കരിമീൻ (Green chromide / (Pearl spot) എന്നിങ്ങനെയും അറിയപ്പെടുന്ന ഇവയുടെ ശാസ്ത്ര നാമം എട്രോപ്ലുസ് സുരടെന്സിസ് ( Etroplus suratensis) എന്നാണ്.

PHOTO=UNAISvaliyora
Rivar=Kadalundi river

പേര് :കരിമീൻ.  (Green chromide / (Pearl spot)
ശാസ്ത്ര നാമം: എട്രോപ്ലുസ്
സുരടെന്സിസ് ( Etroplus suratensis)

കേരളത്തിലെ കായലുകളിലും പുഴകളിലും പാടങ്ങളിലും  കാണപ്പെടുന്ന ഒരു മത്സമാണ് കരിമീൻ.കേരളത്തിൽ രണ്ടിനം കരിമീനുകളെ സാധാരണ കണ്ടുവരുന്നു.കേരളത്തിന്റെ ഔദ്യോഗിക മത്സമാണ് കരിമീൻ
നേർത്ത തിളക്കമുള്ള പച്ച നിറം അതിൽ നേർത്ത മഞ്ഞ നിറമുള്ള കുത്തുകൾ പരന്ന ശരിരം പാർശ്വ ചിറകുകളിൽ ബലമേറിയ മുള്ളുകൾ ഉണ്ട്  കരിമീനിന്റെ വായ്‌ ചെറുതാണ്   വായ്ക്കുള്ളിൽ രണ്ടു വരി പല്ലുകൾ ഉണ്ടാവും ഇവയെല്ലാം ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു . 22 സെ.മി വരെ നീളവും, അനുകൂല സാഹചര്യങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരവും വെക്കാറുണ്ട്. ജല സസ്യങ്ങൾ ആണ്  പ്രധാനആഹാരം. കൊതുകിന്റെമുട്ടകൾ, കൂത്താടി , ചെമ്മീൻകുഞ്ഞുങ്ങൾ എന്നിവയും അകത്താക്കും. പൊതുവേ സസ്യഭുക്കാണെങ്കിലും കാലത്തിനനുസരിച്ചും വലിപ്പത്തിനനുസരിച്ചും ആഹാരരീതിയിൽ മാറ്റം വരാറുണ്ട്. ഇണകളായി ജീവിക്കുന്ന മത്സമാണ് കരിമീൻ.
കുഞ്ഞുങ്ങൾ വലുതാകുന്നതുവരെ തള്ള കരിമീനുകൾ അവയെ സംരക്ഷിച്ചു വളർത്തുന്നു മറ്റുമീനുകളിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്തിന് വേണ്ടി ആഴം കുറഞ്ഞ ഭാഗങ്ങളിലാണ് കുഞ്ഞുങ്ങളുമായി ഇവയെ കാണാറുള്ളത് .
നല്ല രുചിയുള്ളമത്സമാണ്  കരിമീൻ
Photo=UNAISvaliyora