> ഇന്നലെ കോട്ടുമല പുഴയിൽ മുങ്ങിമരിച്ച സഹോദരിമാരുടെ മയ്യത്ത് നിസ്കാരം ഒരുമിച്ച് വേങ്ങര കാവുങ്ങൽ ജുമാ മസ്ജിദിൽ വെച്ച് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ഉച്ചക്ക് മൂന്ന് മണിക്ക് (സമയത്തിൽ മാറ്റം ഉണ്ടാകും) പള്ളിയിൽ എത്തിക്കും.
ചെറിയ മകൾ അജ്മല തസ്നിയുടെ മയ്യിത്ത് കാവുങ്ങൽ ജുമാ മസ്ജിദ് കബർസ്ഥാനിലും മൂത്ത മകൾ മുബഷിറയുടെ മയ്യിത്ത് വലിയോറ ചിനക്കൽ ജുമാ മസ്ജിദിലും മറവ് ചെയ്യും.
ഇന്നലെ വൈകീട്ട് നാലരയോടെ ഊരകം കോട്ടുമല കാങ്കെടക്കടവിലാണ് അപകടം. മൂത്ത സഹോദരിയുടെ കോട്ടുമലയിലെ മുട്ടപറമ്പൻ വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു ഇരുവരുടെയും കുടുംബങ്ങൾ.
ഇവിടെനിന്നാണ് കടവിലേക്ക് കുളിക്കാൻപോയത്. ഇരുവരും നീന്തലറിയാത്തവരാണ്. മൂന്നാൾ ആഴത്തിൽ വെള്ളമുള്ള കുഴിയുള്ള ഭാഗത്താണ് ഇരുവരും മുങ്ങിത്താഴ്ന്നത്. കൂടെയുണ്ടായിരുന്ന കുട്ടികൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇവർ ബഹളം വെച്ചതിനെത്തുടർന്ന് കുളികഴിഞ്ഞ് കയറിപ്പോയ സഹോദരീ പുത്രൻ സഹദ് തിരികെവന്ന് കുട്ടികളെ കരയിലേക്കു വലിച്ചിട്ട് രക്ഷപ്പെടുത്തി. ബഹളം കേട്ടെത്തിയ സമീപവാസികളാണ് മുങ്ങിത്താഴുകയായിരുന്ന ഇരുവരെയും കരക്കെത്തിച്ചത്. ഉടൻ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബുശ്റയുടെ ഭർത്താവ് വലിയോറ പുത്തനങ്ങാടി ആയിശാബാദ് സ്വദേശി എറിയാടൻ അമീറാണ്. മക്കൾ: മുഹമ്മദ് നാഫിഹ്, റിസ മഹറിൻ.
അജ്മല തസ്നിയുടെ ഭർത്താവ് കുഴിപ്പുറം സ്വദേശി തെക്കേതിൽ ഫായിസ്. മാതാവ്: പാത്തുമ്മു. മറ്റു സഹോദരങ്ങൾ: സൈനബ, റുഖിയ, സൽമാൻ, ബശീർ.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ