സുബാഷ് ബോസ് പാർക്ക്, മറൈൻ ഡ്രൈവ്, ക്വീൻസ് വേ, കയറിറങ്ങി (ഇതൊക്കെ Must Visit Places ആണ് ) പിന്നെ വെറുതെ ഒരു യാത്ര നടത്തുക From High Court Water Metro to വൈപ്പിൻ വരെ Water മെട്രോയിൽ. വൈപ്പിനിൽ നിന്ന് ജങ്കാറിൽ കയറി ഫോർട്ട് കൊച്ചി ജെട്ടിയിൽ ഇറങ്ങി അവിടെ നിന്ന് മട്ടാഞ്ചേരി Jew Street ൽ കറങ്ങി Jew Synagogue ഒക്കെ കണ്ട് മട്ടാഞ്ചേരിയിൽ നിന്ന് ബസ് വഴി വെണ്ടുരുത്തി പാലം, വെല്ലിംഗ്ടൺ ഐലൻഡ് വഴി എറണാകുളം ഹൈ കോർട്ട് ജങ്ഷനിൽ ഇറങ്ങി അവിടെ നിന്നും വൈപ്പിൻ കരയ്ക്ക് പോകുന്ന ബസ്സിൽ കയറി ഗോ ശ്രീ പാലങ്ങൾ മുഴുവൻ കാണുക, പിന്നെ ബസ്സിൽ തന്നെ കണ്ടെയ്നർ റോഡ് വഴി ഒരു 3 - 4 കിലോ മീറ്റർ കടലും കായലും ഒക്കെ കണ്ട് തിരികെ വരിക
കാറിൽ തന്നെ സഞ്ചരിക്കണം എന്ന് ഉണ്ടെങ്കിൽ ക്വീൻസ് വേയിയിൽ നിന്ന് തിരിച്ച് വരുന്ന വഴി, എല്ലാ ഗോശ്രീ പാലങ്ങളും കയറി ഇറങ്ങി തിരികെ വരുന്ന വഴി കണ്ടെയ്നർ റോഡിലേക്ക് കയറി നേരത്തെ പറഞ്ഞ പോലെ ഒരു 3 - 4 കിലോ മീറ്റർ കടലും കായലും ഒക്കെ കണ്ട് തിരികെ വരിക
കണ്ടെയ്നർ റോഡിൻ്റെ ഭംഗി ആസ്വദിക്കാൻ ബസ്സിൽ തന്നെ പോകണം. ഹൈ കോർട്ടിൽ നിന്ന് പോകുമ്പോൾ ഇടത്ത് വശത്തെ സീറ്റിൽ ഇരിക്കാനും തിരികെ വരുമ്പോൾ വലത് വശത്തെ സീറ്റിൽ ഇരിക്കാനും ശ്രദ്ധിക്കുക നല്ല കാഴ്ചകൾ കാണാൻ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ