മഹാപ്രളയം എന്ന് കേൾക്കുമ്പോൾ കേരളത്തിൽ ഉള്ളവർക്ക് ഓർമ്മ വരുന്നത് 2018ലെയും 1924ലെയും മഹാപ്രളയങ്ങൾ ആയിരിക്കും. എന്നാൽ അധികം ആർക്കും അറിയാതെ പോയ പ്രളയമാണ് 1341 തുലാവർഷത്ത് സംഭവിച്ച തീവ്ര മഹാപ്രളയം.
മഹാപ്രളയം എന്ന് കേൾക്കുമ്പോൾ കേരളത്തിൽ ഉള്ളവർക്ക് ഓർമ്മ വരുന്നത് 2018ലെയും 1924ലെയും മഹാപ്രളയങ്ങൾ ആയിരിക്കും. എന്നാൽ കേരള ഭൂപ്രകൃതിയെ സാരമായി ബാധിച്ച അധികം ആർക്കും അറിയാതെ പോയ പ്രളയമാണ് 1341 തുലാവർഷത്ത് സംഭവിച്ച തീവ്ര മഹാപ്രളയം.
ഈ പ്രളയം ഉണ്ടാവാൻ ഉള്ള കാരണം അറബികടലിലും ബംഗാൾ ഉൾക്കടലിലൂം സൂപ്പർ-സൈക്ലോണുകൾ ഉണ്ടാവുകയും അതിൽ ഒന്ന് കേരളത്തിൽ പ്രവേശിക്കുകയും ചെയ്തതാണ്. മധ്യകേരളത്തെയാണ് ഈ പ്രളയം സാരമായി ബാധിച്ചത്. സാധാരണ കാലവർഷങ്ങളിൽ പെരിയാറിൽ സെക്കൻഡിൽ 1500 ഘന മീറ്റർ ജലമാണ് ഒഴുകുന്നത്...1924ലയും ഡാം ഒക്കെ തുറന്ന് വിട്ട 2018ലെയും പ്രളയത്തിൽ സെക്കൻഡിൽ 10000 ഘന മീറ്റർ ജലം പെരിയാറിൽ കൂടെ ഒഴുകി. എന്നാല്‍ 1341ലേ പ്രളയത്തിൽ സെക്കൻഡിൽ 30000-50000 ഘന മീറ്റർ ജലമാണ് പെരിയാറിൽ കൂടെ ഒഴുകിയത്. ഇത് കാരണം മല ഇടിഞ്ഞ് കോടി കണക്കിന് ടൺ കല്ലും ചെളിയും ചരലും കടലിലേക്ക് ഒഴുകി..പമ്പ,ചാലക്കുടി നദികളിലും സമാന അവസ്ഥ ഉണ്ടായി .
ഈ പ്രളയം മൂലം കേരളത്തിൽ ഉണ്ടായ ചില മാറ്റങ്ങൾ പറയാം.
1- അന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ തുറമുഖ പട്ടങ്ങളിൽ ഒന്നായ മുസരീസ് പട്ടണം പ്രളയത്താൽ തുടച്ചു നീക്കപെട്ടു.
2- പശ്ചിമ ഘട്ടം ഇടിഞ്ഞ് വന്ന ചെളി കാരണം അറബികടലിലും, കായലുകളിലും ദ്വീപുകൾ രൂപപ്പെട്ടു. (Eg: വൈപ്പിൻ, കുമ്പളം,പാതിരാമണൽ, കടമകുടി etc).
3- കേരളത്തിൻ്റെ തീരദേശ - ഇടനാട് വിസ്തൃതി കൂടി, മലനാട് വിസ്തൃതി കുറഞ്ഞു.
4- അന്നത്തെ കേരള ജനസംഖ്യയുടെ 50% മേൽ മരണമടഞ്ഞു.
5 - ഉൾക്കടൽ ആയിരുന്ന കൊച്ചി,ആലപ്പുഴ,കോട്ടയം തീരങ്ങൾ കായൽ ഓരങ്ങൾ ആയി,വേമ്പനാട് കായലൂം കുട്ടനാടും രൂപപ്പെട്ടു.
6- ഭൂതത്താൻകെട്ടിൽ മലയിടിഞ്ഞു പ്രകൃതി ദത്ത അണക്കെട്ട് രൂപപ്പെട്ട് പുഴ ഗതി മാറി.
7 - കൊച്ചി അഴിമുഖം രൂപപ്പെട്ടു.
9 - പെരിയാർ നദി ആലുവയിൽ വെച്ച് രണ്ടായി പിരിഞ്ഞു, ആലുവ മണപ്പുറം രൂപപ്പെട്ടു.
10- കേരളത്തിൻ്റെ 1341ന് മുന്നുള്ള 90% ചരിത്ര രേഖകൾ നഷ്ട്ടപെട്ടു.
11- ചാകര പ്രതിഭാസം ആരംഭിച്ചു
12- പല രാജാവംശങ്ങളുടെയും ശക്തി ക്ഷയിച്ചു.
13- കേരളത്തിലെ പശ്ചിമഘട്ടത്തിലെ നല്ലൊരു ശതമാനം മലനിരകളും ഇല്ലാതെയായി.
14- അന്നത്തെ രാജപാതയും,ട്രേഡ് റൂട്ടും ആയ ഇടുക്കി - തമിഴ്നാട് ഇടനാഴി ഇല്ലാതെയായി.
15 - ജനവാസം ഉണ്ടായിരുന്ന ഇടുക്കിയിലെ പല മേഖലകളും വന മേഖലയായി.
16 - കടലിലെ ദ്വീപുകൾ ആയിരുന്ന കടുത്തുരുത്തിയും വൈക്കവും കരയോട് ചേർന്നു.
ഇതുമാത്രമല്ല, എണ്ണിയാൽ ഒടുങ്ങാത്ത പല മാറ്റങ്ങളും ഈ വെള്ളപൊക്കം കാരണം കേരളത്തിൽ സംഭവിച്ചു.
വേറൊരു കാര്യം എന്താണെന്ന് വെച്ചാൽ AD നാലാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും കേരളത്തിൽ 1341ലേ പ്രളയം പോലെയോ അല്ലേൽ അതിനേക്കാൾ ഭീകരമായ പ്രളയം ഉണ്ടായിട്ടുണ്ട്. അതിൻ്റെ ഫലമായി കിലോമീറ്ററോളം കര ഭാഗം ഇവിടെ രൂപപെടുകയുണ്ടായി, നമ്മൾ ഇപ്പൊൾ കാണുന്ന കേരളത്തിൻ്റെ നല്ലൊരു ശതമാനം തീരദേശവും ഇടനാടും അന്ന് കടൽ ആയിരുന്നു. ഉദാഹരണത്തിന് ഏകദേശം എറണാകുളം കാക്കനാട് വരെ കടൽ ആയിരുന്നു,തൃപ്പൂണിത്തുറ തുറമുഖ നഗരം ആയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ