Lutjanus കുടുംബത്തിലെ പെർസിഫോം മത്സ്യങ്ങളുടെ വിഭാഗത്തെയാണ് സ്നാപ്പർ മത്സ്യങ്ങൾ എന്ന് പറയുന്നത്. ഈ വിഭാഗത്തിലെ ചില മത്സ്യങ്ങൾ സമുദ്രങ്ങളിൽ വസിക്കുകയും ശുദ്ധജലത്തിൽ ഇര തേടുകയും ചെയ്യുന്നു.     സ്നാപ്പർ കുടുംബത്തിൽ ഏകദേശം 113 ഇനം ഉൾപ്പെടുന്നു. ചിലത് പ്രധാനപ്പെട്ട ഭക്ഷ്യ ഇനങ്ങളൂം മറ്റുള്ളവ അലങ്കാരമത്സ്യങ്ങളും ആണ്. ഇവയിൽ ഏറ്റവും അറിയപ്പെടുന്ന വിഭാഗമാണ് സ്നാപ്പർ (Snapper or Red Snapper) അഥവാ ചെമ്പല്ലി. പഹരി, മുറുമീൻ  എന്നും അറിയപ്പെടുന്നു.    
            വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.