വലിയോറ : ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ ത്യാറാവണമെന്നും നീതി നിഷേധത്തിനെതിരെ പോരാടാൻ തയ്യാറാവണമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. ജാതീയമായ ഉച്ചനീചത്വത്തിനെതിരെയുള്ള വിപ്ലവത്തിന്റെ തുടക്കം വിദ്യാലയങ്ങളിൽ നിന്നാരംഭിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉണർത്തി.
വലിയോറ മേഖല വെൽഫെയർ പാർട്ടി, പ്രദേശത്തു നിന്നും നീറ്റ്, പ്ലസ് ടു, എസ്. എസ്. എൽ. സി, യു. എസ്. എസ്. എൽ. എസ്. എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുപ്പതോളം വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ട് ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീ ജംഷീൽ. മണ്ഡലം സെക്രട്ടറി പി. റഹീം ബാവയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ എ ഇ ഒ മുഹമ്മദ് അലി മാസ്റ്റർ, വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ, സെക്രട്ടറി കുട്ടിമോൻ, എന്നിവർ പ്രസംഗിച്ചു. ഡോ. മുഹമ്മദ് ഗദ്ധാഫി, ഹംസ എം. പി, ഡോ. ഇക്ബാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡണ്ട് എം. പി. അലവി സ്വാഗതവും അബ്ദുൾ നാസർ പറങ്ങോടത്ത് നന്ദിയും പറഞ്ഞു.
വേങ്ങര: പരിസ്ഥിതിഅഘാദം മൂലം നിർമാണത്തിലിരിക്കെ തകർന്നടിഞ്ഞ ദേശീയപാത 66ൽ കൂരിയാട് - മുതൽ കൊളപ്പുറം വരെ ഭാഗത്ത് ഇപ്പോൾ നിർമാണം ആരംഭിച്ചിരിക്കുന്ന പാലം നാനൂറ് മീറ്റർ ഒഴിവാക്കി എണ്ണൂറ് മീറ്റർ ആക്കണമെന്ന സംസ്ഥാന ഗ്രീൻ മൂവ്മെൻറിൻ്റെ വിദഗ്ദ സംഘ റിപ്പോർട്ട് നടപ്പിലാക്കണമെന്നും പരിതസ്ഥിതി ദുർബല പ്രദേശമായ കൂരിയാട് - കൊളപ്പുറം പാടശേഖരങ്ങളിലെ തോടുകളിലെ 'ചെളിയും മൺകൂനകളും നീക്കം ചെയ്യുകയും ഊരകം മലയിൽ നിന്നും വരുന്ന മലവെള്ള പാച്ചലിൽ ദുർബലമായ വേങ്ങര തോടിൻ്റെ സംരക്ഷണ ഭിത്തി തകർന്ന് വെള്ളത്തിൻ്റെ കുത്തൊലിപ്പ് തടയാൻ തോടിൻ്റെ ഇരുകരകളും ശക്തമായ രീതിയിൽ സംരക്ഷണ ഭിത്തി കെട്ടണമെന്നും നിലവിലെ പഴയ പനമ്പുഴ പാലം വീതി കൂട്ടി കക്കാട് കൂരിയാട് സർവ്വീസ് റോഡ് അത് വഴി ആക്കണമെന്നും പനമ്പുഴ പാലത്തിന് താഴെ സാമൂഹ്യദ്രോഹ ശല്യം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ക്യാമറ സ്ഥാപിക്കുകയും പനമ്പു ഴ പാലത്തിൻ്റെ തഴെ ഉള്ള കൽകൂനകളും പാഴ് വസ്തുക്കളും അടിഞ്ഞ് കൂടിയത് കാരണം പ്രദേശത്തെ കരഭൂമി അര ഹെക്ടറോളം 'പുഴ തിരിഞ്ഞ് ഒഴുകയിയതിനാൽ നഷ്ടപ്പെട്ടത് ഗൗരവമായി കണ്ട് നാഷണൽ ഹൈവെ അധികൃതർ. പാഴ് വസ്തുക്കൾ നീക്കം ചെയ്യാൻ വേണ്ടത് ചെയ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ