* കണ്ണമംഗലം: ഡിവൈഎഫ്ഐ കണ്ണമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണമംഗലം വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നികുതിയടയ്ക്കുന്ന പാവപ്പെട്ടവന് ദുരിതത്തിലാക്കുന്ന കമ്മീഷൻ എജന്റുമാർക്കെതിരെ മാർച്ചിന് കത്ത് പ്രതിഷേധമിരമ്പി. കമ്മീഷൻ കൊടുക്കുന്നവന് നേരത്തെ നികുതി അടച്ച് കിട്ടുകയും കമ്മീഷൻ നൽകാത്ത പാവപ്പെട്ടവനെ മൂന്നു മാസം മുതൽ ഒരു വർഷം വരെ എടുക്കുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചത് ആവശ്യമായ ജീവനക്കാരെ നിയമിക്കുക പാവപ്പെട്ടവനെ ദുരിതത്തിലാക്കുന്ന കമ്മീഷൻ ഏജൻറ് മാരെ തുരത്തുക വില്ലേജ് ഓഫീസിലേക്ക് ആവശ്യമായ അപേക്ഷാഫോമുകൾ ഓഫീസിൽ തന്നെ ലഭ്യമാക്കുക എന്നെല്ലാമായിരുന്നു മുദ്രാവാക്യം ഡിവൈഎഫ്ഐ കണ്ണമംഗലം മേഖലാ കമ്മിറ്റി അംഗങ്ങൾ വില്ലേജ് ഓഫീസറെ കണ്ടു നിവേദനം നൽകി. തഹസിൽദാർ ,കളക്ടർ വകുപ്പ് മന്ത്രി ,മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. മാർച്ചിന്റെ അധ്യക്ഷൻ യു.എൻ ഇബ്രാഹിം. സിപിഐഎം കോട്ടക്കൽ ഏരിയ കമ്മിറ്റിയംഗം കെപി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കെ .സുബ്രഹ്മണ്യൻ മുഹമ്മദ് ഇൽയാസ് പി ഉണ്ണി എന്നിവർ സംസാരിച്ചു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി