ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

🎓അക്ഷരകൂട്ടങ്ങളെ പരിചയപ്പെടുത്തിയ അറിവിന്‍റെ ജാലകം നമ്മുക്ക് തുറന്നുതന്ന

നന്മയുടെ ലോകത്തേക്ക് നമ്മേ നയിച്ച നമ്മുടെ സ്വന്തം ഗുരുക്കന്മാരിലേക്ക് നമ്മുക്കൊരു ഗ്രഹപ്രവേശനം നടത്താം... നമ്മുക്കായ് കാലം കഴിച്ച്കൂട്ടിയ പ്രിയ അധ്യാപകരിലേക്ക് ഒരു ദിനം .... ഒരു നേരം... September 5 teachers dayക്ക് ജില്ലയിലെ മുഴുവന്‍ unit കളിലും അധ്യാപകരേ ആദരിക്കുന്നു... അനുഭവം പങ്കുവെച്ചും ആദരിച്ചും award നല്‍കിയും പൊന്നാട അണിയിച്ചും മറ്റ് വ്യത്യസ്ത പരിപാടിയുമായ് msf പ്രവര്‍ത്തകര്‍ ഈ പദ്ധതി വിജയിപ്പിക്കാന്‍ മുന്നിട്ട് ഇറങ്ങണമെന്ന് അറിയിക്കുന്നു... 👏👏👏👏👏 ഗുരുവന്ദനം 💚msf puthanangadi unit 💚

test

മോനേ..., ''ഇനിക്ക് പെണ്ണുങ്ങള്‍ ഉടുക്കുന്ന ഒരു ലുങ്കിയും മാലയും വാങ്ങിത്തരണം'' കയ്യില്‍ ചുരുട്ടിപ്പിടിച്ച റിയാലുകള്‍ നീട്ടി മദീനയില്‍ വെച്ച് വളരെ പ്രായം ചെന്ന ആ ഉമ്മ എന്നോട് പറഞ്ഞു...

''ലുങ്കിയോ, ഉമ്മ ലുങ്കി ഉടുക്കാറുണ്ടോ''...? എന്‍റെ സംശയം... അപ്പോള്‍ ചിരിച്ചു കൊണ്ട് അവര്‍ പറഞ്ഞു; ''എനിക്കല്ല മോനേ''..., അയലോത്തെ ചിരുതക്കാണ്... ഓള് പറഞ്ഞു; ഇങ്ങള് മക്കത്തീന്ന് വരുമ്പോ അവിടുത്തെ കാരക്കയും വെള്ളവും (സംസം) നിക്കും കൊണ്ടോരണം എന്ന്.... അപ്പൊ ഞാനോളോട് പറഞ്ഞു...; ''ചിരുതേ... സംസം അനക്ക് തരാന്‍ പറ്റോന്ന് ഇനിക്ക് ഉസ്താതിനോട് ചോയിക്കണം. കാരക്ക ഉറപ്പായിട്ടും കൊണ്ടോരാം''.. ''ഓള് ഇന്‍റെ ചെങ്ങായിച്ചിയാ. ഓള്‍ക്ക് എന്തേലും വാങ്ങാതെ പറ്റൂലാ'''... സംസവും അവര്‍ക്ക് കൊടുക്കാം എന്ന് ഉസ്താദ് പറഞ്ഞപ്പോള്‍ ആ ഉമ്മ മനസ്സ് സന്തോഷം കൊണ്ട് തുടിക്കുന്നതും മുഖം തിളങ്ങുന്നതും ഞാന്‍ കണ്ടു... ***************************** ഈ കളങ്കരഹിത മനസ്സുകള്‍ക്ക് നാമെന്തു പേരിടും ? വര്‍ഗീയ കോമരങ്ങളേ നിങ്ങളെന്നെ കൈവിടുക... പകരം ഞാന്‍ ആ ഉമ്മയുടെയും അമ്മയുടെയും കൈ പിടിച്ചു നടന്നോട്ടെ....

നമ്മുടെ വാർഡിന്റെ നമ്പർ എത്രേ?.... പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത് വരുന്നു, ഒരു വാർഡ് മെമ്പർ ആവാൻ പൂതി വെച്ച് നടക്കുന്ന സകല ആളുകളും ഇപ്പൊ പൊതു പ്രവർത്തകർ ആയി മാറുന്ന സമയം ആണ്,

വലിയ വലിയ വാഹനങ്ങളിൽ നിർത്താതെ ചീറിപ്പാഞ്ഞ് പോയിരുന്ന പലരും ഇപ്പൊ നമ്മളെ ഒക്കെ കാണുമ്പോ വണ്ടി നിർത്തി ഇറങ്ങി വന്ന് പത്ത് മിനുട്ട് നമ്മളോടൊക്കെ കുശലാന്വേഷണം നടത്തിയിട്ടേ പോകുന്നൊളളൂ, സംസാരത്തിലുടനീളം വികസനം എന്ന വാക്ക് ഒരു നൂറ്റമ്പത് വട്ടം പറഞ്ഞിട്ടുണ്ടാകും, പുളളിക്കാരൻ പറയുന്നത് കേട്ടാൽ നമുക്കും സങ്കടം ആവും നമ്മുടെ നാടിന്റെ അവസ്ഥ ഓർത്ത്, മുല്ലപ്പെരിയാറിന്റെ കാര്യം ആലോച്ചിട്ട് കിടന്നിട്ട് ഉറക്കം വരാത്ത പീ ജെ ജോസഫിനെ പോലെ ഇദ്ധേഹത്തിനും നമ്മുടെ വാർഡിന്റെ കാര്യം ആലോചിച്ചിട്ട് ഉറക്കം വരുന്നില്ല എന്നൊക്കെ ആണ് പറഞ്ഞ് വരുന്നത്. ഏതെങ്കിലും ഒരു പാർട്ടി എന്നൊന്നും നിർബന്ധം ഇക്കൂട്ടർക്ക് ഇല്ലാ, ഇവിടുളളവർ സഹകരിച്ചില്ലെങ്കിൽ അപ്പുറത്ത് നോക്കും ഇനി അഥവാ നടന്നില്ലെങ്കിൽനാട്ടിലെ കുറച്ച് കാരാക്കൂസ് ആൾക്കാരെ സംഘടിപ്പിച്ച് സ്വതന്ത്രനായി നിൽക്കും, അതും നടന്നില്ലെങ്കിൽഅടുത്ത വാർഡിലേക്ക് തന്റെ പൊതുപ്രവർത്തനം പെട്ടന്ന് മാറ്റിക്കളയും, ഏറ്റവും രസകരമായ സംഭവം എന്തെന്നു വെച്ചാൽ നമ്മളെ മൊബൈലിൽ വരെ ഇങ്ങേര് ഇങ്ങോട്ട് വിളിച്ച് ചുമ്മാ വർത്താനം പറയും, മായാവി യിലെ സലിംകുമാറിനെ പോലെ നാട്ടുകാർക്ക് മൊത്തം വട്
വലിയോറ പരപ്പില്പാറയിലെ വലിയമൂച്ചിക്കല് അബ്ദുറഹിമാന്റെ മകന് ശുഹൈബ്(23)ന്റെ മൃതദേഹമാണ് തേനിയിലെ വാടക കോട്ടേഴ്‌സില് കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് ശുഹൈബിനെ കാണാതായത്. ഇതെ ദിവസം വേങ്ങര നെടുമ്പറമ്പില് നിന്ന് യുവതിയെയും കുഞ്ഞിനെയും കാണാതായിരുന്നു. യുവതി ശുഹൈബിനൊപ്പം പോയതാണെന്നാരോപിച്ച് യുവതിയുടെ ഭര്ത്താവ് പോലിസില് പരാതി നല്കിയിരുന്നു. ഇതെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം തേനിയിലെ വാടക കോട്ടേഴ്‌സില് നിന്ന് കണ്ടെത്തിയത്. നെടുമ്പറമ്പില് നിന്നു കാണാതായ യുവതി തേനി പോലിസിന്റെ കസ്റ്റഡിയുള്ളതായും സൂചനയുണ്ട്. ശുഹൈബിന്റെ മരണവിവരമറിഞ്ഞ് ബന്ധുക്കള് പോലിസിനൊപ്പം തേനിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതെ സമയം, യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്ട്ടം നടത്തി തേനിയില് മറവ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഇതോടെ യുവാവിന്റെ തിരോധാനത്തിലും മരണത്തിലും ദുരൂഹതയേറിയിരിക്കുകയാണ്. പാത്തുമ്മയാണ് ശുഹൈബിന്റെ മാതാവ്. സഹോദരങ്ങള്: ശരീഫ്, ശിഹാബ്, നൗഷാദ്, സക്കീന, നസീമ. Coppy to media next news

ഇത് ഡോ. മുഹമ്മദ് അഷീൽ.ബി. കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടെ ദുരിതങ്ങളും, അതിന് കാരണം എൻഡോസൾഫാൻ തന്നെ ആണെന്നും ജനീവാ കൺവെൻഷനിൽ ഈ ലോകത്തോട് മുഴുവൻ വിളിച്ച് പറഞ്ഞ മനുഷ്യ

ൻ. എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ചുമതലക്കാരൻ. മാധ്യമങ്ങളിൽ ആ പേര് കേൾക്കുമ്പോഴൊക്കെ വലിയ ബഹുമാനം തോന്നിയിരുന്നു. ഇന്ന് നേർരേഖ ഓണാഘോഷ പരിപാടിക്കായി പേരാമ്പ്ര മുതുകാട് പോയപ്പോഴാണ് ഡോക്ടറെ നേരിൽ കാണുന്നത്. ആദ്യം കണ്ടപ്പോൾ മുതൽ ഡോക്ടറെന്നെ വിസ്മയിപ്പിച്ചു. ചിലപ്പോ ശരിക്കുള്ള ജീനിയസുകളെ ഞാൻ ഒരുപാട് കണ്ടിട്ടില്ലാത്തത് കൊണ്ടായിരിക്കും. ഡോക്ടറൊരുപാട് സംസാരിച്ചുകൊണ്ടിരുന്നു; തമാശകൾ പറഞ്ഞ് ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു; രാഷ്ട്രീയം പറഞ്ഞ് പൊട്ടിത്തെറിച്ചു; മിമിക്രി കാണിച്ചു. ഡാൻസ് കളിച്ചു. വടംവലിയിൽ തോറ്റപ്പൊ ഈ ഓണസിസണിലെ ആദ്യ തോൽവി എന്നുപറഞ്ഞ് സങ്കടപ്പെട്ടു. ആഘോഷത്തിന്റെ ഓളങ്ങൾക്കിടയിൽ ഡോക്ടർ മുങ്ങും. എൻഡോസൾഫാൻ ചുമതലകൾക്ക് പുറമെ നാഷണൽ ട്രൂമ കെയറിന്റെ സംസ്ഥാന നോഡൽ ഓഫീസറും NH M ജില്ലാ ഓഫീസറും "സ്മൈൽ " സംസ്ഥാന നോഡൽ ഓഫിസറും ആയ ഡോക്ടർ ലാപ്പിൽ തന്റെ ജോലികൾ ചെയ്യും. തിരിച്ച് വന്ന് വീണ്ടും ഡാൻസ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ പഴയ ഈ ചെയർമാന്റെ പുറകീന്ന് മാറാൻ തോന്നീല്ല എനിക്ക് . പ്രിയപ്പെട്ട കൂടെ ജീവിതത്തിലെ ഏറ്റവും നല്ല ഓണാഘോഷമായിന്നു ഇന്നത്തെത്. Writer :Nazer Pookay

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കെട്ടിട സമുച്ചയത്തിലെ പകൽ വീട്ടിൽ വാസ്കോ വേങ്ങരയും , ഇൻഫോ വേൾഡ് ഐ .ടി .കാമ്പസും സംയു ക്തമായി ഓണാഘോഷ പരിപാടി സംഘടിപ്പിക്കുകയുണ്ടായി

. വാ സ്കോ ജനറൽ സെക്ക്രട്ടരി AKC .മുഹമ്മദ്‌ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പുല്ലൻബലവൻ ഹംസ ഉദ്ഘാടനം ചെയ്യുകയും , ഇൻഫോ വേ ൾഡ് MD മു നീർ , TP ശങ്കരൻ , MVM അബ്ദുസ്സലാം ഹാജി , CM സദാനന്ദൻ , C .അബ്ദുറഹിമാൻ , തുടങ്ങിയവർ ആശംസാ പ്രഭാഷണം നടത്തുകയു ണ്ടായി .തുടർന്ന് പ്രശസ്ത സൈകോള ജിസ്റ്റ് അബ്ദുൽ മജീദ്‌ കൌണ്സ ലിംഗ്ക്ലാസെ ടുക്കുകയുമുണ്ടായി ( വിഷയം കോപം എങ്ങിനെ നിയ ന്ത്രിക്കാം ). ഇൻഫോവേൾഡ് IT കാമ്പസ് വേങ്ങര വിദ്യാർഥികളുടെ പൂക്കള മത്സരവും ,വിവിധ കലാപരിപാടികളും അരങ്ങേറുകയുണ്ടായി . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ , വൈസ് പ്രസി : സഫീർ ബാബു , പഞ്ചായത്ത് സെക്ക്രട്ടരി മുതലായവർ ഓണ സദ്യയിൽ പങ്കെടുത്ത് പരിപാടി ധന്യമാക്കുകയുണ്ടായി.reporter :Aboohaji Anchukandan

'VALIYORAonline Independence Day Photography 2015

'VALIYORAonline Independence Day Photography 2015

Rahoof

'VALIYORAonline Independence Day Photography 2015

VOTE ID SHIHAB

'VALIYORAonline Independence Day Photography 2015

VOTE ID SADIQ

'VALIYORAonline Independence Day Photography 2015

  VOTE ID  RAHOOF

'VALIYORAonline Independence Day Photography 2015

VOTE ID SHA

'VALIYORAonline Independence Day Photography 2015

VOTE ID HANEEFA

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വലിയോറ ചിനക്കൽ സ്വദേശി മുള്ളൻ ഉസ്മാൻ എന്നവരുടെ മകൻ നൗഫൽ ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നുള്ളു 

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ