മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന വൈറ്റ്ഗാർഡ് പരേഡിൽ വേങ്ങര മണ്ഡലത്തിന് ഒന്നാം സ്ഥാനം ആറ് പഞ്ചായത്തുകളിലേയും കൊ- ഓർഡിനേറ്റർമാർ, ക്യാപ്റ്റൻമാർ വൈസ് ക്യാപ്റ്റൻ , മണ്ഡലം കൊ-ഓർഡിനേറ്റർ മണ്ഡലം - പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികൾ എല്ലാവരും പരേഡ് ആരംഭിച്ച് സമാപിക്കുന്നത് വരെ കൂടെ നടന്ന മണ്ഡലം ജനറൽ സെക്രട്ടറി PK റഷീദ് സാഹിബ് അടക്കമുള്ള പഞ്ചായത്ത് നേതാക്കൻമാർ ഒരേ മനസ്സോടെ പരസ്പരം സഹകരിച്ച് കൂടെ നിൽക്കുകയും ഓരോ പഞ്ചായത്തിലും വൈറ്റ്ഗാർഡ് അംഗങ്ങളെ ചിട്ടയോടെ പരിശീലിപ്പിച്ച ക്യാപ്റ്റൻമാരായ നിസാർ A R നഗർ, ഫാസിൽ ഊരകം, അദ്നാൻ കണ്ണമംഗലം, ഹസീബ് വേങ്ങര, റാഫി പറപ്പൂർ, സിദ്ദീഖ് ഒതുക്കുങ്ങൽ വൈസ് ക്യാപ്റ്റന്റെ റോൾ വളരെ കൃത്യമായ് കൈകാര്യം ചെയ്ത റഹൂഫ് ഊരകം കൊ- ഓർഡിനേറ്റർമാർ, നേതാക്കൻമാർ . ചിട്ടയോടും, അച്ചടക്കത്തോടും, അനുസരണയോടും, സ്വയം സമർപ്പിച്ച് ചുവട് വെച്ച *വേങ്ങര മണ്ഡലം * V F ഷിഹാബ് * * ക്യാപ്റ്റൻ * വേങ്ങര മണ്ഡലം1st വേങ്ങര& മലപ്പുറം163 പോയിന്റ് 2nd തിരൂർ153പോയിന്റ് 3rd മങ്കട&വള്ളിക്കുന്ന് 148പോയിന്റ്
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി