ത് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അനസിന്റെ പരിക്ക് ഗുരുതരമാണ്.

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

 *പ്രഭാത വാർത്തകൾ 2024 | മെയ് 16 | വ്യാഴം | 1199 | ഇടവം 2 | മകം l 1445 l ദുൽഖഅദ് 07 ➖➖➖➖➖➖➖➖ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. സിഎഎക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് പാകിസ്ഥാനില്‍ നിന്നു വന്ന അഭയാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൗരത്വം നല്‍കിയത്. മാര്‍ച്ചില്‍ വിജ്ഞാപനം ഇറക്കിയതിനുശേഷമുണ്ടായ പ്രതിഷേധങ്ങള്‍ക്ക് ഇടയിലാണ് സിഎഎ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. ◾ ഇന്ത്യാസഖ്യം അധികാരത്തില്‍വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വ്യത്യസ്ത ബജറ്റ് കൊണ്ടുവരുമെന്നും രാജ്യത്തിന്റെ ബജറ്റില്‍ 15 ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി . മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് ഒരൊറ്റ ന്യൂനപക്ഷമേയുള്ളുവെന്നും അത് അവരുടെ പ്രിയപ്പെട്ട വോട്ടുബാങ്കാണെന്നും മോദി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസാണെന