ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മുതലമാട് അങ്കൺവാടിയിൽ ടീച്ചറായി സേവനം ചെയ്ത് സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ടീച്ചർക്കുള്ള യാത്രയപ്പ് നാളെ

മുതലമാട് അങ്കൺവാടിയിൽ ടീച്ചറായി സേവനം ചെയ്ത് സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ടീച്ചർക്കുള്ള യാത്രയപ്പും അങ്കൺവാടി വെൽഫെയർ കമ്മറ്റി യോഗവും നാളെ 29/04/2017 രാവിലെ 10 മണിക്ക് മുതലമാട് അങ്കൺവാടിയിൽ വെച്ച് ചേരുന്നു.എല്ലാവരേയുo ക്ഷണിക്കുന്നു ,                             എന്ന്                                           വാർഡ് മെമ്പർ

മെതുലാട് മഹല്ല് കമ്മറ്റി സംഘടിപ്പിക്കുന്ന ഇസ്ലാഹീ കുടുംബ സംഗമം" ഈ വരുന്ന ശനി, ഞായർ ദിവസങ്ങളിൽ

വലിയോറ:"അന്തവിശ്വാസങ്ങൾക്കെതിരെ  നവോത്ഥാന മുന്നേറ്റം" എന്ന KNM സംസ്ഥാന കാംപെയ്ന്റെ ഭാഗമായി മെതുലാട് മഹല്ല് കമ്മറ്റി "ഇസ്ലാഹീ കുടുംബ സംഗമം" ഈ വരുന്ന 29/04/2017,30/04/2017( ശനി, ഞായർ )ദിവസങ്ങളിൽ വലിയോറ - മുതലമാട് ഈദ് ഗാഹ് മൈതാനിയിൽ വെച്ച് നടക്കുന്നു ഇതിന്റെ ഭാഗമായി ഉൽഘാടന സമ്മേളനം, കളിച്ചങ്ങാടം, കരിയർ ഗൈഡൻസ് ക്ലാസ്, മെഡിക്കൽ ക്യാമ്പ്, പഠന ക്ലാസുകൾ,എന്നിവ സംഘടിപികുന്നു

സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും മുതലമട്ടിൽ

പ്രിയപ്പെട്ടവരെ,        നല്ല ആരോഗ്യവാനായിരിക്കണം എന്ന് ആഗ്രഹിക്കാത്തവർ ആരും ഉണ്ടാകില്ല. എന്നാൽ ആരോഗ്യത്തിനായി സർവശക്ത നോട് പ്രാർത്ഥിക്കുകയല്ലാതെ നമ്മൾ ശരീരത്തെ പരിപാലികാറുണ്ടോ?.. ഇല്ല. എന്നാൽ ഈ സത്യം മനസ്സിലാക്കിയവർ പറയാറുണ്ട് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണെന്ന്. പക്ഷെ ഈ തിരക്ക് പിടിച്ച യുഗത്തിൽ ശരീരം മാത്രം ശ്രദ്ധിച്ച് ജീവിക്കാന്നും സാദ്യമല്ല. എന്നാൽ മിക്ക രോഗങ്ങളും തുടക്കത്തത്തിലേ രോഗനിർണ്ണയം നടത്തി ഫലപ്രദമായ ചികിത്സ നൽകിയാൽ ഫലപ്രാപ്തിയിൽ എത്തുന്നുണ്ട്   അത് കൊണ്ടാണ് ഈ കാലഘട്ടത്തിൽ രോഗനിർണ്ണയ ചെക്കപ്പ്കൾക്ക്  പ്രാധാന്യം വർധിക്കുന്നതും പ്രോത്സാഹിപ്പിക്കപ്പെടുന്നതും ആരോഗ്യ പ്രവർത്തകരും സംഘടനകളും രോഗനിർണ്ണയ ക്യാമ്പുകൾ സൗജന്യമായി ഒരുക്കുന്നതും.         പ്രഷർ, സുഗർ, കൊളസ്ട്രോൾ നിർണ്ണയ ക്യമ്പും നേത്രപരിചരണ ക്യാമ്പും സാധാരണ നടത്തിവരുകയും  ഫലപ്രാപ്തിയിൽ എത്തുകയും ചെയ്യുന്നുണ്ട്. വൃക്കരോഗങ്ങൾ വർദിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഒരു സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും നല്ലവരായ നാട്ടുകാരും സാമ്പത്തിക സഹായത്തോടു കൂടി സംഘടിപ്പിക്കുകയാണ്

രതിഷ് സ്മാരക വലിയോറ ഫുട്ബോൾ ലീഗ് 2017ന് തുടക്കം pys

പരപ്പിപാറ യുവജനസംഘം സംഘടിപ്പിക്കുന്ന രതിഷ്  സ്മാരക വലിയോറ ഫുട്ബോൾ ലീഗ് 2017 ന്റെ ഉൽഘടനം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്‌ എ പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു  വലിയോറയിലെ മികച്ച എട്ടു ടീമുകളെ ഉൾപ്പെടുത്തി പി വൈ  സ് പരപ്പിൽപറയുടെ വലിയോറ പാടം മിനി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾനടക്കുന്നത് . ഇന്ന് നടന്ന ഉൽഘടന മത്സരത്തിൽ എ പി ഉണ്ണികൃഷ്ണൻ ,എ കെ മുഹമ്മദലി , എ കെ എ നസീർ ,എം എ അസിസ്  എ കെ അലവി എന്നിവർ കളിക്കാരെ പരിചയപ്പെട്ട് കളിക്ക് ആരംഭം കുറിച്ചു .വലിയോറയിലെ മുതലമാട് ,മണപ്പുറം ‌ ,പാറമ്മൽ ,മിനിബസർ,പുത്തനങ്ങാടി ,അരിക്കപള്ളിയാളി ,എന്നിവിടങ്ങളിലെ മികച്ച കളിക്കാർ കളത്തിലിറങ്ങും ഉൽഘടന മത്സരത്തിലെ മികച്ച കളിക്കാരന് വേങ്ങര ബ്ലോക്ക്‌ പഞ്ചായത് മെമ്പർ ട്രോഫി നൽകുന്നു

വാളയാറിൽ കാറപകടത്തിൽ പെട്ട് വേങ്ങര സ്വാദേശിമരണപെട്ടു

  വേങ്ങര :വാളയാറിൽ കാറപകടത്തിൽ പെട്ട്   വേങ്ങര സ്വാദേശിമരണപെട്ടു. വേങ്ങര ചേറൂർ റോഡ് മിനി ബസാർ സ്വദേശി പുല്ലമ്പലവൻ മുഹമ്മദ് മുസ്തഫയുടെ മകൻ ജംഷാദ് നസിരി (34) ആണ് മരണപ്പെട്ടത്.  ചേറൂർ സ്വദേശി ഖാൻ ബാവ എന്നറിയപ്പെടുന്ന  ബാവ മാരക പരിക്കുകളോടെ ചികിത്സയിലാണ്. തിരിപ്പൂരിലേക്ക് പോകുന്ന വഴിമധ്യേ എതിരെ വന്ന ഇന്നോവ കാറുമായി ഇവർ സഞ്ചരിച്ച ഹ്യുണ്ടായി കാറ്‌ കൂട്ടിയിടിക്കുകയായിരുന്നു .

കേരളത്തിൽ ആദ്യമായി 30 km കണ്ണ് കെട്ടി ബൈക്കോടിച്ചു

/> സ്ത്രീകൾ സുരക്ഷിതരാണോ? സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന പീഡനങ്ങൾക്കെതിരെ ഐഡിയൽ ഡ്രീമേഴ്സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും .. വേങ്ങര മിനി ബസാർ സാഗർ ആർട്സ് & സ്പോട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സുജിത്ത് കോട്ടമാട് കേരളത്തിൽ ആദ്യമായി 30 km കണ്ണ് കെട്ടി ബൈക്കോടിച്ചു  .വേങ്ങര  സബ് ഇൻസ്പെക്ടർ ഫ്ലാഗ് ഓഫ് ചെയ്തു . വീഡിയോ  <  <!-

വലിയോറഏരിയ പ്രവാസി സംഗമം ശ്രദ്ധേയമായി

വലിയോറ: വലിയോറ ഏരിയ പ്രവാസി സംഗമം ശ്രദ്ധേയമായി. ഇന്ന് 3:30 മുതൽ വലിയോറ പാണ്ടികശാല KRKSS സ്കൂളിൽ വെച്ച് വേങ്ങര പഞ്ചായത് 17-ാം വാർഡ് വികസന സമിതി സംഘടിപ്പിച്ച പ്രവാസി സംഗമം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടി ഉദ്ഘാടനം ചെയ്തു. മടപ്പള്ളി മൂസക്കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമ ബോർഡ് ജില്ലാ ലെയ്സൺ ഓഫീസർ സലീം വടക്കൻ ക്ലാസ്സെടുത്തു.യൂസുഫലി വലിയോറ  പി.കെ ബാവ ,ടി. സമീറലി എന്നിവർ സംസാരിച്ചു..               പ്രവാസകൾക്ക് സലീം വടക്കൻ ക്ലാസ്സെടുക്കുന്നു

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ